ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു

ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് മരിച്ച മലയാളി. മറ്റു രണ്ടു പേര് പാകിസ്ഥാന്‍ സ്വദേശികളാണ്. കഴിഞ്ഞ ദിവസം രാവിലെ മസ്‌കറ്റില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെ ഹൈമക്കടുത്തു മുഹസനില്‍ വെച്ചാണ് അപകടം ഉണ്ടായത്.

കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമന വിഷയത്തില്‍ ആരോഗ്യമന്ത്രി ശൈലജയ്ക്ക് പൂര്‍ണ പിന്തുണയുമായി വീണ്ടും മുഖ്യമന്ത്രി രംഗത്ത്. നിലവില്‍ കോടതി പരാമര്‍ശം മാത്രമേ ആരോഗ്യമന്ത്രിക്ക് എതിരെ ഉള്ളൂ, അതിന്റെ പേരില്‍ മന്ത്രി രാജിവെയ്‌ക്കേണ്ടതില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഹൈക്കോടതി രേഖാമൂലം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും, പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിഷേധം Read More …

2022ഓടെ കശ്മീര്‍ വിഷയത്തിന് പരിഹാരമാകുംരാജ്‌നാഥ് സിങ്

ലക്‌നോ: 2022 ആകുമ്പോഴേക്കും കശ്മീര്‍ വിഷയത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ പ്രശ്‌നങ്ങളോടൊപ്പം തീവ്രവാദത്തിനും തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കലാപങ്ങള്‍ക്കും അന്ത്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദം, നക്‌സലിസം, കശ്മീര്‍ വിഷയം തുടങ്ങി ധാരാളം പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ ഇവ പരിഹരിക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. 2022 ഓടു കൂടി Read More …

പി.വി അന്‍വറിന്റെ ചെക്ഡാം പൊളിച്ചു മാറ്റാന്‍ നിര്‍ദേശം

മലപ്പുറം: ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് പി.വി അന്‍വര്‍ എം.എല്‍.എ നിര്‍മിച്ച ചെക് ഡാം പൊളിച്ചുമാറ്റാന്‍ കലക്ടറുടെ നിര്‍ദേശം . ഇറിഗേഷന്‍ വകുപ്പിനാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ പൊതു മരാമത്ത് വകുപ്പിന് ചെക് ഡാം പൊളിച്ചുമാറ്റാന്‍ കലക്ടര്‍ ഭാസ്‌കരന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊതുമരാമത്ത് ഫയല്‍ വൈകിപ്പിച്ചു. ചെക് ഡാം പൊളിച്ചു മാറ്റാന്‍ Read More …

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുക അസാധ്യം എ.കെ ആന്റണി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുക അസാധ്യമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കേരളത്തില്‍ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനം അപ്രായോഗികമാണ്. അതിനാല്‍ അതിരപ്പിള്ളി പദ്ധതിയെ കുറിച്ചുളള ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. വിഷയത്തില്‍ ഒരു സമവായത്തിലെത്താന്‍ ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്നും  Read More …

സൗദിയില്‍ തൊഴിലാളിയുടെ ശമ്പളം തടഞ്ഞുവെച്ചാല്‍ വന്‍ തുക പിഴ

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയുടെ ശമ്പളം തടഞ്ഞുവച്ചാല്‍ വന്‍ തുക ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. ഇത്തരം സാഹചര്യത്തില്‍ തൊഴിലുടമക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദികള്‍ അറിയാതെ അവരെ തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരെന്നോണം ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ Read More …

ദേവസ്വം ഭൂമിയും തോമസ് ചാണ്ടി കൈയേറിയെന്ന് കുമ്മനം

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി നെടുമുടിയില്‍ മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി കൈയേറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോടതി ഉത്തരവുണ്ടായിട്ടും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.       തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തില്‍ അന്വേഷണം ആരംഭിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

പി.സി ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഖമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി

കൊച്ചി: പി.സി ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഖവും അമര്‍ഷവും ഉണ്ടെന്ന് ആക്രമിക്കപ്പെട്ട നടി. വനിതാ കമ്മീഷന്‍ മുന്‍പാകെയാണ് നടി ഇക്കാര്യം പറഞ്ഞത്. പ്രസ്താവന തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു എന്നും, ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചതേയില്ലെന്നും നടി വ്യക്തമാക്കി.