ഹാരിസണ്‍സ് മലയാളം കേസ്; സര്‍ക്കാരിന് തിരിച്ചടി, വിധി കമ്ബനിക്കനുകൂലം

കൊച്ചി: ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തോട്ടം ഏറ്റെടുക്കല്‍ കേസില്‍ കമ്ബനിക്ക് അനുകൂലമാണ് നിലവിലെ കോടതി വിധി. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ കോടതി തള്ളി. വന്‍കിട കമ്ബനികളുടെ നിലനില്‍പ്പ് സര്‍ക്കാരിനാവശ്യമെന്നും കോടതി. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറായിരുന്ന രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി Read More …

പൊറോട്ടയും ബീഫ് കറിയും വേണം; കേരളം എന്നെ തിരികെ വിളിക്കുന്നു-സാമുവല്‍

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസില്‍ കയറിയ നൈജീരിയന്‍ നടനാണ് സാമുവല്‍ റോബിണ്‍സണ്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളിയുമായി ആശയവിനിമയം നടത്തുന്ന സാമുവലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് മലയാളികളില്‍ ചിരിപടര്‍ത്തുകയാണ്. കേരളം തന്നെ തിരിച്ചുവിളിക്കുന്നുവെന്നും ഇന്ത്യയിലെ പുതിയ പ്രൊജക്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൊറോട്ടയും ബീഫ് കറിയും വേണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ജയ്ഭീം മുഴക്കി ബിഷപ്പ്: ദളിത് ഹര്‍ത്താലിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച്‌ ഗീവര്‍ഗ്ഗീസ് കൂറിലോസ്

തിങ്കളാഴ്ച നടക്കുന്ന ദളിത് ഹര്‍ത്താലിന് പരസ്യ പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗ്ഗീസ് കൂറിലോസ്. പട്ടികജാതി-വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഇന്ന് ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ആക്കം കൂട്ടും എന്നുള്ളതുകൊണ്ട് ആ നീക്കത്തെ എതിര്‍ക്കേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കൂറിലോസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജിലാണ് ദളിത് ഹര്‍ത്താലിന് പൂര്‍ണ പിന്തുണ Read More …

അപര്‍ണ ഗോപിനാഥിന്റെ ‘മഴയത്ത്’ ; ഏപ്രില്‍ 27 ന് തിയേറ്ററുകളിലേയ്ക്ക്

അപര്‍ണ ഗോപിനാഥ്, നികേഷ് റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുവീരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മഴയത്ത് തിയേറ്ററുകളിലേയ്ക്ക്. ഏപ്രില്‍ 27 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അഭിനേതാവ് സംവിധായകന്‍ ചിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുവീരന്‍ വളരെ വ്യത്യസ്തമായ കഥകളുമായാണ് എന്നും എത്താറുള്ളത്. അത്തരത്തില്‍ ഒരു ചിത്രം തന്നെയായിരിക്കും മഴയത്തുമെന്നാണ് റിപ്പോര്‍ട്ട്. സസ്‌പെന്‍സ് ത്രില്ലര്‍ Read More …

ദേശീയ പാതയുടെ സ്ഥലമേറ്റെടുപ്പ്; പോലീസ് മനുഷ്യത്ത രഹിതമായി പെരുമാറിയിട്ടില്ലെന്ന് ഡിജിപി

കൊച്ചി: ദേശീയ പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വേങ്ങരയിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോയന്ന് അന്വേഷിക്കുമെന്നും ഇതിനായി ഐജിക്കു നിര്‍ദേശം നല്‍കിയെന്നും ഡിജിപി ലോക്നാഥ ബഹ്റ. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് അവിടെ മനുഷ്യത്ത രഹിതമായി പെരുമാറിയിട്ടില്ലെന്നാണ് ഇതുവരെ തനിക്ക് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് വീട്ടില്‍ കയറി ആക്രമിച്ചോയെന്നൊക്കെ പരിശോധിക്കും. Read More …

കൊട്ടാക്കമ്ബൂര്‍ ഭൂമി ഇടപാട് അന്വേഷിക്കാനില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍

കൊട്ടക്കമ്ബൂര്‍ ഭൂമി ഇടപാട് കേസിന്‍റെ അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. കേസില്‍ പൊലീസ് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സിബിഐ. സിബിഐ അന്വേഷണമാവശ്യപ്പെട്ട് മുകേഷ് മോഹന്‍, എം.കെ ബിജു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊട്ടാക്കമ്ബൂര്‍ വിവാദ ഭൂമി ഇടപാടില്‍ എംപി ജോയ്സ് ജോര്‍ജിന്റെ 20 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ Read More …

അട്ടപ്പാടിയിലെ ആദിവാസി ക്ഷേമപദ്ധതികളുടെ ഓഡിറ്റിങ് നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി ക്ഷേമപദ്ധതികളുടെ ഓഡിറ്റിങ് നടത്തണമെന്ന് ഹൈക്കോടതി. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ നടപടി. ഓഡിറ്റിങ് നടത്താന്‍ പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. മെയ് 21നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ആദിവാസി ക്ഷേമപദ്ധതികള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ശരിയാണോ, പദ്ധതികള്‍ ആദിവാസികളിലേക്ക് എത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ Read More …