ശബരിമലയില്‍ പോകും, വിവാദങ്ങളില്‍ പ്രതികരണവുമായി എ.ബി.വി.പി നേതാവ് ശ്രീ പാര്‍വതി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ എ.ബി.വി.പി നേതാവായ ആറ്റിങ്ങല്‍ സ്വദേശി ശ്രീ പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ യുവതി കുടുംബ സമേതം ശബരിമലയില്‍ പോകുമെന്ന പരാമര്‍ശം വിവാദമാവുകയും ചെയ്‌തു. ആര്‍.എസ്.എസ് പ്രചാരണ മാദ്ധ്യമമായ കേസരിയിലും ശ്രീപാര്‍വതിയുടെ നിലപാട് പ്രസിദ്ധീകരിച്ചിരുന്നു.സംഭവത്തിന് പിന്നാലെ സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് Read More …

മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ്; മലപ്പുറത്ത് നിരവധിപേര്‍ക്ക് പണം പോയി

മലപ്പുറം: മലപ്പുറത്ത് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് വീണ്ടും. ആയിരത്തിലേറെപ്പേര്‍ക്ക് കോടികള്‍ നഷ്ടമായി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴിയാണ് പുതിയ തട്ടിപ്പ്. ഓണ്‍ലൈനായി 3500 രൂപ മുതല്‍ 20 ലക്ഷം വരെ നല്‍കിയവരുണ്ട്. 70 ദിവസത്തിനകം മൂന്നിരട്ടിയായി തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ചിലര്‍ക്ക് ഇരട്ടി തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ ലഭിക്കുകയും ചെയ്തു. കൂടുതല്‍ Read More …

ക്ഷേത്ര ദര്‍ശനത്തില്‍ സ്‌ത്രീപുരുഷ സമത്വം ആവശ്യമില്ലെന്ന്‌ അമിത്‌ ഷാ; സര്‍ക്കാരിനെ വലിച്ച്‌ താഴെയിടുമെന്നും ഭീഷണി

കണ്ണൂര്‍ > ക്ഷേത്ര ദര്‍ശനത്തില്‍ സ്​ത്രീപുരുഷ സമത്വം നടപ്പാക്കേണ്ട കാര്യമില്ലെന്ന്‌ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ. ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ കണ്ണൂരില്‍ ബിജെപി പരിപാടിയില്‍ സംസാരിക്കവേയാണ്‌ ഷായുടെ പ്രസ്‌താവന. ഇടത്​ സര്‍ക്കാറിനെ വലിച്ച്‌​ താഴെയിടാന്‍ മടിക്കില്ലെന്ന ഭീഷണിയും അമിത്‌ ഷായുടെ പ്രസംഗത്തിലുണ്ടായിരുന്നു. കോടതികള്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന്​ പിന്മാറണമെന്നായിരുന്നു സുപ്രീം കോടതി ഭരണഘടനാ Read More …

ശബരിമല: രാഹുല്‍ ഈശ്വറിന്റെ അറസ്‌റ്റ് വേഗത്തിലാക്കാന്‍ പൊലീസ്

കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായാല്‍ കൈമുറിച്ച്‌ ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന വിവാദ വെളിപ്പെടുത്തലിനെതിരായ കേസില്‍ അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് വേഗത്തിലാക്കാന്‍ പൊലീസ്. നോട്ടീസ് അയച്ച്‌ രാഹുലിനെ വിളിച്ച്‌ വരുത്തി അറസ്റ്റ് ചെയ്യാനാണ് നേരത്തെ പൊലീസ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, എത്രയും വേഗം അറസ്റ്റ് രേഖപ്പെടുത്താനാണ് പുതിയ തീരുമാനം. പത്തനംതിട്ട പൊലീസിനടക്കം Read More …

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേയ്ക്ക്

ന്യൂഡല്‍ഹി: രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേയ്ക്ക് തിരിച്ചു. 28,29 ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. ഇന്ത്യയും ജപ്പാനും വിജയ കൂട്ടുകെട്ടാണെന്നാണ് നരേന്ദ്രമോദി വിശേഷിപ്പിച്ചത്. സാമ്ബത്തിക-സാങ്കേതിക രംഗത്തെ ആധുനികവല്‍ക്കരണത്തിന് ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള പങ്കാളിയാണ് ജപ്പാനെന്നും പ്രധാനമന്ത്രി പ്രസ്ഥാവനയില്‍ അറിയിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായുള്ള 12-ാംമത്തെ കൂടിക്കാഴ്ചയ്ക്കാണ് നരേന്ദ്രമോദി Read More …

എന്‍.സി.പി വിട്ട് താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എ​ന്‍.​സി.​പി​ വിട്ട മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ഇദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ബീഹാറിലെ കതിഹാറില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു ഇദ്ദേഹം. താരിഖ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഗത്വം സ്വികരിച്ചതായി ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്ത് Read More …

മിഡില്‍ ഈസ്റ്റില്‍ റഷ്യ അമേരിക്കയ്ക്ക് പകരമാകില്ല; ജിം മാറ്റിസ്

മാനമ: സിറിയയിലെ റഷ്യന്‍ ഇടപെടലുകള്‍ക്ക് തൊട്ടു പിന്നാലെ മിഡില്‍ ഈസ്റ്റില്‍ റഷ്യ അമേരിക്കയ്ക്ക് പകരമാകില്ലെന്ന് അറബ് രാജ്യങ്ങളോട് അമേരിക്കന്‍ പ്രതിരോധ മന്ത്രി ജിം മാറ്റിസ്. മേഖലയിലെ റഷ്യന്‍ ഇടപെടലുകള്‍, നിരവധി വര്‍ഷങ്ങളായി സുതാര്യമായി നിന്നിരുന്ന അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പകരമാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിറിയയില്‍ 7 വര്‍ഷമായി തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ Read More …

ആശ്രമത്തിലെ ആക്രമണം; ഒരാള്‍ ഓടിപ്പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയവരെ കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചു. രാത്രി രണ്ടു മണിയോടെ ആശ്രമത്തിന്റെ പരിസരത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. അടുത്തുള്ള കുണ്ടമണ്‍ ദേവീക്ഷേത്രത്തിലെ രണ്ട് സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ പരിശോധന Read More …