ഫാനി ചുഴലിക്കാറ്റ്‌ രൂപംകൊണ്ടു ; 30ന്‌ തമിഴ്‌നാട്‌ തീരത്തെത്തും; കേരളത്തില്‍ നാളെ മുതല്‍ കനത്ത കാറ്റും മഴയും

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം ‘ഫാനി ‘ചുഴലിക്കാറ്റായി രൂപപ്പെട്ടതായും 30ന്‌ ആന്ധ്ര -തമിഴ്‌നാട്‌ തീരത്തെത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ അറിയിച്ചു. അതിനോട് അനുബന്ധിച്ചു കേരളത്തില്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ വ്യാപകമായി മഴ ലഭിക്കുവാനും 50 കിമി വരെ വേഗത്തില് കാറ്റുവീശുവാന്‍ സാധ്യത ഉണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന്‌ പോയവര്‍ ഉടനെ തിരിച്ചെത്തണമെന്നും അറിയിപ്പുണ്ട്‌. Read More …

കെട്ടിടങ്ങളിലേക്കുള്ള വഴി തടഞ്ഞ് റോഡില്‍ പാര്‍ക്കിങ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: പൊതു റോഡിനോടു ചേര്‍ന്നുള്ള കട മുറികള്‍ക്കും കെട്ടിടങ്ങള്‍ക്കും മുന്നില്‍ സ്ഥിരമായി ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതു റോഡിലേക്കു സുഗമമായി പ്രവേശിക്കാനുള്ള കട ഉടമകളുടെ അവകാശം നിഷേധിക്കലാകുമെന്ന് ഹൈക്കോടതി. ചവറ ശാസ്താംകോട്ട റോഡിനു സമീപമുള്ള കടമുറികളുടെയും കെട്ടിടങ്ങളുടെയും ഉടമ തേവലക്കര സ്വദേശി എം നൗഷാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ Read More …

സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 23880 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 23880 രൂപയിലും ഗ്രാമിന് 2990 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 23800 രൂപയിലും ഗ്രാമിന് 2975 രൂപയിലുമാണ് വ്യാപാരം നടന്നത്

ഹൃദയ ശസ്ത്രക്രിയ വിജയകരം; കുഞ്ഞിനെ കാണാന്‍ ആരോഗ്യ മന്ത്രി അമൃത ആശുപത്രിയില്‍

കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. മന്ത്രി കെ കെ ശൈലജ അമൃത ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരെയും മന്ത്രി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യ നിലയലില്‍ പുരോഗതിയുണ്ടെന്നും മാതാപിതാക്കളുടെ സന്തോഷം ആശ്വാസം നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. ഹൃദയ Read More …

ചെറായിയില്‍ മദ്യപിച്ച്‌ യുവതി ഓടിച്ച കാര്‍ ഇടിച്ച്‌ അപകടം ; മൂന്ന് പേര്‍ക്ക് പരുക്ക്

കൊച്ചി: ചെറായിയില്‍ മദ്യലഹരിയിലായിരുന്ന യുവതി ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു. സംഭവത്തില്‍ പന്ത്രണ്ട് വയസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഡോക്ടറായ സഹോദരന്റെ കാറുമായാണ് ഇടപ്പള്ളി സ്വദേശിനിയായ 24 വയസുകാരിയാണ് മദ്യലഹരിയില്‍ ഡ്രൈവിംഗ് നടത്തിയത്. ഒപ്പം രണ്ടു ആണ്‍സുഹൃത്തുക്കളും ഒരു പെണ്‍സുഹൃത്തും വാഹനത്തിലുണ്ടായിരുന്നു. എടവനക്കാട് ഇല്ലത്തുപടിക്കടുത്ത് അത്താണിയില്‍ വച്ചായിരുന്നു ആദ്യ അപകടം. അമ്മയേയും മകനെയും ഇടിച്ചൂ വീഴ്ത്തിയ Read More …

സി​പി​എം സ​ന്പൂ​ര്‍​ണ നാ​ശ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

കൊ​ച്ചി: ബി​ജെ​പി വോ​ട്ട് കോ​ണ്‍​ഗ്ര​സി​ന് മ​റി​ച്ചെ​ന്ന സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. സി​പി​മ്മി​ന്‍റെ ആ​രോ​പ​ണം ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്പു​ള്ള മു​ന്‍​കൂ​ര്‍ ജാ​മ്യ​മെ​ടു​പ്പാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​രി​ഹ​സി​ച്ചു.  കേ​ര​ള​ത്തി​ല്‍ സി​പി​എം സ​ന്പൂ​ര്‍​ണ നാ​ശ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണ്. ഇ​തി​നു കാ​ര​ണ​ക്കാ​ര​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്; ആറ് ബസുകള്‍ക്കെതിരെ നടപടി

കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ ബസ് യാത്രക്കാരെ മര്‍ദ്ദിച്ചതിന്റെ പഞ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ടൂറിസ്റ്റ് ബസ് പരിശോധന കര്‍ശനമാക്കി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരിലാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ 6 അന്തസംസ്ഥാന ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ കേസെടുത്തു. സ്റ്റേജ് ക്യാരേജായി യാത്രക്കാരെ കയറ്റിയെന്നാണ് ബസ്സുകാര്‍ക്കെതിരെ ചുമത്തിയ കേസ്. ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളായ മഞ്ചേശ്വരം, പെര്‍ള Read More …

ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി : മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം പ്രവര്‍ത്തര്‍ത്തകനായ ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ. ജിതിന്‍, നാലാം പ്രതി ദീപ് ചന്ദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധി Read More …