മെട്രോ: അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ഇ. ശ്രീധരന്‍
കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും തന്നെ ഒഴിവാക്കിയത് വിവാദമാക്കാതെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ഇ.ശ്രീധരന്‍. മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച രാവിലെ തന്നെ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ എത്തി. ഉദ്ഘാടന ചടങ്ങ് നടക്കുന്ന പാലാരിവട്ടം സ്റ്റേഷനിലെത്തിയ അദ്ദേഹം ഒരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും പരിശോധിച്ചു. Read More …
