വാഹന പരിശോധനയ്ക്കിടെ എസ്‌ഐയ്ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടയില്‍ എസ്‌ഐയ്ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം. തുമ്ബ എസ്‌ഐ പ്രതാപചന്ദ്രനെയാണ് കൈയ്യേറ്റം ചെയ്തത്. വാഹനപരിശോധനയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് എസ്‌ഐയെ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്ബതികളെയും മകളെയും കാര്‍ തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച്‌ വധിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

നീലേശ്വരം: കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്ബതികളെയും മകളെയും തടഞ്ഞ് നിര്‍ത്തി പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഉദുമ കാപ്പില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി, ഭാര്യ തൈകടപ്പുറത്തെ സീനത്ത്, പതിനേഴുകാരിയായ മകള്‍ എന്നിവരെയാണ് മുഹമ്മദിന്റെ സഹോദരന്‍ സാബിറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മുഹമ്മദും Read More …

ലൈംഗികപീഡന കേസ്; പി.കെ. ശശിയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി

കൊച്ചി: ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി.കെ.ശശി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി. സിപിഎം നിശ്ചയിച്ച അന്വേഷണ കമീഷന്‍ അംഗം പി.കെ.ശ്രീമതിക്ക് നല്‍കിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം ആവര്‍ത്തിച്ചത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് ഉടന്‍ കൈമാറുമെന്നാണ് സൂചന. ഫോണ്‍ വഴിയാണ് ശ്രീമതി പരാതിക്കാരിയുടെ മൊഴിയെടുത്തത്. മന്ത്രി എ.കെ ബാലനാണ് പി.കെ ശശിയുടെ Read More …

ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ബിഷപ്പ് അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു; വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്

കൊച്ചി: നീതി തേടി വത്തിക്കാന്‍ സ്ഥാനപതിക്കും രാജ്യത്തെ ബിഷപ്പുമാര്‍ക്കും ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കത്ത്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തങ്ങളെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നതായും, അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ക്രൈസ്തവസഭയില്‍ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും മാത്രമേ പരിഗണന ഉള്ളൂവെന്നതാണ് അനുഭവം. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകള്‍ സഭയില്‍ ഉണ്ടെന്നും Read More …

പല തവണ കയറിപിടിച്ചു; ലൈംഗിക ചുവയോടെയുള്ള സംസാരവും പതിവ്; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ മൊഴി പുറത്ത്

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നല്‍കിയ മൊഴികള്‍ പുറത്ത്. ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം തങ്ങള്‍ക്ക് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്ന് രണ്ട് കന്യാസ്ത്രീകളാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ബിഷപ്പ് പല തവണ തങ്ങളെ ആലിംഗനം ചെയ്‌തിട്ടുണ്ട്. മിക്കപ്പോഴും ലൈംഗിക ചുവയോടെ സംസാരിക്കുമായിരുന്നു. ജലന്ധര്‍ മഠത്തില്‍ വച്ച്‌ പല തവണ തങ്ങളെ കയറിപിടിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ Read More …

ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ച നിലയില്‍ കണ്ടെത്തിയത് ടി.വി വെബ് സീരിസ് താരം പായല്‍ ചന്ദ്രബത്തിനെ

കൊല്‍ക്കത്ത: ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടി പായല്‍ ചക്രബര്‍ത്തി(38)യെയാണ് ഇന്നലെ വൈകിട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് നടി ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച ഗാങ്‌ടോക്കിലേക്കു പോകാനിരുന്നതാണ് നടി. എന്നാല്‍ സ്റ്റാഫ് അംഗങ്ങള്‍ വാതിലില്‍ മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ പരിശോധിച്ചപ്പോഴാണ് മരിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണു Read More …

മീനാക്ഷിക്ക് കൂട്ടായി ഒരു കുഞ്ഞ് അതിഥി കൂടി വരുന്നു; രണ്ടാം വട്ടം അച്ഛനാകുന്നതിന്റെ ത്രില്ലില്‍ ദിലീപും

ദിലീപ് രണ്ടാം വട്ടം അച്ഛനാകാന്‍ ഒരുങ്ങുന്നു. തനിക്ക് കൂട്ടായി എത്തുന്ന കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ് മഞ്ജു വാര്യരുടേയും ദിലീപിന്റെയും മകള്‍ മീനാക്ഷി. വളരെ നാളുകള്‍ക്ക് ശേഷം വലിയ ഒരു സന്തോഷ വാര്‍ത്ത കുടുംബത്തിലേക്ക് വന്നതിന്റെ സന്തോഷത്തിലാണ് ദിലീപും കാവ്യാ മാധവനും. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും നടിയുടെ കുടുംബസുഹൃത്തുക്കള്‍ വെളിപ്പെടുത്തി. വിവാഹശേഷം Read More …

ഹൈദരാബാദ് സ്‌ത്രീ പൊലീസ് സ്റ്റേഷനുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

ഹൈദരാബാദില്‍ രണ്ടു കുട്ടികളുടെ അമ്മയായ സ്‌ത്രീ പൊലീസ് സ്റ്റേഷനുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.30 ന് ബൊവനപ്പള്ളി പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. 45 ശതമാനം പൊള്ളലേറ്റ യുവതിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരപുരുഷ ബന്ധം ആരോപിച്ച്‌ ഇവരെ ഭര്‍ത്താവ് Read More …