മുഖം നോക്കാതെ നടപടി എടുക്കുമെന്ന് കുമ്മനം

കൊച്ചി: മെഡിക്കല്‍ കോളെജ് അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വാര്‍ത്തകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദേഹം വ്യക്തമാക്കി. കുമ്മനത്തിന്റെ പ്രസ്താവന പൂര്‍ണ്ണരൂപം മെഡിക്കല്‍ കോളേജ് അനുമതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന വാര്‍ത്തകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുളളതാണ്.അഴിമതിയെ തുടച്ചു നീക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് ബിജെപി. Read More …

മെഡിക്കല്‍ കോളേജ് കോഴ ; വിജിലന്‍സ് അന്വേഷണം ഇന്ന്

തിരുവനന്തപുരം: വര്‍ക്കലയിലെ മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാന്‍ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ഇന്ന് തുടങ്ങുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കോഴ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് മേധാവിയുടെ ചുമതലയുള്ള ബെഹ്‌റ ഉത്തരവിട്ടിരുന്നു. വിജിലന്‍സ് എസ്.പി ജയകുമാറിനാണ് അന്വേഷണച്ചുമതല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ Read More …

ബിജെപി മെഡിക്കല്‍ കോളജ് കോഴ: സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

തൃശൂര്‍: വര്‍ക്കലയില്‍ മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപി സംസ്ഥാന നേതാക്കള്‍ കോഴ വാങ്ങിയെന്ന കണ്ടെത്തിലിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം ഗൗരവമുള്ളതാണ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് കത്ത് Read More …

‘തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രി’:രാഷ്ട്രീയ പ്രവേശം സൂചിപ്പിച്ച് കമല്‍ ഹാസനും

ചെന്നൈ: നടന്‍ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്കിറങ്ങുമോ? ട്വിറ്ററില്‍ ചൊവ്വാഴ്ച രാത്രി കമല്‍ കുറിച്ച 11 വരി കവിതയാണ് പുതിയ ചോദ്യമുയര്‍ത്തുന്നത്. തമിഴകത്ത് നിലവിലുള്ള നേതൃത്വ പ്രതിസന്ധിയുടെ പരിസരത്തില്‍ കമലിന്റെ കവിത വന്‍ രാഷ്ട്രീയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. മുതല്‍വര്‍ എന്ന വാക്ക് കവിതയില്‍ കമല്‍ ഉപയോഗിച്ചതാണ് കമലിന്റെ ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഇളക്കിയിരിക്കുന്നത്. മുതല്‍വര്‍ എന്നാല്‍ തമിഴില്‍ Read More …

ആലപ്പുഴ കുടിവെള്ളപദ്ധതി: പ്രശ്‌ന പരിഹാരത്തിന് ഉന്നത തല യോഗം വിളിക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പി

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതി നടത്തിപ്പ് താറുമാറായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എം.പി, ജലമന്ത്രി മാത്യു ടി. തോമസിന് കത്തയച്ചു. പദ്ധതി ഉദ്ഘാടനം കഴിഞ്ഞു ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൈപ്പ് പൊട്ടുന്നതും പല പ്രദേശത്തും വെള്ളം കിട്ടുന്നില്ലെന്ന പരാതികളും വ്യാപകമായി. Read More …

യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവില്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ കോട്ട പൊയ്മുക്കില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട സ്വദേശി സുനില്‍ കുമാറാണ് കൊല്ലപ്പെട്ടത്. ആറന്‍മുള സ്വദേശി സന്തോഷാണ് ഇയാളെ കുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു. സന്തോഷ് ഒളിവിലാണ്.ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നു.

മോദി കബളിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: പശു സംരക്ഷണത്തിന്റെപേരില്‍ അക്രമം കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആരെയാണ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലചോദിച്ചു. അക്രമം കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട പ്രധാനമന്ത്രി അതിന് തയ്യാറാവാതെ അധരവ്യായാമം നടത്തുകയാണ്. ഇത് മൂന്നാം തവണയാണ് പശുവിന്റെ പേരില്‍ നടക്കുന്ന അക്രമത്തിനെതിരെ മോദി രോഷം കൊള്ളുന്നത്. അത് കഴിഞ്ഞ് പല തവണ പശു സംരക്ഷണത്തിന്റെ Read More …

28 തസ്തികകളില്‍ പി എസ് സി അപേക്ഷ ക്ഷണിച്ചു

പി എസ് സി വഴിയുള്ള നിയമനങ്ങളില്‍ ഇനിമുതല്‍ ആദ്യനിയമനം ഭിന്നശേഷിക്കാര്‍ക്ക്. ഭിന്നശേഷിക്കാരുടെ തൊഴില്‍ സംവരണക്രമം പുനഃക്രമീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ പി എസ് സി യോഗം തീരുമാനിച്ചു. മെയ് ആറുമുതല്‍ പുതിയ സംവരണക്രമം നിലവില്‍ വരും. അതേസമയം, പി എസ് സി 28 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2017 ജൂണ്‍ 28 ആണ് ഗസറ്റ് Read More …