മാണിക്കെതിരായ മുഖപ്രസംഗം: വീക്ഷണത്തെ തള്ളി എംഎം ഹസ്സന്‍

തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ വീക്ഷണം മുഖപ്രസംഗത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സന്‍. പാര്‍ട്ടിയുടെ അഭിപ്രായമല്ല വീക്ഷണത്തിലെ മുഖപ്രസംഗത്തിലേത്. മാണിക്കെതിരായ മുഖപ്രസംഗത്തിലെ ഉള്ളടക്കത്തോട് യോജിക്കുന്നില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എംഎം ഹസ്സന്‍ പറഞ്ഞു. ‘മാണി എന്ന മാരണം’ എന്ന പേരിലായിരുന്നു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ മുഖപ്രസംഗം. കവലയില്‍ നിന്ന് വിലപേശുന്ന നേതാവാണ് മാണിയെന്നും രാഷ്ട്രീയ മര്യാദയും സത്യസന്ധതയും Read More …

സി.പി.എം ഓഫീസിന് നേരെ ആക്രമണം: അപലപിച്ച് മുസ്ലിം ലീഗ്

മലപ്പുറം:  സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുസ്ലിം ലീഗ്. സംഭവം അപലപനീയമാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.   ബിജെപി അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശിച്ച് മടങ്ങുന്ന പ്രദേശങ്ങളെല്ലാം അശാന്തമാവുകയാണെന്നും ഇതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്നും മജീദ് ആരോപിച്ചു.

മോഡി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി

അസ്താന: പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി. കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഷാങ്ങ്ഹായി കോര്‍പറേഷന്‍ ഉച്ചകോടിയ്ക്കിടെയാണ് കൂടിക്കാഴ്ച്ച നടത്തിയത്. എന്‍എസ്ജി അംഗത്വം, പാകിസ്താന്‍ – ചൈന സാമ്പത്തിക ഇടനാഴി പോലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും, Read More …

സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ എന്തിനാണ് പൊലീസ് കൈകടത്തുന്നത്

തിരുവനന്തപുരം: തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയതിന് പിന്നാലെ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രംഗത്തെത്തി. സി.ബി.ഐ അന്വേഷിക്കുന്ന ഒരു കേസില്‍ എന്തിനാണ് സംസ്ഥാന പൊലീസ് കൈകടത്തുന്നതെന്ന് കുമ്മനം ചോദിച്ചു. കേസുമായി ബന്ധപ്പെട്ട ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു വേണ്ടതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കേസുമായി Read More …

ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്ത കോടതി ഇപ്പോള്‍ ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്കും ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാമെന്നും ഉത്തരവിട്ടു. ആധാര്‍ കാര്‍ഡുള്ളവര്‍ക്കേ റിട്ടേണ്‍ സമര്‍പ്പിക്കാനാകൂ എന്ന നിബന്ധന പിന്‍വലിച്ചു. ജസ്റ്റിസുമാരായ എ.കെ.സിഖ്രി, അശോക് ഭൂഷന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധിപറഞ്ഞത്. Read More …

ആക്രമണത്തെ അപലപിച്ച് എംപി വീരേന്ദ്ര കുമാര്‍ എംപി

കോഴിക്കോട്:  സിപിഎം ജില്ലാകമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ആക്രമത്തെ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി അപലപിച്ചു. ആക്രമണമുണ്ടായ ജില്ലാകമ്മിറ്റി ഓഫീസ് അദ്ദേഹം സന്ദര്‍ശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനുമായി കൂടിക്കാഴ്ച നടത്തിയ വീരേന്ദ്രകുമാര്‍ സംഭവത്തില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ കക്ഷികളും  അക്രമണത്തിനെതിരെ ശബ്ദിക്കുകയും പോരാടുകയും വേണമെന്നും ആവശ്യപ്പെട്ടു.

തെരേസ മേയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ലണ്ടന്‍: ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നേടാമെന്ന പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൂക്കുസഭ. കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് തെരേസ മേ തിരഞ്ഞെടുപ്പ് നേരിട്ടത്. പാര്‍ലമെന്റിലെ 650 അംഗ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 641 സീറ്റുകളില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 312 സീറ്റാണ് ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി Read More …

പുതിയ മദ്യനയത്തെ സ്വാഗതം ചെയ്യുന്നു

ചേര്‍ത്തല: സര്‍ക്കാറിന്റ് പുതിയ മദ്യനയം സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. മദ്യനിരോധനം പ്രായോഗികമല്ല ഇതാണ് പ്രായോഗികമായ തീരുമാനമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മദ്യനിരോധനത്തിന്റെ ഫലമായി കുട്ടികള്‍ വരെ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയിരുന്നു. പുതിയ മദ്യനയത്തില്‍ പിണറായിയെയും സര്‍ക്കാരിനെയും അഭിനന്ദിക്കുന്നു. ശുദ്ധമായ കള്ള് എല്ലാ ഹോട്ടലുകളിലും കൊടുക്കുന്നത് നല്ലതാണ്. മദ്യലോബി എന്നൊരു Read More …