കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലോകല്‍ അഡ്മിനിസ്‌ട്രേഷനിലെ അധ്യാപക നിയമനത്തിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈകോടതി

തൃശ്ശൂരിലെ കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലോകല്‍ അഡ്മിനിസ്‌ട്രേഷനിലെ അധ്യാപക നിയമനത്തിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈകോടതി. പുതിയതായി സൃഷ്ടിച്ച സീനിയര്‍ അര്‍ബന്‍ ഫെലോ, അര്‍ബന്‍ ഫെലോ എന്നീ തസ്തികകളിലേക്കള്ള നിയമനമാണ് കോടതി തടഞ്ഞത്. സീനിയര്‍ അര്‍ബന്‍ ഫെലോ തസ്തികയിലേക്ക് നിയമിച്ച ഡോ. രാജേഷിന്റെ നിയമനം ഹര്‍ജിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. അര്‍ബന്‍ ഫെലോ Read More …

‘കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം’; കെ.സുധാകരനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായി കള്ള വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തതിന് കെ.സുധാകരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. 2016ല്‍ ബേക്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സുധാകരനെതിരായ പരാതി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ കെ. സുധാകരന്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ Read More …

മാണി സി കാപ്പനെ യുഡിഎഫ്‌ സ്വീകരിക്കുന്നത്‌ പരിശോധിച്ചശേഷം മാത്രമെന്ന്‌ മുല്ലപ്പള്ളി

കൊച്ചി : എന്‍സിപി വിട്ട മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വീകരിക്കുന്നത് നയങ്ങള് പരിശോധിച്ച ശേഷം മാത്രമാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാപ്പനെ ഘടകകക്ഷി ആക്കുന്നതില് ഒരു ചര്ച്ചയും ഇതുവരെ നടന്നിട്ടില്ല. കാപ്പന് കൈപ്പത്തി ചിഹ്നത്തില് മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ഘടകകക്ഷിയായി യുഡിഎഫില്‍ ചേരുമെന്നാണ് കാപ്പന്‍ പറഞ്ഞിരുന്നത്. ഈ Read More …

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്.പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന് ഇന്ന് വില 4300 രൂപയാണ്. ദേശീയ വിപണിയിലും ഇടിവ് തുടരുകയാണ്. എംസിഎക്‌സില്‍ 10ഗ്രാം 24 കാര‌റ്റ് സ്വര്‍ണത്തിന് 46,145 രൂപയാണ് വില. കഴിഞ്ഞ എട്ട് മാസത്തേതില്‍ ഏ‌റ്റവും താഴ്‌ന്ന നിലവാരമാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ 56,200 രൂപ വരെ റെക്കോര്‍ഡ് Read More …

കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിന് വിജയം ഉറപ്പാണെന്ന് മുസ്‍ലിം ലീഗ് പ്രാദേശിക നേതൃത്വം

കളമശ്ശേരിയില്‍ വി.കെ ഇബ്രാഹിം കുഞ്ഞ് സ്ഥാനാര്‍ഥിയായാല്‍ മാത്രമേ മണ്ഡലം നിലനിര്‍ത്താന്‍ കഴിയൂ എന്ന് മുസ്‌ലിം ലീഗ്‌ പ്രാദേശിക നേതൃത്വം. പാലാരിവട്ടം പാലം അഴിമതി രാഷ്ട്രീയപ്രേരിത ആരോപണം മാത്രമാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇതിന് മറുപടി നല്‍കുമെന്നും ലീഗ് പ്രാദേശിക നേതാക്കള്‍ പറയുന്നു. കളമശ്ശേരിയില്‍ ഇബ്രാഹീംകുഞ്ഞ് മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും വിവാദങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നുമാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ Read More …

സ്വര്‍ണ്ണക്കടത്തില്‍ യുഎപിഎ നിലനില്‍ക്കില്ല; എന്‍ഐഎ അപ്പീല്‍ തള്ളി ഹൈക്കോടതി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ തള്ളി ഹൈക്കോടതി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി ഉത്തരവിന് എതിരായ അപ്പീലാണ് തള്ളിയത്. സ്വര്‍ണ്ണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയില്‍ വരില്ല. കസ്റ്റംസ് ആക്ടിന് കീഴില്‍ വരുന്ന കുറ്റമാണ് ഇതെന്നും കോടതി വ്യക്തമാക്കി. യുഎപിഎ സെഷന്‍ 15 നിലനില്‍ക്കുമെന്നായിരുന്നു എന്‍ഐഎയുടെ വാദം. നിലവിലെ ഉത്തരവ് കേസിന്റെ വിചാരണയ്ക്ക് ബാധകമല്ല. ജസ്റ്റിസ് Read More …

വാളയാര്‍ കേസ്; അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസ് അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി. കേസ് ഏറ്റെടുക്കാന്‍ തയാറാണോയെന്ന് പത്ത് ദിവസത്തിനുളളില്‍ സിബിഐ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. പാലക്കാട് വാളയാറില്‍ രണ്ട് പെണ്‍കുട്ടിളെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ Read More …

സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. നിയമനം സംബന്ധിച്ച ചട്ടങ്ങള്‍ എന്തെന്ന് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. 10 ദിവസത്തിന് ശേഷം ഹരജി വീണ്ടും പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ എതിര്‍പ്പ് അവഗണിച്ച്‌ സര്‍ക്കാര്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ തുടരുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള Read More …