സര്‍ക്കാരിനെതിരെയുള്ള പരാതികള്‍ പോളിറ്റ് ബ്യൂറോ പരിശോധിക്കും
ന്യൂഡല്‍ഹി: ഇടത് സര്‍ക്കാരിനെതിരെയുള്ള പരാതികള്‍ പോളിറ്റ് ബ്യൂറോ പരിശോധിക്കും. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മൂന്നാറില്‍ കൈയേറ്റക്കാര്‍ക്ക് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ കേന്ദ്ര നിലപാടുകള്‍ക്കു വിരുദ്ധമായി സര്‍ക്കാര്‍ പെരുമാറിയെന്നും വി.എസ്. കുറ്റപ്പെടുത്തി. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചത്. Read More …
