മദ്യശാല: ഹൈക്കോടതിയില്‍ തെറ്റ് സമ്മതിച്ച് സര്‍ക്കാര്‍

കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച വിഷയത്തില്‍ തെറ്റ് സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം ചേര്‍ത്തല പാതയും, കണ്ണൂര്‍ കുറ്റിപ്പുറം പാതയും ദേശീയപാതകള്‍ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.   ഈ പാതകള്‍ ദേശീയപാതയാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും, ദേശീയ പാത അതോറ്റിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ചിട്ടിക്കമ്പനി ഉടമയ്ക്ക് ജാമ്യം

കൊച്ചി:  അമ്പലപ്പുഴയില്‍ ദമ്പതികള്‍ വെന്തു മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ചിട്ടിക്കമ്പനിയുടമ സുരേഷ് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇടുക്കി സ്വദേശികളായ കെ. വേണു, ഭാര്യ സുമ എന്നിവരാണ് ഏപ്രില്‍ 22 ന് സുരേഷിന്റെ വീടിനു മുന്നില്‍ വെന്തു മരിച്ചത്. അമ്പലപ്പുഴയിലെ സുരേഷിന്റെ വീട്ടില്‍ ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ആത്മഹത്യാ Read More …

ഷെട്ടി പറഞ്ഞത് തെറ്റ്, മഹാഭാരതത്തിന്റെ പേര് കേരളത്തില്‍ മാറ്റിയത് പേടിച്ചിട്ട് തന്നെ . . !

കൊച്ചി: എംടിയുടെ രണ്ടാമൂഴം കേരളത്തില്‍ മഹാഭാരതമാകാത്തത് ആര്‍എസ്എസിനെ പേടിച്ച്. ഗള്‍ഫിലും ഡല്‍ഹിയിലും അധികാര കേന്ദ്രങ്ങളില്‍ വന്‍ പിടിപാടുള്ള എന്‍ ആര്‍ ഐ ബിസിനസ്സുകാരന്‍ ബി.ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന മഹാഭാരതം കേരളത്തില്‍ രണ്ടാമൂഴമായി ഇറക്കുന്നത് എം ടിയോടുള്ള ആദരസൂചകമായിട്ടാണെന്ന ഷെട്ടിയുടെ അവകാശവാദം തന്നെ തെറ്റാണ്. രണ്ടാമൂഴം മഹാഭാരതമാക്കാനാണ് താല്‍പര്യമെന്ന് നേരത്തെ തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നതാണ്. Read More …

മോദി ഭരണം രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിച്ചു ജയറാം രമേശ്

കൊച്ചി: മോദി സര്‍ക്കാറിെന്റ മൂന്നുവര്‍ഷത്തെ ഭരണത്തില്‍ ജനാധിപത്യ ഇന്ത്യ ഏകാധിപത്യത്തിലേക്ക് മാറിയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. ഡി.സി.സി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശാപ്പ് നിരോധന നിയമത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. മോദിഭരണത്തിെന്റ നേട്ടം ആസ്‌ട്രേലിയയിലെയും കാനഡയിലെയും കൃഷിക്കാര്‍ക്കാണ് ലഭിക്കുന്നത്. എന്നാല്‍, രാജ്യത്തെ കൃഷിക്കാര്‍ വലിയ പ്രതിസന്ധിയിലാണ്. കാര്‍ഷികവിളകളുടെ താങ്ങുവില ഉയര്‍ത്താന്‍ Read More …

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഉത്തരവിന് സ്‌റ്റേ

കൊച്ചി : ട്രാവന്‍കൂര്‍ ടൈറ്റാനിയം അടച്ചുപൂട്ടാനുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി ഒരുമാസത്തേക്ക് സ് റ്റേ ചെയ്തു. അടച്ചുപൂട്ടാനുള്ള ഉത്തരവു റദ്ദാക്കാന്‍ ടൈറ്റാനിയം കമ്പനിയും ജീവനക്കാരുടെ സംഘടനകളും നല്‍കിയ ഹര്‍ജികളിലാണ് ഇടക്കാല ഉത്തരവ്. 70 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കമ്പനി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ് കര്‍ഷിച്ച വ്യവസ്ഥകള്‍ എല്ലാം പാലിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും Read More …

അമിത്ഷായുടെ ചിത്രം മെട്രോയുടെ തൂണുകളില്‍ കെഎംആര്‍എല്‍ നിയമനടപടിയ്ക്ക്

കൊച്ചി: ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോയുടെ തൂണുകളില്‍ പതാകകളും ഫഌക്‌സുകളും കെട്ടിയതിനെതരിരെ കെഎംആര്‍എല്‍ രംഗത്ത്. ഫഌക്‌സുകളും പതാകകളും ഉടനടി അഴിച്ചുമാറ്റിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കെഎംആര്‍എല്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തര്‍ കൊച്ചി മെട്രോ കടന്നു പോകുന്ന പ്രദേശത്ത് ബിജെപിയുടെ കൊടിയും Read More …

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റ്

കൊച്ചി : ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസ് പുല്ലൂര്‍ഊരകം ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ നോട്ടുപുസ്തക വിതരണത്തിലും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനത്തിലുമാണ് അരുണന്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നും Read More …

ബിജെപി നിലപാട് കശാപ്പ് രാഷ്ട്രീയമല്ല, ജീവകാരുണ്യ രാഷ്ട്രീയമാണെന്ന് കുമ്മനം

കൊച്ചി: ബിജെപി നിലപാട് കശാപ്പ് രാഷ്ട്രീയമല്ലെന്നും മറിച്ച് ജീവകാരുണ്യ രാഷ്ട്രീയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയത്തിന്റെ ഉത്തരവിനെ അനുകൂലിച്ചുള്ള ഹൈക്കോടതി പരാമര്‍ശം ബീഫ് പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. തെറ്റിദ്ധാരണ പരത്തി സിപിഎമ്മും കോണ്‍ഗ്രസും കള്ളപ്രചാരണം നടത്തുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.