ഹെയര്‍സ്‌റ്റൈല്‍ പിന്തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം

ലഖ്‌നൗ: യുപിയില്‍ യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്‌റ്റൈല്‍ പിന്തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം. യുപി മീററ്റ് ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന റിഷാബ് അക്കാദമി സ്‌കൂളിലാണ് കുട്ടികള്‍ക്ക് മുടി വെട്ടുന്നതിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ നിര്‍ദ്ദേശം അനുസരിക്കാതിരുന്ന വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കൂടാതെ സ്‌കൂളില്‍ നോണ്‍വെജ് ഭക്ഷണം കൊണ്ടുവരരുതെന്നും ഉത്തരവുണ്ട്. അത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന Read More …

ഏറ്റവും വലിയ സ്ത്രീവിരുദ്ധന്‍ പിണറായി വിജയന്‍

തിരുവനന്തപുരം: ഏറ്റവും വലിയ സ്ത്രീവിരുദ്ധന്‍ പിണറായി വിജയനെന്ന്! കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍. അത് കൊണ്ടാണ് മുഖ്യമന്ത്രി എം എം മണിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരപന്തല്‍ പൊളിച്ചെടുത്തവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഡി ജി പി യോട് ആവിശ്യപ്പെടുന്നുവെന്നും സെന്‍കുമാര്‍ വിഷയത്തില്‍ കോടതി വിധി നടപ്പിലാക്കണമെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. Read More …

വീട്ടുകാരുടെ പേടി സ്വാഭാവികം, പേടിച്ചോടില്ല

കോഴിക്കോട്: പേടിച്ച് ജോലിമാറാനോ ഓടാനോ തുടങ്ങിയാല്‍ ജീവിതാവസാനം വരെ ഓടേണ്ടിവരുമെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. പ്രമുഖ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീറാം തന്റെ മനസ്സുതുറന്നത്. വീട്ടുകാരുടെ പേടി സ്വാഭാവികമാണ്. സ്വകാര്യജീവിതത്തെ അത് ഒരളവുവരെ ബാധിച്ചിട്ടുണ്ട്. അതിനു വേറെ പരിഹാരമൊന്നുമില്ലന്നും ശ്രീറാം പറഞ്ഞു. വിവാദങ്ങള്‍ക്കില്ല എന്ന ആമുഖത്തോടെയാണ് ശ്രീറാം അഭിമുഖം ആരംഭിച്ചത്. ജീവിതം, Read More …

ശൈലി മാറ്റാനാകില്ല

തൊടുപുഴ: പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്‌ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടി നല്‍കിയ പരസ്യമായ ശാസനയുടെ പേരില്‍ ശൈലി മാറ്റില്ലെന്ന് എം.എം. മണി പറഞ്ഞു. ശൈലി മാറ്റിയാല്‍ താന്‍ മാറി പോകുമെന്നും പാര്‍ട്ടി നടപടി പൂര്‍ണമായി ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. വിവാദമുണ്ടാകാന്‍ കാരണമായതിനാണ് ശിക്ഷാനടപടിയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനേക്കുറിച്ച് Read More …

‘മണി പാര്‍ട്ടിയുടെ യശസിനു മങ്ങലേല്‍പിക്കുന്ന പരാമര്‍ശം നടത്തി’

തിരുവനന്തപുരം: മന്ത്രി എം.എം മണി പാര്‍ട്ടിയുടെ യശസിനു മങ്ങലേല്‍പിക്കുന്ന പരാമര്‍ശം നടത്തിയതിനാലാണ് പരസ്യശാസന നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണിക്കെതിരായ പാര്‍ട്ടി നടപടി വിശദീകരിച്ച് ദേശാഭിമാനിയില്‍ നേര്‍വഴി എന്ന പംക്തിയിലാണ് കോടിയേരി ഇക്കാര്യം വിശദീകരിച്ചത്. പൊമ്ബിളൈ ഒരുമൈ സമരത്തെ അവഹേളിച്ചില്ലെന്ന് മണി വിശദമാക്കിയിരുന്നു. തന്റെ പ്രസംഗം കാരണം ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും അദ്ദേഹം Read More …

ഇമാന്റെ ഭാരം കുറഞ്ഞിട്ടില്ല; ബന്ധുക്കള്‍

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ സ്വദേശി ഇമാന്‍ അഹമ്മദിനെ ചികിത്സിക്കുന്ന സെയ്ഫി ആശുപത്രിക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും ആരോപണങ്ങളുമായി ബന്ധുക്കള്‍. ഇമാന്റെ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും ആശുപത്രി അധികൃതരും ജീവനക്കാരും തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നുമാണ് ഇമാന്റെ സഹോദരി ഷെയ്മ സലിം പറയുന്നത്. ചികിത്സയ്ക്ക് ശേഷം വലിയ തോതില്‍ ഭാരം കുറഞ്ഞുവെന്ന് ആശുപത്രി Read More …

പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ല

തിരുവനന്തപുരം: മൂന്നാറില്‍ താന്‍ നടത്തിയ പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി. സ്ത്രീകളോട് എന്നും ആദരവോട് കൂടിയേ പെരുമാറിയിട്ടുള്ളൂവെന്നും മണി നിയമസഭയില്‍ വിശദീകരിച്ചു. ആദ്യതവണ മണി വിശദീകരണം നല്‍കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കഴിഞ്ഞിരുന്നില്ല.   പെന്പിളൈ ഒരുമൈ പ്രവര്‍ത്തകരെ താന്‍ ആക്ഷേപിച്ചിട്ടില്ല. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് ചാനലുകള്‍ Read More …

സര്‍ക്കാര്‍ പരിപാടികളില്‍ മാംസം നിരോധിക്കണം

ന്യൂഡല്‍ഹി:സര്‍ക്കാര്‍ പരിപാടികളില്‍ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ കത്ത്. ജര്‍മനിയുടെ പരിസ്ഥിതി മന്ത്രി മന്ത്രാലയത്തിന്റെ യോഗങ്ങളിലും മറ്റ് പരിപാടികളില്‍ നിന്നും മാംസം നിരോധിച്ചിരുന്നു. ഇതിനു പുറകെയാണ് പെറ്റ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ക്രമാതീതമായ മാംസ ഉല്‍പ്പാദനം കാലാവസ്ഥ വ്യതിയാനത്തെ ബാധിക്കുമെന്നും വരള്‍ച്ചയ്ക്കും കടുത്ത ചൂടിനും കാരണമാകുമെന്നും ജര്‍മന്‍ മന്ത്രാലയം പറയുന്നു. മാംസ Read More …