മെഡിക്കല്‍ കോഴ: ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന മെഡിക്കല്‍ കോഴ വിവാദത്തില്‍ കേന്ദ്ര നേതൃത്വത്തിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ബിജെപി അഴിമതിക്കാരുടെ മാത്രം പാര്‍ട്ടിയാണെന്നും ചെന്നിത്തല പരിഹസിച്ചു.

കോര്‍ കമ്മിറ്റിയില്‍ കുമ്മനത്തിന് വിമര്‍ശനം; വികാരാധീനനായി എം.ടി രമേശ്

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ അതിരൂക്ഷ വിമര്‍ശനം. അഴിമതി വിവാദത്തില്‍ അന്വേഷണ കമീഷനെ വെച്ചതുപോലും അറിഞ്ഞില്ലെന്ന് കോര്‍ കമ്മിറ്റി അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അംഗങ്ങള്‍ പറഞ്ഞു. കമീഷനെ വെച്ചത് അതീവ രഹസ്യമായിട്ടാണെന്നും അതിനാലാണ് അംഗങ്ങളെ അറിയിക്കാതിരുന്നതെന്നും കുമ്മനം യോഗത്തെ അറിയിച്ചു. Read More …

ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി:എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഉഴവൂര്‍ വിജയനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു . എ കെ ശശീന്ദ്രന്‍ എംഎല്‍എ, ടി പി പിതാംബരന്‍ മാസ്റ്റര്‍ എന്നിവരടക്കമുള്ള എന്‍ സി പി നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

പള്‍സര്‍ സുനിക്കുവേണ്ടി കത്തെഴുതിയത് വിപിന്‍ലാല്‍; ദുരൂഹതയില്ലെന്ന് ജിന്‍സണ്‍

കൊച്ചി: പള്‍സര്‍ സുനി ജയിലില്‍നിന്നു ദിലീപിനയച്ച കത്തെഴുതിയത് വിപിന്‍ലാല്‍ ആണെന്ന് സഹതടവുകാരനായിരുന്ന ജിന്‍സണ്‍. കത്തു പുറത്തേക്കു കടത്തിയതിന്റെയും മൊബൈല്‍ ഫോണ്‍ ജയിലിനുള്ളിലേക്കു കടത്തിയതിന്റെയും വിശദാംശങ്ങള്‍ ജിന്‍സണ്‍ വെളിപ്പെടുത്തി. ജയില്‍ ഓഫിസിന്റെ മുദ്രപതിപ്പിച്ച പേപ്പറാണ് എഴുതാന്‍ നല്‍കിയതെന്ന് ജിന്‍സണ്‍ പറയുന്നു. എന്നാല്‍ എഴുതിയശേഷം ജയില്‍ അധികൃതര്‍ അറിയാതെ പുറത്തേക്കു കടത്തുകയായിരുന്നു. ഇങ്ങനെ പുറത്തെത്തിച്ച കത്ത് വിപിന്‍ലാല്‍ മരട് Read More …

രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. യാഥാര്‍ത്ഥ്യങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിറ്റ്‌ലറെ പോലെയാണ് പെരുമാറുന്നതെന്നും നേരത്തെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സ്മൃതി. ട്വിറ്ററിലൂടെയായിരുന്നു സ്മൃതിയുടെ വിമര്‍ശനം. ആരാണ് ഹിറ്റലറെ അനുകരിച്ചതെന്ന് മനസിലാക്കാന്‍ രാഹുലിന് 42വര്‍ഷങ്ങള്‍ വേണ്ടിവന്നെന്നും. 1975ലെ അടിയന്തിരാവസ്ഥ കാലത്തിലേക്ക് Read More …

നോക്കുകൂലി: ആലപ്പുഴയിലേത് അളിഞ്ഞ സംസ്‌കാരം

ആലപ്പുഴ: ആലപ്പുഴയില്‍ റോഡുപണിക്ക് നോക്കുകൂലി ആവശ്യപ്പെട്ട തൊഴിലാളി സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. നോക്കുകൂലി അളിഞ്ഞ സംസ്‌കാരമാണ്. ഇനിയും നോക്കുകൂലി ചോദിച്ചാല്‍ പൊതുമരാമത്ത് പണികള്‍ നിര്‍ത്തിവെക്കും. നോക്കുകൂലിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്യായം ചോദിക്കുന്ന യൂണിറ്റുകള്‍ എഐടിയുസി യൂണിറ്റ് പിരിച്ചുവിടാന്‍ സംഘടന തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ സ്‌കൂളുകള്‍ സൈനിക സ്‌കൂള്‍ ചിട്ട നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സ്‌കൂളുകളും സൈനിക സ്‌കൂളുകളുടെ ചിട്ട നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. മാനവ വിഭവശേഷി മന്ത്രാലയത്തിനാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദേശം ഉയര്‍ന്നത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ നേതൃത്വത്തില്‍ നിര്‍ദേശം നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. Read More …

ദേ, സ്ത്രീ വകുപ്പ് ; മന്ത്രി കെ കെ ശൈലജ തന്നെ

തിരുവനന്തപുരം:പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായ വനിതാ, ശിശുക്ഷേമ വകുപ്പ് ദാ, ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങും. അതുസംബന്ധിച്ച വിജ്ഞാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഗവര്‍ണര്‍ പി സദാശിവം പുറപ്പെടുവിക്കും. ഗവര്‍ണറുടെ അനുമതിക്കു സമര്‍പ്പിക്കാനുള്ള വിജ്ഞാപനം സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് തയ്യാറാക്കി വരികയാണ്. മന്ത്രിസഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്ന വിജ്ഞാപനം മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറും. ഒപ്പം, സാമൂഹിക നീതി, Read More …