കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ തുകകള്‍ ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി. വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെന്‍ഷന്‍. പെന്‍ഷന്‍ നിരാകരിക്കാനോ അനന്തമായി നീട്ടാനോ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കുന്നതിനുള്ള കാരണമല്ല. സേവനകാലത്ത് രക്തവും വിയര്‍പ്പും ഒഴുക്കിയവരാണ് പെന്‍ഷന്‍കാരെന്നും ഹൈക്കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കുവേണ്ടി ട്രഷറി അക്കൗണ്ട് വേണമെന്ന് 2002ല്‍ കോടതി Read More …

കൊച്ചിയില്‍ ഫാക്ടിന്റെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നു

കൊച്ചി: കേന്ദ്രപൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡിലെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച. സമീപത്തുളള കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നു.

ദേവസ്വം ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി കുറച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്പ് ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. എന്നാല്‍ ഗുരുവായൂര്‍, കൂടല്‍മാണിക്യം, കൊച്ചി എന്നീ ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാണെന്നും Read More …

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്ന കേസില്‍ ദിലീപിന്റെ വാദം പൂര്‍ത്തിയായി. ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെന്ന് സംശയമുണ്ടെന്നും, ഇക്കാര്യം പരിശോധിക്കാന്‍ ദൃശ്യങ്ങള്‍കൈമാറണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ വാദം കേള്‍ക്കാനായി കേസ് മാറ്റിവെച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിച്ചത്.

ദലിത് ഭൂസമര നേതാവ് പൊലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി

കോലഞ്ചേരി: ദലിത് ഭൂ സമരം അട്ടിമറിക്കാന്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് സമര സമിതി നേതാവ് നിരാഹാര സമരം ആരംഭിച്ചു. പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്ത ദലിത് ഭൂ അവകാശ സമര മുന്നണി നേതാവ് വി.കെ ജോയിയാണ് പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം ആരംഭിച്ചത്. കെ.പി.എം.എസ് പ്രവര്‍ത്തകരെ ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ ഇദ്ദേഹത്തെ ബുധനാഴ്ച്ച വൈകിട്ടാണ് പോലീസ് Read More …

കെ. ബാബുവിനെതിരായ കേസ്: വിജിലന്‍സ് ഡയറക്ടര്‍ നിലപാട് അറിയിക്കണം

കൊച്ചി: കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി നിര്‍ദേശം. എത്ര ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിക്കണമെന്നാണ് കോടതി നിര്‍ദേശം. തനിക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബാബുവിന്‍റെ ബിനാമി എന്ന് വിജിലന്‍സ് ആരോപിക്കുന്ന ബാബുറാം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതി നിര്‍ദേശം. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് കേസ് Read More …

ഹാദിയ കേസ്; സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ഹാദിയ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.എന്‍ഐഎ അന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഭരണഘടനാ ബഞ്ച് ഇരിക്കുന്നതിനു മുമ്ബായിരിക്കും ഹാദിയ കേസ് പരിഗണിക്കുക.

കണ്ണൂരില്‍ നടക്കുന്നത് സിപിഎം പിന്തുണയോടെയുള്ള തീവ്രവാദമെന്ന് കുമ്മനം

കൊച്ചി: കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സിപിഎം പിന്തുണയോടെയുള്ള ഐഎസ് തീവ്രവാദം മൂലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളം ഐഎസ് ഭീകരപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായി മാറിയിരിക്കുകയാണെന്നും തീവ്രവാദം ഏറ്റവും ശക്തമായി നടക്കുന്ന ജില്ല കണ്ണൂരാണെന്നും കുമ്മനം ആരോപിച്ചു. എസ്ഡിപിഐ സംഘടനയെ നിരോധിക്കണമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. ഐഎസ് തീവ്രവാദം Read More …