ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. ഈ തുക ബാങ്കില്‍ നിക്ഷേപിക്കുകയും പലിശ മുരുകന്റെ ഭാര്യ മുരുകമ്മയ്ക്ക് നല്‍കുകയും ചെയ്യും. മുരുകന്റെ ഭാര്യയും മറ്റ് Read More …

നിസാം ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയിലില്‍ നിന്നും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. കിംഗ്‌സ് സ്‌പേസസ് എന്ന നിസാമിന്റെ സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരന്‍ തൃശൂര്‍ സിറ്റി പൊലീസിനാണ് പരാതി നല്‍കിയത്. സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും നിഷാം ഫോണ്‍ Read More …

കൈയേറ്റം തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും

തിരുവനന്തപുരം: തനിക്കെതിരായ കൈയേറ്റം തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി.   നിയമസഭയില്‍ ബി.ടി. ബല്‍റാം എംഎല്‍എയുടെ അടിയന്തരപ്രമേയ നോട്ടീസിനു മറുപറിയായി ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തിന് വിഷയ ദാരിദ്യ്രമാണെന്നും തോമസ് ചാണ്ടി കുറ്റപ്പെടുത്തി.

തോമസ് ചാണ്ടിയെയും പി.വി അന്‍വറിനെയും പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോപണ വിധേയരായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെയും പി.വി അന്‍വര്‍ എം.എല്‍.എയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലേക്ക് പാലസ് റിസോര്‍ട്ടിന് വേണ്ടി തോമസ് ചാണ്ടിയും വാട്ടര്‍ തീം പാര്‍ക്കിന് വേണ്ടി പി.വി അന്‍വറും നടത്തിയ അനധികൃത നിര്‍മാണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ടി.ബലറാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എം.എല്‍.എയെയും മന്ത്രിയെയും Read More …

സുനിയുടെ റിമാന്‍ഡ് കാലാവധി 30 വരെ നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഓഗസ്റ്റ് 30 വരെയാണ് സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി.

ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി ആശുപത്രി വിട്ടു

ചെന്നൈ: ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധി വസതിയിലേക്ക് മടങ്ങി. ശ്വാസനാള ശസ്ത്രക്രിയക്കു ശേഷം ഭക്ഷണം കഴിക്കുന്നതിനായിയിട്ട പി.ഇ.ജി ട്യൂബ് മാറ്റുന്നതിന് ബുധനാഴ്ച രാവിലെയാണ് കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം ശ്വാസകോശ സംബന്ധമായ അസുഖത്തിനും ചികില്‍സയിലാണ് അദ്ദേഹം.     ഡിസംബറില്‍ അണുബാധയെ തുടര്‍ന്ന് Read More …

‘മാഡം’ സിനിമാനടിയെന്ന് ആവര്‍ത്തിച്ച് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദുരൂഹ കഥാപാത്രമായ ‘മാഡം’ ആരാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയില്ല. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍, മാഡത്തെ കുറിച്ച് ചോദിച്ചെങ്കിലും അത് സിനിമാ നടി മാത്രമാണെന്നായിരുന്നു പള്‍സര്‍ സുനി ആവര്‍ത്തിച്ചത്. മാഡം ആരാണെന്ന് ഇന്ന് വെളിപ്പെടുത്തുമെന്നായിരുന്നു മുന്പ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ Read More …

പാക് പൗരന്മാര്‍ക്ക് സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യദിന സമ്മാനം

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തി വിദഗ്ധ ചികിത്സ നേടാനായി മെഡിക്കല്‍ വിസക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന പാകിസ്താന്‍ പൗരന്മാര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യദിന സമ്മാനം. അപേക്ഷ നല്‍കി കാത്തിരിക്കുന്ന എല്ലാ പാക് പൗരന്മാര്‍ക്കും മെഡിക്കല്‍ വിസ ഉടന്‍ അനുവദിക്കുമെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. പാക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുന്നതിന് അവിടുത്തെ വിദേശകാര്യ Read More …