ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍. കാളപിതാവിനും ഗോമാതാവിനുമായി ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് വി.എസ്. കന്നുകാലി സംരക്ഷണത്തിന്റെ പേരില്‍ ബി.ജെ.പി നടപ്പാക്കുന്നത് വര്‍ഗ്ഗീയ അജണ്ടയാണെന്നും വിപണിയില്‍ വര്‍ഗ്ഗീയത കലര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വി.എസ് സഭയില്‍ പറഞ്ഞു. ഈ പോക്കു പോയാല്‍ ബി.ജെ.പിയുടെ കാര്യം പോക്കാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇതൊന്നും അറിയുന്നില്ലെങ്കില്‍ ഇടയ്ക്ക് Read More …

ഡിജിപിയുടെ ഉത്തരവില്‍ വിശദീകരണം തേടി സര്‍ക്കാര്‍

തിരുവനന്തപുരം: ടി ബ്രാഞ്ചിലെ വിവരങ്ങള്‍ നല്‍കണമെന്ന ഡിജിപിയുടെ ഉത്തരവില്‍ വിശദീകരണം തേടി സര്‍ക്കാര്‍. പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ഡിജിപി ഉത്തരവിലാണ് സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുന്നത്. ഡിജിപി ഉത്തരവ് വിവാദമായ പശ്ചാത്തലത്തിലാണ് ആഭ്യന്തരസെക്രട്ടറി വിശദീകരണം തേടിയത്. പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഉത്തരവിനെ Read More …

കശാപ്പ് നിയന്ത്രണം: വിജ്ഞാപനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം റദ്ദാക്കണമെന്ന് മുഖ്യ?മന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായി കേന്ദ്രം പുറത്തിറക്കിയതാണ് വിജ്ഞാപനമെന്നും നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ദൂരവ്യാപകമായ പ്രത്യാഘാതമാണ് കേന്ദ്രത്തിന്റെ നീക്കത്തിലൂടെ ഉണ്ടാവുക. ജനങ്ങളുടെ തൊഴില്‍, വ്യാപാര, ആഹാര സ്വാതന്ത്യ്രത്തെ ഹനിക്കുന്ന Read More …

യെച്ചൂരിക്കെതിരായ അക്രമം; മോദി ഭരണത്തില്‍ ജനാധിപത്യം മരവിച്ചിരിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എന്‍ ഡി എയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ക്ക് വരെ സുരക്ഷ ഇല്ലാതെയായി തീര്‍ന്നിരിക്കുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി.  ഒരു പാര്‍ട്ടിയുടെ ഉന്നതനായ നേതാവിനെ അവരുടെ പാര്‍ട്ടി ആസ്ഥാനത്തിനകത്ത് വെച്ച് അക്രമിക്കാന്‍ ഒരു കൂട്ടം ക്രിമിനലുകള്‍ക്ക് മൂന്നു വര്‍ഷത്തെ നരേന്ദ്ര മോദിയുടെ ഭരണം Read More …

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലായ് 17 ന്

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തിയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 28 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.തിരഞ്ഞെടുപ്പ് ജൂലായ് 17 ന് നടത്തും. വോട്ടെണ്ണല്‍ ജൂലായ് 20 ന് നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലായ് 24 ന് അവസാനിക്കുന്ന Read More …

അധികാരം കേന്ദ്രത്തിനു തന്നെ. കശാപ്പ് നിരോധനത്തിന് ഹൈക്കോടതി സ്റ്റേ ഇല്ല

കൊച്ചി: കാലിചന്തകളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യാന്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കി. കേസ് ജൂണ്‍ 26ലേക്ക് മാറ്റിയിട്ടുണ്ട്. ഹൈബി ഈഡന്‍ എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.ജി. സുനില്‍, കലൂര്‍ മാര്‍ക്കറ്റിലെ ഇറച്ചിക്കച്ചവടക്കാരനായ Read More …

മദ്യശാല: ഹൈക്കോടതിയില്‍ തെറ്റ് സമ്മതിച്ച് സര്‍ക്കാര്‍

കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച വിഷയത്തില്‍ തെറ്റ് സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം ചേര്‍ത്തല പാതയും, കണ്ണൂര്‍ കുറ്റിപ്പുറം പാതയും ദേശീയപാതകള്‍ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.   ഈ പാതകള്‍ ദേശീയപാതയാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും, ദേശീയ പാത അതോറ്റിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം; യോഗത്തില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി : സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സിപിഎം പി ബി യോഗത്തില്‍ തീരുമാനമായില്ല. ജൂലൈ 23ന് കേന്ദ്രകമ്മിറ്റി വിഷയം പരിഗണിക്കും. യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി എതിര്‍ത്ത് കേരള ഘടകം. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ബംഗാള്‍ ഘടകത്തിന്റെ കത്ത് പിബിയുടെ ആദ്യ ദിവസത്തെ യോഗത്തില്‍ പരിഗണിച്ചിരുന്നില്ല. ബംഗാളില്‍ നിന്നുള്ള ഒരു അംഗം ബംഗാള്‍ Read More …