പീഡനത്തിലൂടെ ഗര്‍ഭിണിയായ യുവതിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:  പീഡനത്തിലൂടെ ഗര്‍ഭിണിയായ അനാഥയായ യുവതിക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് സുപ്രീം കോടതി. യുവതി 26 ആഴ്ച ഗര്‍ഭിണിയാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം അബോര്‍ഷന്‍ അനുവദിക്കാനാകില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്. 17 ആഴ്ച ഗര്‍ഭിണിയായപ്പോള്‍ യുവതി അബോര്‍ഷനായി പാറ്റ്‌ന മെഡിക്കല്‍ കോളേജിനെ Read More …

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

എറണാകുളം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് നേരത്തെ നല്‍കിയ ജാമ്യാപേക്ഷ ജൂലായ് 24നാണ് ഹൈക്കോടതി തള്ളിയത്. തുടര്‍ന്ന് ആഗസ്റ്റ് 11നാണ് പുതിയ അഭിഭാഷകന്റെ കീഴില്‍ Read More …

പി.സി ജോര്‍ജിന്റെ പരാമര്‍ശം; വനിത കമ്മീഷന്‍ നടിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തി. പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് മൊഴിയെടുത്തത്. പി.സി. ജോര്‍ജ് നടിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ വനിതാ കമ്മീഷന്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുക. ദിലീപിനെ ന്യായീകരിച്ചും നടിയെ വിമര്‍ശിച്ചുമുള്ള പരാമര്‍ശങ്ങള്‍ പി.സി ജോര്‍ജിന്റെ Read More …

വനിതാ കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശത്തെ സംബന്ധിച്ച് വനിതാ കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു. പി.സി ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്തും നല്‍കി. മാത്രമല്ല, വനിതാ കമ്മീഷന്‍ നാളെ ആക്രമിക്കപ്പെട്ട നടിയെ സന്ദര്‍ശിക്കുമെന്നും പറഞ്ഞു.

അഴിമതി തടയാന്‍ കേന്ദ്രമാതൃകയില്‍ സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണം

തിരുവനന്തപുരം: അഴിമതിക്കെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇന്നുരാവിലെ 11 മണിയോടെ മുഖ്യമന്ത്രിയെ നിയമസഭയില്‍ കണ്ടാണ് വി.എസും കമ്മീഷന്‍ അംഗങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര മാതൃകയില്‍ കേരളത്തിലും മൂന്നംഗങ്ങളുള്ള ഒരു വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണമെന്നാണ് കമ്മീഷന്റെ ആദ്യ ശുപാര്‍ശ. ഇതിന് പുറമേ വിജിലന്‍സ് ഡയറക്ടറേറ്റ് Read More …

പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി നിര്‍ദ്ദേശം

അങ്കമാലി: കാക്കനാട് സബ് ജയിലില്‍ വച്ച് ചിലര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന സുനിയുടെ പരാതിയെ തുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്. അങ്കമാലി കോടതിയാണ് ഈ ഉത്തരവ് നല്‍കിയത്.     ഇവിടെ എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ ജയിലില്‍ ചെന്ന് അനുഭവിക്കേണ്ടി വരുമെന്ന് സുനി പറഞ്ഞു. ജയില്‍ സൂപ്രണ്ടിനോടു പോലും Read More …

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടന്നു

കോഴിക്കോട്: പാലക്കാട് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് വലിയ വിവാദം ആയിരിക്കുകയാണ്. ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്നാണ് ചടങ്ങ് നടന്നത് എന്നതാണ് വിവാദത്തിലായത്. ഇതൊരു നേട്ടമായി ദേശീയ തലത്തില്‍ ബിജെപി ആഘോഷിക്കുന്നുമുണ്ട്. മോഹന്‍ ഭാഗവതിനെതിരെ സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ കേസെടുക്കൂ എന്നതാണ് പോലീസ് നിലപാട്. എന്നാല്‍ സ്വാതന്ത്ര്യ Read More …