സൗദി അറേബ്യയില്‍ ജീവിക്കാന്‍ ഇനി നികുതി നല്‍കണം

റിയാദ്: സൗദി അറേബ്യയില്‍ നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭയുടെ തീരുമാനം. ഗള്‍ഫ് രാജ്യങ്ങളില്‍ ഐഎംഎഫിന്റെ സഹായത്തോടെ വാറ്റ് ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കത്തിനാണ് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്. നിശ്ചിത ചരക്കുകള്‍ക്ക് അഞ്ചു ശതമാനം ലെവി ഏര്‍പ്പെടുത്തുന്നതിന് ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലിലെ ആറു രാജ്യങ്ങള്‍ ജൂണില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ബഹ്‌റിന്‍, Read More …

ഇ. അഹമ്മദിന്റെ നില ഗുരുതരം

ന്യൂഡല്‍ഹി: മുസ് ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു. ഇന്നാരംഭിച്ച പാര്‍ലമെന്റ് ബജറ്റ്? സമ്മേളനത്തിനിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ. അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. Read More …

തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ അന്ത്യശാസനം

ന്യൂഡല്‍ഹി: ജൂണ്‍ മുപ്പതിനു മുമ്പ് പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്ത്യശാസനം. 2015 സെപ്റ്റംബറിനുശേഷം രണ്ടുതവണ, സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പട്ടിക സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നു കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇക്കാലയളവിലും സംഘടനാ ഭാരവാഹികളുടെ പട്ടിക സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്ത്യശാസനം നല്‍കിയത്. Read More …

ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

പയ്യന്നൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് പിലാത്തറ അറത്തിപ്പറമ്ബിലെ കൊട്ടിലവീട്ടില്‍ സജിത്തിന് (32) വെട്ടറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കാങ്കോല്‍ ശിവക്ഷേത്രത്തിനടുത്ത കൈലാസ് ഓഡിറ്റോറിയത്തില്‍ യോഗം നടന്നുകൊണ്ടിരിക്കെ സംഘടിച്ചെത്തിയവര്‍ ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. കരിവെള്ളൂര്‍ ചീറ്റയിലെ രഞ്ജിത്തിനും (30) പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ സജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുകാലുകള്‍ക്കും തലക്കും സാരമായി പരിക്കേറ്റ സജിത്തിനെ Read More …

മദ്യം നിരോധിക്കണമെന്ന ആവശ്യവുമായി തൃപ്തി

മുംബൈ: ശബരിമലയുള്‍പ്പെടെ സ്ത്രീ നിരോധിത ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തൃപ്തി ദേശായിയുടെ അടുത്ത സമരം മദ്യനിരോധനത്തിനായി. മഹാരാഷ്ട്രയില്‍ മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭൂമാതാ ബ്രിഗേഡിന്റെ നേതാവായ തൃപ്തിയുടെ അടുത്ത നീക്കം. പൂനെയില്‍ നിന്നാണ് മദ്യത്തിനെതിരായ പ്രചാരണ പരിപാടി ആരംഭിക്കുകയെന്ന് തൃപ്തി പറഞ്ഞു. ബഹുഭൂരിപക്ഷം ആളുകളും മദ്യം കഴിക്കുന്നവരാണെന്നും Read More …

ഹാഫീസ് സയീദ് വീട്ടുതടങ്കലില്‍

ന്യുഡല്‍ഹി: ജമാഅത്തെ ഉദ്ദവ നേതാവും 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനുമായ ഹാഫീസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയെന്ന് റിപ്പോര്‍ട്ട്. ലഹോറിലാണ് ഇദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നതെന്ന് പാകിസ്താനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമാഅത്തെ ഉദ്ദവ(ജെയുഡി)യെ സര്‍ക്കാര്‍ നിരോധിക്കാന്‍ സാധ്യതയുണ്ടെന്നും നേതൃത്വം അറസ്റ്റിലായേക്കുമെന്നും പാകിസ്താന്‍ ടുഡെ വ്യക്തമാക്കുന്നു. ലഹോറിലെ ജാമിയ മസ്ജിദ് അല്‍ ക്വദ്‌സിയ ചൗബര്‍ജിയിലാണ് സയീദിനെയും മറ്റ് നാലു Read More …

ഇന്ത്യന്‍ സൈന്യത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമിച്ചുവെന്ന് രഹസ്യരേഖകള്‍

ന്യൂഡല്‍ഹി: 1950ല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമിച്ചുവെന്ന് രഹസ്യരേഖകള്‍. കമാന്റര്‍ ഇന്‍ ചീഫ് ആയ കെ.എം കരിയപ്പയെ വധിക്കാനും പദ്ധതിയുണ്ടായിരുന്നതായി പുറത്തു വന്ന രഹസ്യരേഖകള്‍ വ്യക്തമാക്കുന്നു. ഫീല്‍ഡ് മാര്‍ഷലായ കരിയപ്പയ്‌ക്കെതിരെ പിന്നീട് വധശ്രമം നടന്നിരുന്നു. ആ കേസില്‍ ആറ് പേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ജനറല്‍ കരിയപ്പയ്ക്ക് സിഖുകാരോട് വിദ്വേഷമുണ്ടെന്ന് പ്രചരിപ്പിച്ച് അദ്ദേഹത്തിന്റെ കൊലപാതകത്തിലൂടെ Read More …

നിരോധിച്ച കോഴിപ്പോര് നടത്തിയ ആറംഗ സംഘം അറസ്റ്റില്‍

ബദിയടുക്ക: കാസര്‍കോട് ബദിയടുക്ക മേഖലയില്‍ കോഴിപ്പോര് സജീവമാകുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ബാഡൂര്‍ പുഴയോരത്ത് കോഴിപ്പോര് നടത്തുകയായിരുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. ബാബുറായ്, കുഞ്ഞമൂല്യ, സുരേന്ദ്ര, സദാനന്ദ, പ്രസാദ്, ജയരാമ എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. അങ്കക്കോഴികളെയും വാതുവെച്ച രണ്ടായിരത്തഞ്ഞൂറോളം രൂപയും പോലീസ് പിടിച്ചെടുത്തു. നേരത്തെ പ്രദേശത്ത് കോഴിപ്പോര് സജീവമായി Read More …