ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ വെട്ടിക്കൊന്നു; ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപ്പറമ്ബില്‍ പഴണിയാണ്ടിയാണ് (60) കൊല്ലപ്പെട്ടത്. ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കിടന്നുറങ്ങുകയായിരുന്ന പഴണിയാണ്ടിയെ സരസ്വതി കൊടുവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തലക്കടിച്ച്‌ കൊലപ്പെടുത്തി

ഗുരുഗ്രാം: ക്രൂരമായി പീഡിപ്പിച്ച നിലയില്‍ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് സംഭവം. വൈകുന്നേരം ജോലികഴിഞ്ഞ് തിരിച്ചത്തി വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് നിന്നും 300മീറ്റ‌ര്‍ മാറി ഒരു കടയോട് ചേര്‍ന്ന Read More …

ഫേസ് ബുക്ക് പ്രണയ വിവാഹത്തിന് സമ്മതിച്ചില്ല; പെണ്‍കുട്ടിയുടെ മാതാവിനെ കുത്തിക്കൊന്ന് കാമുകന്റെ പ്രതികാരം

കൊല്ലം:  ഫേസ് ബുക്ക് പ്രണയ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാമുകിയുടെ മാതാവിനെ കുത്തിക്കൊന്ന് കാമുകന്റെ പകരം വീട്ടല്‍. കുളത്തൂപ്പുഴ ഇഎസ്‌എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പി.കെ.വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ് (48) ആണ് പട്ടാപകല്‍ മകളുടെ കാമുകന്റെ കൊലക്കത്തിക്ക് ഇരയായത്. സംഭവത്തെ തുടര്‍ന്ന് പ്രതി മധുരൈ സ്വദേശി സതീഷ് (27) കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായി. ചൊവ്വാഴ്ച വൈകിട്ട് Read More …

നെയ്യാറ്റിന്‍കര കൊലപാതകം: കൂട്ടുപ്രതികള്‍ കീഴടങ്ങി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനലിനെ ഡി വൈ എസ് പി ഹരികുമാര്‍ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി. കെ ബിനുവും, സഹായി രമേശുമാണ് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഹരികുമാറിനൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു ബിനു. കേസിലെ പ്രധാന പ്രതിയാണ് ആത്മഹത്യ ചെയ്തത്. ഹരികുമാറിന്റെ Read More …

ഡിവെെഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍

ഡിവെെ എസ് പി ഹരികുമാര്‍ മരിച്ച നിലയില്‍ . കല്ലമ്ബത്തെ വീട്ടിലാണ് മരിച്ച നില യില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍ക്കര സനല്‍ കൊലപാതക്കേസില്‍, ഡിവെെഎസ്പി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ബി.ഹരികുമാറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഉൗര്‍ജ്ജിതമാക്കി്യിരുന്നു. വാക്ക് തര്‍ക്കത്തിനിടെ സനലിനെ ഹരികുമാറ് പിടിച്ച്‌ തള്ളുകയായിരുന്നു. തുടര്‍ന്ന് വാഹനമിടിച്ച്‌ മരിച്ചെന്നാ ണ് കേസ്. നെയ്യാറ്റിന്‍ക്കര DySP യാണ് ഹരികുമാര്‍.

ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയെ അവഹേളിച്ച സര്‍ക്കാര്‍ വനിതാ ഡോക്ടര്‍ക്കെതിരെ കേസ്

കുടയത്തൂര്‍: ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സര്‍ക്കാര്‍ വനിതാ ഡോക്ടര്‍ക്കെതിരെ കേസ്. കുടയത്തൂര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ദീപ ഷാജിക്കെതിരെയാണ് കോടതി ഉത്തരവ് പ്രകാരം കാഞ്ഞാര്‍ സി.ഐ കേസെടുത്തത്. ബി.ജെ.പി കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.യു. സിജുവിന്റെ പരാതിയിന്മേലാണ് കേസെടുത്തത്. നരേന്ദ്ര മോദിയെ അവഹേളിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്യുകയാണ് ഇവര്‍ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് Read More …

യാത്രക്കാരിയ്ക്കു നേരെ ലൈംഗികാതിക്രമം; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ.ഹനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് നാല്‍പ്പതു വയസു പ്രായമുണ്ട്. കുറ്റ്യാടിയില്‍ നിന്നു മാനന്തവാടിയിലേക്കുള്ള ബസില്‍ കഴിഞ്ഞ രാത്രിയിലാണു സംഭവം ഉണ്ടായത്. യാത്രയ്ക്കിടയില്‍ കണ്ടക്ടര്‍ യുവതിയുടെ ദേഹത്തു കടന്നു പിടിച്ചതായാണു പരാതി. Read More …

അഞ്ചു വയസ്സുകാരിയെ മൂന്നാം ക്ലാസ്സുകാരനായ വിദ്യാര്‍ത്ഥി പീഡിപ്പിച്ചതായി പരാതി; രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗസ്സിയാബാദ്: മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി അഞ്ച് വയസുകാരിയെ വിജനമായ സ്ഥലത്തുകൊണ്ടുപോയി പീഡനത്തിനിരയാക്കിയതായി പരാതി. ഉത്തര്‍ പ്രദേശിലെ ഗസ്സിയാബാദില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. 11കാരനായ കുട്ടി പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടു പോയി പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പെണ്‍കുട്ടിയുടെ പിതാവിന്റെ Read More …