ശബരിമലയിലേക്ക് പോകാന്‍ ഒരു യുവതി എത്തിയെന്നാരോപിച്ച്‌ എരുമേലിയില്‍ ബിജെപിയുടെ പ്രതിഷേധം

എരുമേലി: ശബരിമലയിലേക്ക് പോകാന്‍ ഒരു യുവതി എത്തിയെന്നാരോപിച്ച്‌ എരുമേലിയില്‍ ബിജെപിയുടെ പ്രതിഷേധം. എരുമേലി ബസ് സ്റ്റാന്‍ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടി. ശബരിമലയിലേക്ക് പോകാന്‍ എത്തിയതല്ലെന്ന് വിജയവാഡ സ്വദേശിയായ യുവതി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ കരിങ്കൊടി കാട്ടാന്‍ ശ്രമം :യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ചു. സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെത്തിയ മന്ത്രിയെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാന്‍ ശ്രമിച്ച എട്ടംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം ശബരിമലയില്‍ ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 150 Read More …

കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്

പയ്യന്നൂര്‍: കണ്ണൂര്‍ രാമന്തളി കക്കമ്ബാറയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്. സിപിഎം കക്കമ്ബാറ ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളിയുമായ പി.പി.ജനാര്‍ദ്ദനന്റെ വീടിന് നേരെയായിരുന്നു ആക്രമണം. രാത്രി പതിനൊന്നോടെയാണ് ബോംബേറുണ്ടായത്. വിവരമറിഞ്ഞെത്തിയ പൊലീസ് രാത്രിയില്‍ നടത്തിയ തെരച്ചിലില്‍ പൊട്ടാതെ കിടന്ന ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ഇടുക്കിയില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം

ഇടുക്കി: ഇടുക്കിയിലെ മറയൂരില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമം. മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി പരിശോധന നടത്തി. ഇവിടെ സിസിടിവി സൗകര്യങ്ങള്‍ ഇല്ല. അടുത്തുള്ള കടകളിലെ സിസിടവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചു, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തലശേരി: കണ്ണൂര്‍ എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ എരഞ്ഞോളി കച്ചിമ്ബ്രംതാഴെ ഷെമിത നിവാസില്‍ ശരത്തിന്റെ വീട്ടില്‍ കയറി അമ്മ രജിതയുടെ ദേഹത്ത് പെയിന്റ് ഒഴിച്ചുവെന്നാണ് പരാതി. മാരകായുധങ്ങളുമായി എത്തിയ സി.പി.എം പ്രവര്‍ത്തകര്‍ രജിതയുടെ രണ്ട് പവന്‍ സ്വര്‍ണമാല അപഹരിച്ചതായും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. Read More …

അര്‍ദ്ധരാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തിയ 16കാരനെ വെട്ടിക്കൊന്നു

ലക്‌നൗ: കാമുകിയെ കാണാന്‍ അര്‍ദ്ധരാത്രി വീട്ടിലേക്കെത്തിയ പതിനാറുകാരനെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ നീംഗോനിലാണ് സംഭവം. അരിവാളിന് വെട്ടി മുറിവേല്‍പ്പിച്ച ശേഷം ആണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ‌് ചെയ്തു. കൂടാതെ ബന്ധുക്കളായ മറ്റ് മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തന്റെ മകളെ ശല്യം ചെയ്തതിനാണ് ആണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് Read More …

കുട്ടികളുണ്ടാകാന്‍ പ്രത്യേക പൂജ ചെയ്യാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

മുംബൈ: ഒരു വര്‍ഷത്തിലധികമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു കൊണ്ടിരുന്ന ആള്‍ദൈവം ബം​ഗാളി ബാബ അറസ്റ്റില്‍‌. മഹാരാഷ്ട്രയിലെ വിരാറിലാണ് സംഭവം. 37 വയസ്സുള്ള വീട്ടമ്മയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഇയാളുടെ പീഡനത്തിനിരയായത്. പീഡനത്തെ എതിര്‍ത്തപ്പോഴെല്ലാം കുടുംബത്തില്‍ വലിയ അത്യാപത്ത് സംഭവിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടമ്മ വെളിപ്പെടുത്തുന്നു. അജയ് ഹരിപദ് ചൗധരിയെന്ന ആളാണ് അറസ്റ്റിലായത് പീഡനത്തിനിരയായ വീട്ടമ്മയ്ക്ക് വിവാഹം Read More …

ഫാ​ഷ​ന്‍ ഡി​സൈ​ന​റും വീ​ട്ടു​ജോ​ലി​ക്കാ​രി​യും കുത്തേറ്റു മരിച്ചു; മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​ശ​സ്ത ഫാ​ഷ​ന്‍ ഡി​സൈ​ന​ര്‍ മാ​യ ല​ഖാ​നി​യും വീ​ട്ടു​ജോ​ലി​ക്കാ​രി​യും കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലുള്ള വ​സ​ന്ത്കു​ഞ്ചി​ലെ വീ​ട്ടി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ മാ​യയു​ടെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന്‍ അ​ട​ക്കം മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 53 വ​യ​സു​കാ​രി​യാ​യ ഫാ​ഷ​ന്‍ ഡി​സൈ​ന​റു​ടെ മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ലും ജോ​ലി​ക്കാ​രി​യു​ടേ​തു ലി​വിം​ഗ് റൂ​മി​ലു​മാ​ണു ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും ക​ത്തി​ക്കു​ത്തേ​റ്റാ​ണ് മ​രി​ച്ച​ത്. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് Read More …