പാചകവാതകത്തിന്റെ സബ്‌സിഡി നിര്‍ത്തലാക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: പാചകവാതകത്തിന്റെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കാനൊരുങ്ങുന്നു. 2018 മാര്‍ച്ച് മുതല്‍ സബ്‌സിഡി ഇല്ലാതെയായിരിക്കും പാചകവാതകം നല്‍കുക. മാത്രമല്ല, മാര്‍ച്ച് വരെ ഓരോ മാസവും 4 രൂപ വീതം കൂട്ടുകയും ചെയ്യും. ഇതിന് ശേഷം, 2018 മാര്‍ച്ച് മുതല്‍ ഘട്ടം ഘട്ടമായി വില കൂട്ടും.

ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം ; മെഡിക്കല്‍ പ്രവേശനത്തിന് മത സംഘടനകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. അപാകതകള്‍ ഒഴിവാക്കി പുതുക്കിയ ഉത്തരവ് ഉടന്‍ പുറത്തിറക്കും.

സര്‍ക്കാര്‍ ഉത്തരവ് മാനേജ്‌മെന്റുകള്‍ക്ക് കോഴ വാങ്ങാന്‍

മലപ്പുറം-സ്വാശ്രയ മേഖലയിലെ മെഡിക്കല്‍കോളേജ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍  ഇറക്കിയ ഉത്തരവ് ബാലിശവും മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് കോഴവാങ്ങുന്നതിന് സൗകര്യമൊരുക്കിക്കൊടുക്കുന്നതുമാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.  നീറ്റിലെ മെറിറ്റ് സീറ്റിനെ മറികടക്കാന്‍ വേണ്ടിയുള്ള തന്ത്രമാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ നടപ്പാക്കിയിരിക്കുന്നതെന്നും മജീദ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.  കോളേജ് മാനേജ്‌മെന്റ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാബന്ധമില്ലാതെ കിട്ടേണ്ട Read More …

സമാധാനം പുനസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ: കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സമധാനവും ശാന്തിയും നഷ്ടപ്പെട്ട ഒരു രാഷ്ട്രീയ സാഹചര്യമാണ് നിലവില്‍ ഉള്ളത്. സംഘടന പ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനുമുള്ള സ്വാതന്ത്ര്യം സംസ്ഥാനത്ത് ഉണ്ടാകണം. അതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യമാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉഭയകക്ഷി Read More …

മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധം: കാനം

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ക്കു വിളിച്ചു വരുത്തുവാന്‍ അധികരമില്ലെന്നും കാനം പറഞ്ഞു. രാഷ്ട്രീയ അക്രമം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത്.

അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഓഫീസ് ആക്രമണവും കോടിയേരിയുടെ മകന്റെ വീട് ആക്രമിച്ചതും അപലപനീയമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്തും കണ്ണൂരും കോട്ടയത്തും ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും അടുത്തമാസം ആറിന് Read More …

സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കാനം

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടും തലസ്ഥാനത്തത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ മുന്‍ നിര്‍ത്തിയും സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്തെ ക്രമസമാധാനിലയും നിയമവാഴ്ചയും തകര്‍ന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞ കാനം, അക്രമമുണ്ടായാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് Read More …

രാജേഷിനെ കൊന്ന മണിക്കുട്ടന്‍ കോണ്‍ഗ്രസ്‌കാരന്‍

തിരുവനന്തപുരം: ആര്‍ എസ് എസ് കാര്യവാഹ് മണിക്കുട്ടന്‍ കൊലപ്പെടുത്തിയ മുഖ്യ പ്രതി മണിക്കുട്ടന്‍ കോണ്‍ഗ്രസ് കാരന്‍ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രാദേശികമായ വഴക്കുകള്‍ രാഷ്ട്രീയമാണെന്നു വരുത്തി തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാനാണ് ആര്‍ എസ് എസും ബിജെപിയും ശ്രമിക്കുന്നത്. മണിക്കുട്ടന്റെ പിതാവ് ഐ എന്‍ ടി യു Read More …