വൈല്‍ഡ് കാര്‍ഡിലൂടെ സെറീന വില്യംസ് റോജേര്‍സ് കപ്പില്‍ മത്സരിക്കാനെത്തുന്നു

വൈല്‍ഡ് കാര്‍ഡിലൂടെ സെറീന വില്യംസ് റോജേര്‍സ് കപ്പ് ടൂര്‍ണമെന്റില്‍ മത്സരിക്കാനെത്തുന്നു. അടുത്ത മാസം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ സെറീനയ്ക്ക് വൈല്‍ഡ് കാര്‍ഡ് നല്‍കിയതായി ടൂര്‍ണമെന്റ് അധികൃതര്‍ ചൊവ്വാഴ്ചയാണ് അറിയിച്ചത്. ആഴ്ചകള്‍ക്ക് മുമ്ബ് ടൂര്‍ണമെന്റ് താരങ്ങളുടെ പേരുള്ള പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അത് മുഴുവനായിരുന്നില്ല എന്ന് തങ്ങള്‍ക്കറിയാമായിരുന്നു. സെറീനയുടെ വരവാണ് അത് പൂര്‍ണമാക്കിയത്. റോജേര്‍സ് കപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ പറഞ്ഞു. Read More …

ശബരിമലയിലെ സ്ത്രീ പ്രവേശനം: 30ന് ഹര്‍ത്താല്‍; സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ഹിന്ദു സംഘടനകള്‍

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഹിന്ദുവിശ്വാസ വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് 30ന് സംസ്ഥാനത്ത് സൂചന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ഹിന്ദു സംഘടനകള്‍. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. യുവതികള്‍ക്ക് ശബരിമലയില്‍ കോടതി പ്രവേശനം അനുവദിച്ചാല്‍ പമ്ബയില്‍ Read More …

മലയാളി യുവാവിനെ കൊലപ്പെടുത്തി; പ്രതിക്ക് കുടുംബം മാപ്പ് നല്‍കി; സൗദിയില്‍ യുപി സ്വദേശി വധശിക്ഷയില്‍ നിന്ന് ഒഴിവായി

ദമാം: മലയാളി യുവാവിനെ കൊലപ്പെടുത്തി സൗദിയില്‍ വധശിക്ഷ കാത്തിരുന്ന യുപി സ്വദേശിക്ക് യുവാവിന്റെ കുടുംബം മാപ്പ് നല്‍കി. കുടുംബത്തിന്റെ ആശ്രയമായ മുഹമ്മദലിയെ(24) കൊന്നതിന് വധശിക്ഷ കാത്തിരുന്ന യുപി സ്വദേശി മുഹര്‍റം അലി ഷഫീ ഉല്ലയ്ക്കാണ് കുടുംബം മാപ്പ് നല്‍കിയത്. പാലക്കാട് ഒറ്റപ്പാലം പാലപ്പുറം ലക്ഷം വീട് കോളനിയില്‍ ആഷിഫ് പാലത്തിങ്കല്‍ മുഹമ്മദലി അല്‍ഹസയിലെ പെട്രോള്‍ പമ്ബില്‍ Read More …

ബിജെപിയെ താഴെയിറക്കണം; പ്രധാനമന്ത്രി സ്ഥാനവും നല്‍കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്

അധികാരത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കാന്‍ പ്രധാനമന്ത്രി സ്ഥാനമടക്കം പ്രതിപക്ഷത്തിന് നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാക്കളില്‍ ആരെയും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബിജെപി ഒരു തവണ കൂടി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി സ്ഥാനമടക്കം ഇപ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിന് നല്‍കുന്നത്. കോണ്‍ഗ്രസ് ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ Read More …

പൊലീസിലെ മൂന്നാം മുറ ഇല്ലാതാക്കും, വേലി തന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ല

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വേലി തിന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ലെന്നും മൂന്നാംമുറ അടക്കമുള്ള തെറ്റുകള്‍ ഇല്ലാതാക്കി സേനയെ പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യാവകാശവും പൊലീസും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാറിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മനുഷ്യന്റെ അന്തസും അവകാശവും സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് പൊലീസിന്റെ ചുമതല. ആ Read More …

കേരളം ഒന്നാമതെത്തിയതെങ്ങിനെ?

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും മാധ്യമവിചാരണക്കുമിടയില്‍ കേരളം ഇന്ത്യയിലെ മികച്ച സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു.ബാംഗ്ലൂര്‍ ആസ്ഥാനമായ പബ്ലിക് അഫയേഴ്്‌സ് സെന്റര്‍ നടത്തിയ പഠനത്തിലാണ് കേരളം മികച്ച സംസ്ഥാനമായത്. വിവിധ ഘടകങ്ങളില്‍ നടത്തിയ സര്‍വ്വെയാണ് കേരളത്തെ ഒന്നാമതെത്തിച്ചത്. ജനങ്ങള്‍ക്ക് അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍,മനുഷ്യവികസനത്തിനാവശ്യമായ സര്‍ക്കാര്‍ പിന്തുണ,സാമൂഹ്യ സുരക്ഷ,സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ,ക്രമസമാധാനം എന്നിവയാണ് പ്രധാനമായും പഠനവിഷയമാക്കിയത്. ഈ മേഖലകളിലെല്ലാം കേരളം മറ്റ് Read More …

വാട്‌സ്ആപ്പ് ഫോര്‍വേഡ്: അഞ്ചു മാസമായി അഡ്്മിന്‍ ജയിലില്‍

ഭോപ്പാല്‍: വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഫോര്‍വേഡിന്റെ പേരില്‍ പോലീസിന്റെ പിടിയിലായ വിദ്യാര്‍ഥിയായ അഡ്്മിന്‍ അഞ്ചു മാസമായി ജെയിലില്‍. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ബി.എസ്.സി വിദ്യാര്‍ഥിയായ ജുനൈദ് ഖാന്‍ (21) ആണ് തടവില്‍ കഴിയുന്നത്.ജുനൈദ് അഡ്്മിനായ ഗ്രൂപ്പില്‍ ദേശവിരുദ്ധമായ മെസേജ് ഫോര്‍വേഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഫെബ്രുവരിയില്‍ അറസ്റ്റിലായത്. ഫോര്‍വേഡ് ചെയ്തത് ജുനൈദ് അല്ലെങ്കിലും അഡ്്മിന് ഉത്തരവാദിത്വമുള്ളതിനാല്‍ പോലീസ് അറസ്റ്റ് Read More …

യുവഡോക്ടര്‍മാര്‍ കടക്കെണിയില്‍

കൊച്ചി: മെഡിക്കല്‍ പഠനത്തിന്റെ ചെലവു വര്‍ധിച്ചതോടെ രാജ്യത്തെ യുവഡോക്ടര്‍മാരില്‍ ഭൂരിഭാഗവും കടക്കെണിയില്‍. വന്‍ തുക വിദ്യാഭ്യാസ വായ്്പയെടുത്ത് എം.ബി.ബി.എസ്. പഠിച്ചിറങ്ങിയവരാണ് വായ്്പ തിരിച്ചടക്കാനാകാതെ വിഷമിക്കുന്നത്. കേരളമുള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങിയ യുവഡോക്ടര്‍മാര്‍ക്കിടയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണെന്ന് ഒരു പ്രമുഖ ദേശീയ പത്രം നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തി. സ്വകാര്യ മേഖലയില്‍ അഞ്ചുവര്‍ഷത്തെ Read More …