കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടില്‍ മനംനൊന്താണ് മന്ത്രിസ്ഥാനം രാജിവെച്ചത് : തോമസ് ചാണ്ടി

കൊച്ചി: കളക്ടര്‍ ടി.വി. അനുപമ എഴുതിയ ഫയല്‍ കണ്ടപ്പോഴുണ്ടായ വിഷമം മൂലമാണ് മന്ത്രിസ്ഥാനത്തുനിന്ന് താന്‍ രാജിവെച്ചതെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഇനി മന്ത്രിസ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിയ്‌ക്കെതിരെ കേസൊന്നുമില്ലെന്നും ഒരു വ്യക്തി നല്‍കിയ പരാതി കേസായി Read More …

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി രംഗത്ത്

കൊച്ചി : സ്കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല എന്ന് ഹൈക്കോടതി . സ്‌കൂള്‍ ബാഗിന്റെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി രംഗത്തെത്തി .സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത് .അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിച്ചു വെയ്ക്കാന്‍ സംവിധാനം ഉണ്ടാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു Read More …

ശബരിമല സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുള്ള ഹര്‍ജി പിന്‍വലിച്ചു

കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍ വലിച്ചു.ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ അവകാശമുണ്ട് എന്നും അതിനാല്‍ ഈ വിഷയത്തില്‍ കോടതി ഇടപെടുന്നതില്‍ പരിമിതികള്‍ ഉണ്ട് എന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍ വലിച്ചത് .സര്‍ക്കാരിന് വീഴ്ച പറ്റുന്ന Read More …

ജനാധിപത്യ സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍

കൊച്ചി: പ്രളയാനന്തരം കോമണ്‍സെന്‍സുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെന്തെന്ന് വിശദീകരിച്ച്‌ എംഎല്‍എ വിടി ബല്‍റാം രംഗത്ത്. പാര്‍ട്ടി അടിമകളില്‍ നിന്ന് ലെവി പിരിക്കുന്ന മാതൃകയില്‍ ഭീഷണിപ്പെടുത്തിയും ഷെയിം ചെയ്ത് സമ്മര്‍ദ്ദത്തിലാഴ്ത്തിയും സാലറി ചലഞ്ച് നടപ്പാക്കാന്‍ നോക്കിയതിനാലാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ഈ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ഒരു ജനാധിപത്യ സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ Read More …

ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതി : തുഷാര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും ടി വി ചന്ദ്രമോഹനുമെതിരെ വിജിലന്‍സ്‌ കുറ്റപത്രം

കൊച്ച: ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കും കോണ്‍ഗ്രസ്‌ നേതാവും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനുമായിരുന്ന ടി വി ചന്ദ്രമോഹനുമെതിരെ വിജിലന്‍സ്‌ കുറ്റപത്രം. ദേവസ്വത്തില്‍ ചട്ടം മറികടന്ന്‌ 2 ഉദ്യോഗസ്‌ഥരെ നിയമിച്ച കേസിലാണ്‌ കുറ്റപത്രം നല്‍കിയത്‌.ചട്ടലംഘനം കാണിച്ച്‌ കൊടുങ്ങല്ലൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ്‌ കേസെടുത്തിരുന്നത്‌. അഴിമതി നടന്നിട്ടുണ്ടെന്നാണ്‌ വിജിലന്‍സ്‌ കണ്ടെത്തല്‍. പ്രതികളെ പ്രോസിക്യൂട്ട്‌ Read More …

ശബരിമല: ജുഡിഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ വിവേചനാധികാരമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവങ്ങളിലും പൊലീസ് അതിക്രമത്തിലും ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‌ര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ജുഡിഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ വരുന്നതാണെന്നും അതിന്മേല്‍ ഇടപെടാന്‍ കോടതിക്ക് പരിമിതികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കാനാകില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് സ്വതന്ത്രമായ അന്വേഷണം നടത്താന്‍ അധികാരമുണ്ട്. അന്വേഷണത്തില്‍ Read More …

പി കെ ഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായക്കാര്‍ക്കും പ്രവേശിക്കാം;സന്ദീപാനന്ദ ഗിരി

കൊച്ചി: സംഘപരിവാര്‍ സംഘടനകളെ പരോക്ഷമായി പരിഹസിച്ച്‌ സ്വാമി സന്ദീപാനന്ദ ഗിരി. പി കെ ഷിബു നിങ്ങളുടെ സങ്കല്‍പ്പത്തിലുള്ള നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് സ്വാമി ഫേസ്ബുക്കില്‍ കുറിച്ചു. പി കെ ഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്ക് പ്രവേശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പ്രിയ സംഘമിത്രങ്ങളേ. പി.കെ ഷിബു “നിങ്ങളുടെ സങ്കല്പത്തിലെ”നൈഷ്ഠിക ബ്രഹ്മചാരിയല്ല. P.kഷിബുവിന്റെ ശബരിമലയില്‍ Read More …

മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍

സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. മതവിശ്വാസത്തെ അവഹേളിച്ചെന്ന കേസിലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അധികൃതരുടെ മുന്‍കൂര്‍ അനുമതി തേടി ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി കേസെടുത്ത നടപടിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് രഹ്നയുടെ ഹര്‍ജി. Read More …