ഡി ജെ പാര്‍ട്ടികള്‍ വേണ്ട

കൊച്ചി: പുതുവര്‍ഷ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ വേണ്ടെന്ന് പോലീസിന്റെ കര്‍ശന നിര്‍ദ്ദേശം. ഡിജെ പാര്‍ട്ടികളില്‍ വ്യാപകമായ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് കര്‍ശന നിയന്ത്രണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. പുതുവര്‍ഷത്തോടനുബന്ധിച്ച് ഹോട്ടലുകളില്‍ വലിയ ഹാളുകളിലും ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ല. തുറന്ന സ്റ്റേജുകളില്‍ നിയന്ത്രിതമായി പാര്‍ട്ടികള്‍ നടത്താം. വലിയ ശബ്ദത്തിലുള്ള പാട്ടും നൃത്തവും അനുവദിക്കില്ല. രാത്രി 10ന് Read More …

വന്‍ ഭക്ഷ്യവിഷബാധ

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന അലിഗഡ് മുസ്‌ലീം യൂണിവേഴ്‌സിറ്റിയിലെ നൂറില്‍പരം വരുന്ന വിദ്യാര്‍ത്ഥികളെയാണ് ഭക്ഷ്യവിബാധയേറ്റ് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി കിംസ് അല്‍ശിഫ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മിക്കവരും അന്യസംസ്ഥാനത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ നിന്ന് ശനിയാഴ്ച രാത്രി കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് നിഗമനം. ഇതില്‍ ആരുടെയും നില ഗുരതരമല്ലെന്നും Read More …

‘കളപ്പണവേട്ട: മിഥ്യയും യാഥാര്‍ത്ഥ്യവും’

മലപ്പുറം: ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്കിന്റെ ‘കളപ്പണവേട്ട: മിഥ്യയും യാഥാര്‍ത്ഥ്യവും’  എന്ന പുസ്തകം ഇന്നു (ഡിസംബര്‍ 27) വൈകിട്ടു 4 ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എം. ടി. വാസുദേവന്‍ നായര്‍  പ്രകാശനം ചെയ്യും. സിഐറ്റിയു അഖിലേന്ത്യാ സെക്രട്ടറി പി. നന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍   സംസ്‌കൃത സര്‍വ്വകലാശാല അസോ. പ്രൊഫ. കെ.റ്റി. ഷംസാദ് ഹുസൈന്‍ Read More …

ദേവസ്വം ബോര്‍ഡ് നിര്‍ദേശം പാലിച്ചില്ല

പത്തനംതിട്ട: ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് പോലീസ് നിര്‍ദേശം പാലിച്ചില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമലയിലെ കമ്ബിവേലികള്‍ ബലപ്പെടുത്താന്‍ ദക്ഷിണമേഖലാ എഡിജിപി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നെന്നും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.  ശബരിമലയില്‍ തിക്കിലും തിരക്കിലും ഭക്തര്‍ക്ക് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം. അതേസമയം, സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ബെഹ്‌റ പറഞ്ഞു.   Read More …

വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയല്ല

ബാഴ്‌സലോണ: ഫുട്‌ബോള്‍ കളിക്കുന്നത് വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയല്ലെന്ന് ബാഴ്‌സലോണ താരം നെയ്മര്‍. ഫിഫയുടെ ബാലന്‍ദ്യോര്‍ പരസ്‌കാരം കിട്ടിയില്ല എന്നതു കൊണ്ട് താന്‍ മരിക്കാനൊന്നും പോകുന്നില്ലെന്നും നെയ്മര്‍ പറഞ്ഞു. ലാ ലിഗയുടെ ഒദ്യോഗിക വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍ താരം ഇക്കാര്യം പറഞ്ഞത്. ബാലന്‍ദ്യോര്‍ പുരസ്‌കാരം ഏതൊരു ഫുട്‌ബോള്‍ താരവും ഏറ്റവംു വിലമതിക്കുന്നതാണെന്നും എന്നാല്‍ ആ പുരസ്‌കാരം Read More …

എംഎം മണിക്ക് സിപിഐയുടെ പിന്തുണ

കാഞ്ഞങ്ങാട്: എംഎം മണിക്ക് പൂര്‍ണ പിന്തുണയുമായി സിപിഐയും രംഗത്ത് വന്നു. എംഎം മണി മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാഞ്ഞങ്ങാട് പറഞ്ഞു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 302ാം വകുപ്പ് പ്രകാരം കൊലക്കേസില്‍ പ്രതിയായി എന്നകാരണത്താല്‍ ഒരാള്‍ കൊലയാളിയാവണമെന്നില്ല. എംഎം മണി മന്ത്രി സ്ഥാനത്ത് വരുമ്‌ബോള്‍ Read More …

രൂക്ഷ വിമര്‍ശനമായി വി എം സുധീരന്‍

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രംഗത്ത്. മണി എത്രയും വേഗം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു പറഞ്ഞ സുധീരന്‍ മണിയുടെ രാജിക്കാര്യത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ നിലപാട് വ്യ്കതമാക്കണെമെന്നും ആവശ്യപ്പെട്ടു. മണി മന്ത്രിസ്ഥാനത്ത് തുടര്‍ന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും സുധീരന്‍ പറഞ്ഞു.

പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് കര്‍ശന അച്ചടക്ക മാര്‍ഗരേഖ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് കര്‍ശന അച്ചടക്ക മാര്‍ഗരേഖയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്നും പിണറായി വ്യക്തമാക്കി. രാഷ്ര്ടീയാടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കരുത്, ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മറ്റുവകുപ്പുകളില്‍ ഇടപെടരുത്, നിലപാടുകളില്‍ വ്യക്തി വിരോധമോ രാഷ്ര്ടീയ വിരോധമോ പ്രതിഫലിക്കരുത്, പാരിതോഷികങ്ങള്‍ സ്വീകരിക്കരുത്, ന്യായമാണെങ്കില്‍ പ്രതിപക്ഷത്തിന്റെ Read More …