സുപ്രീം കോടതി വിധി ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ കനത്ത പ്രഹരം

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. വിധിയെ സ്വാഗതം ചെയ്യുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ കനത്തപ്രഹരമാണ് വിധിയെന്നും നിരീക്ഷണത്തിലൂടെ നിശ്ശബ്ദരാക്കാമെന്ന (പൗരന്മാരെ) ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ ഒമ്ബതംഗ Read More …

ആര്‍.എസ്.എസിന് വഴിമരുന്നിടുന്ന പണി കാണിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ആര്‍.എസ്.എസിന് വഴിമരുന്നിട്ട് കൊടുക്കുന്ന പണി ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസിന് വര്‍ഗീയത വളര്‍ത്താനുള്ള അവസരമൊരുക്കരുതെന്നും ലഘുലേഖ വിതരണം ആര്‍.എസ്.എസിന് ഹരവും അവസരവുമായെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് നാട്ടില്‍ എന്ത് പ്രശ്‌നമുണ്ടാക്കണം എന്ന് കരുതി നടക്കുന്നവരാണ്. Read More …

മുഹറത്തിന് ദുര്‍ഗാഷ്ടമി നിമജ്ജനം പാടില്ലെന്ന് മമത; ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്ന് ബിജെപി

കോല്‍ക്കത്ത: മുഹറത്തിന് ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനം പാടില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടു. ഒക്ടോബര്‍ ഒന്നിനാണ് മുഹറം ആഘോഷങ്ങള്‍ നടക്കുന്നത്. ദുര്‍ഗാ ചടങ്ങളുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനം അന്നേ ദിവസമാണെന്നതിനാല്‍ ഹിന്ദുമുസ്ലീം വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും മമത അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ ബിജെപി Read More …

കെ.കെ.ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി

കൊച്ചി: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. ബാലവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് ഇന്ന് നീക്കം ചെയ്തത്. കേസില്‍ മന്ത്രി കക്ഷിയല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി വ്യക്തിയുടെ അസാന്നിധ്യത്തില്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ Read More …

കോടതി വിധി ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടി

തിരുവനന്തപുരം: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആധാര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന നിരവധി തീരുമാനങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് വിധിയെ കോടിയേരി സ്വാഗതം ചെയ്തത്. സ്വകാര്യത ലംഘിക്കുന്ന നിയമ നിര്‍മാണം സാധ്യമാകാത്ത വിധത്തിലാണ് ഭരണഘടനാ ബെഞ്ചിന്റെ Read More …

കര്‍ണ്ണനെ ദില്ലി ഹൈക്കോടതിയും കൈവിട്ടു

ദില്ലി: കോടതിയലക്ഷ്യ നടപടിയുടെ സാധുത ചോദ്യം ചെയ്ത് കൊല്‍കത്ത ഹൈക്കോടതി മുന്‍ ജസ്റ്റീസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. സുപ്രീം കോടതി ആറുമാസത്തെ തടവു ശിക്ഷാ വിധി വീണ്ടും പരിഗണിക്കുന്നതില്‍ ന്യായീകരണമില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തന്‍, ജസ്റ്റീസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് വിധി പറഞ്ഞു.കേസുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാന്‍ Read More …

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി. ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഒന്പതംഗ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. 1954ലെയും 1962ലെയും വിധികള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അസാധുവാക്കി.

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയെ വെട്ടിക്കൊന്നു

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വെട്ടേറ്റ് മരിച്ചു. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിനാണ് മരിച്ചത്. തിരൂര്‍ പുളിഞ്ചോട്ടില്‍ വെട്ടേറ്റ നിലയില്‍ ഇന്നുരാവിലെ റോഡരുകില്‍ കണ്ടെത്തിയ വിപിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വിപിന്‍ ബൈക്കില്‍ വരുമ്‌ബോള്‍ അക്രമി സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. മുഖത്തും കാലിനും നെഞ്ചിനും വെട്ടേറ്റിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ Read More …