യു​പി​യി​ല്‍ അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു

മു​സാ​ഫ​ര്‍​ന​ഗ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​ന​ഗ​റി​ല്‍ യു​വ​തി വെ​ടി​യേ​റ്റു മ​രി​ച്ചു. മു​സ​ഫ​ര്‍​ന​ഗ​റി​ലെ ഷാ​മം​ലി​യി​ല്‍ ഫാ​ക്ട​റി ജീ​വ​ന​ക്കാ​രി​യാ​യ മ​സും ദേ​വി (30) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ജ്ഞാ​ത​നാ​യ യു​വാ​വ് യു​വ​തി​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ​ങ്ങ​ള്‍ ല​ഭി​ച്ച​താ​യും ഷാ​മം​ലി എ​സ്‌ഐ അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നീരവ് മോദിയുടെ ഹോങ്കോംഗിലെ 255 കോടിയുടെ ആസ്തി കണ്ടുകെട്ടി

ദില്ലി: നീരവ് മോദിയുടെ ഹോങ്കോംഗിലെ 255 കോടിയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ലോജിസ്റ്റിക്‌സ് കമ്ബനിയുടെ ഹോങ്കോംഗിലെ ഓഫീസില്‍ നിന്നാണ് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടയുളളവ പിടിച്ചെടുത്തത്. കളളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. തന്റെയും കുടുംബാംഗങ്ങളുടേയും നിയന്ത്രണത്തിലുളള വ്യാജ കമ്ബനികളുടെ പേരില്‍ ബാങ്കില്‍ നിന്ന് 6,400 കോടി രൂപയുടെ വായ്പയെടുത്ത് വിദേശത്തേക്ക് കടത്തിയ കുറ്റത്തിനും എന്‍ഫോഴ്‌സ്‌മെന്റ് നീരവ് മോദിക്കെതിരെ കേസ് Read More …

സൗദിയില്‍ വിദേശികള്‍ക്ക് തൊഴില്‍ ക്ഷാമം വരുന്നു

റിയാദ്: മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയായി സൗദിയിലെ വിനോദ സഞ്ചാര മേഖലകളിലെ സ്വദേശിവല്‍ക്കരണം. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ സൗദി സ്വദേശിവല്‍ക്കരണനയം നടപ്പാക്കി വരുകയാണ്. ഇതിന്റെ ഭാഗമായാണ് ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന ട്രാവല്‍, ടൂറിസം മേഖലകളിലും സൗദി നോട്ടമിട്ടിരിക്കുന്നത്. നിലവില്‍ 28 ശതമാനമാണ് സ്വദേശിവല്‍ക്കരണം നിശ്ചയിച്ചിരിക്കുന്നത്. അത് പടിപടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. Read More …

എ​എ​പി എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ രാ​ഷ്ട്ര​പ​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ 27 ആം ​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ത​ള്ളി. ക​മ്മീ​ഷ​ന്‍ ജൂ​ലൈ​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യാ​ണു നി​ര​സി​ക്ക​പ്പെ​ട്ട​ത്. രോ​ഗി ക​ല്യാ​ണ്‍ സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി​യി​ലു​ള്ള എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. വി​ഷ​യ​ത്തി​ല്‍ രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു.

രഹ്‌ന ഫാത്തിമയുടെ കോര്‍ട്ടേഴ്‌സിനു നേരെ അക്രമം നടത്തിയ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

ശബരിമല പ്രവേശനത്തിനെത്തിയ രഹ്‌ന ഫാത്തിമയുടെ ബിഎസ്സ്‌എന്‍എല്‍ കോട്ടേഴ്‌സ് ആക്രമിച്ച ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കടവന്തറ സ്വദേശിയായ ബിജുവിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു.കോടതിയില്‍ ഹാജരാക്കിയ ഇയ്യാളെ റിമാന്‍ഡ് ചെയ്തു. കോര്‍ട്ടേഴ്സിന്റെ ജനാല ചില്ലുകള്‍ തകര്‍ത്തിരുന്നു. സ്കൂട്ടറില്‍ എത്തിയായിരുന്നു ആക്രമണം.

എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി ചിദംബരം ഒന്നാംപ്രതി ; കുറ്റപത്രം സമര്‍പ്പിച്ചു

ചെന്നൈ: എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ പരിഗണനയിലുള്ള കേസ് നവംബര്‍ 26ന് വീണ്ടും കോടതി പരിഗണിക്കും. മാക്‌സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് സര്‍വീസസ് ഹോള്‍ഡിങ്‌സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം Read More …

ശ്രീലങ്കന്‍ പ്രസിഡന്റിന് വധഭീഷണി: സ്‌മാര്‍ട്ട് ഫോണ്‍ കമ്ബനിയുടെ സഹായം തേടി

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാന്‍ ഗൂഢാലോചന നടന്നതായ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്ബനി വാവേയുടെ സഹായം തേടി. ഗൂഢാലോചന പൊലീസിനെ അറിയിച്ചയാളുടെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ തിരിച്ചെടുക്കുകയാണ് ലക്ഷ്യം. സ്മാര്‍ട്ട്‌ഫോണ്‍ കമ്ബനിയുടെ സഹായം തേടുന്നതിന് കോടതി ഇതിന് അനുമതി നല്‍കി. അഴിമതിവിരുദ്ധസേനാംഗമെന്ന് അവകാശപ്പെടുന്ന നമല്‍ കുമാര എന്നയാളാണ് ഗൂഢാലോചന സംബന്ധിച്ച Read More …

തമിഴ്‌നാട്‌ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; കളം പിടിക്കാന്‍ ദിനകരപക്ഷം

ചെന്നൈ: തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. എംഎല്‍എമാരുടെ അയോഗ്യതയില്‍ കരുതലോടെയാണ് ടിടിവി ദിനകരപക്ഷത്തിന്റെ അടുത്ത നീക്കങ്ങള്‍. വീണ്ടും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ നഷ്ടപ്പെട്ട മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനം. നിയമസഭയില്‍ ടിടിവി ദിനകരനെ അനുകൂലിച്ചതിന്റെ പേരിലാണ് 18 എംഎല്‍എമാരെ അയോഗ്യരാക്കിയത്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന നിലപാട് വ്യക്തമാക്കി സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനെ Read More …