സമരത്തിന് പിന്നില്‍ തീവ്രവാദികളെന്ന് പൊലീസ്

കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി എല്‍.പി.ജി ടെര്‍മിനല്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി.ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം സമരത്തിനിടെ തീവ്രവാദ ബന്ധമുള്ള ചിലരെ കണ്ടിരുന്നു. സ്ത്രീകള്‍ അടക്കമുള്ള സാധാരണക്കാര്‍ ഇത്രയും വലിയ സമരത്തിനിറങ്ങുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടികളടക്കമുള്ള സമരക്കാരെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിനെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ Read More …

മെട്രോയാത്ര ആഘോഷമാക്കി വയോധികരും ഭിന്നശേഷി വിദ്യാര്‍ത്ഥികളും

കൊച്ചി: പ്രായത്തിന്റെ അവശതകള്‍ കാല്‍മുട്ടിന് ചെറിയ വേദനയുണ്ടാക്കുന്നുണ്ടെങ്കിലും കാഞ്ചവല്ലി അമ്മൂമ്മ ആവേശത്തോടെയാണ് കൊച്ചി മെട്രോ സ്റ്റേഷന്റെ പടികള്‍ കയറിയത്. കൊച്ചിയിലെ ആകാശ യാത്രയില്‍ പങ്കാളിയാകുന്നതിന്റെ സന്തോഷവും വിസ്മയവുമായിരുന്നു ആ മുഖത്ത്. ഫോര്‍ട്ടുകൊച്ചി വെളിയിലുള്ള വൃദ്ധ സദനത്തില്‍ നിന്നാണ് പ്രായം എണ്‍പതിനോടടുക്കുന്ന കാഞ്ചനവല്ലി കൊച്ചി മെട്രോ യാത്രയ്‌ക്കെത്തിയത്. കുട്ടികളും ഭിന്നശേഷിക്കാരും വൃദ്ധസദനത്തില്‍ നിന്നുള്ള അന്തേവാസികള്‍ക്കുമായി മാറ്റിവെച്ചിരുന്ന മെട്രോ Read More …

പുതുവൈപ്പിന്‍ ലാത്തിച്ചാര്‍ജ് പ്രാകൃതമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കു നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കെതിരെ ക്രൂരമായ ബലപ്രയോഗമാണ് നടന്നത്. ജനകീയ സമരങ്ങളെ തോക്കും ലാത്തിയുമുപയോഗിച്ച് അടിച്ചമര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. വര്‍ദ്ധിച്ചു വരുന്ന പനി മരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ Read More …

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനില്ല, ഇനി പുതുതലമുറ വരട്ടെ: ഏലിയാസ് ജോര്‍ജ്

കൊച്ചി:  കൊച്ചി മെട്രോ രണ്ടാം ഘട്ടം നടപ്പാക്കുമ്പോള്‍ എംഡി സ്ഥാനത്ത് താനുണ്ടായിരിക്കില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തുന്നതാണ് നല്ലതെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിവുള്ളവര്‍ പുതുതലമുറയിലുണ്ടെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. മെട്രോയുടെ ആദ്യഘട്ടം വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ Read More …

കുമ്മനെ വെട്ടി പി ആര്‍ ഡി

കൊച്ചി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി സദാശിവം, കുമ്മനം രാജശേഖരന്‍ എന്നീ അഞ്ചുപേര്‍ ഒരെ വരിയില്‍ ഇരുന്നായിരുന്നു മെട്രോയില്‍ യാത്ര ചെയ്തത്.     എല്ലാ ചാനലുകളിലും ഇത് ലൈവായി ലോകം കണ്ടതുമാണ്. എന്നാല്‍ പിആര്‍ഡി ഫോട്ടോഗ്രാഫര്‍ മാത്രം കുമ്മനത്തെ കണ്ടില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ചിത്രങ്ങളായി Read More …

ആവശ്യങ്ങളുടെ നീണ്ടനിരയുമായി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിവേദനം

കൊച്ചി: മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു മുന്നില്‍ ഭാവി പദ്ധതികളുടെയും ആവശ്യങ്ങളുടെയും നീണ്ട പട്ടിക നിരത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം പ്രധാനമന്ത്രിക്ക് കൈമാറിയത്. 2,577 കോടി രൂപ ചെലവ് വരുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നല്‍കണമെന്നും കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് എത്രയും Read More …

വിമര്‍ശനങ്ങളിലൂടെ വികസനത്തെ തടയാന്‍ കഴിയില്ല

കൊച്ചി:കൊച്ചി മെട്രോ സംബന്ധിച്ച് വിവാദം ഉയര്‍ത്തിയവര്‍ക്ക് നിരാശയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നീങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആര് നിര്‍വ്വഹിക്കണമെന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സംശയമുണ്ടായില്ലെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. വിമര്‍ശനങ്ങളിലൂടെ വികസനത്തെ തടയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി. Read More …

കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ചു

കൊച്ചി: കേരളത്തിന്റെ സ്വപ്‌നവും പിന്നീട് അഭിമാനവുമായ കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, കേരള ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ ശ്രീധരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കലൂരില്‍ ഉദ്ഘാടനം  ചെയ്തത്. കൊച്ചി മെട്രോയുടെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയുംചെയ്യുന്നതായി അദ്ദേഹം മലയാളത്തില്‍ പറഞ്ഞു