കാസര്‍കോട് കോണ്‍ഗ്രസില്‍ കൂട്ടരാജി

കാസര്‍കോട്: അച്ചടക്ക നടപടിക്ക് വിധേയനായ ഡി.എം.കെ.മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡി.സി.സി ഭാരവാഹികള്‍ അടക്കം നാല്‍പത് പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിമതനായി മത്സരിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പിന്നീട്,? അച്ചടക്ക നടപടി പിന്‍വലിച്ച് Read More …

യുഡിഎഫ് നിയമനടപടിക്കൊരുങ്ങി

തിരുവനന്തപുരം :  സ്ത്രീത്വത്തെ അപമാനിച്ച മണിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. പി.ടി.തോമസ് കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കും. മന്ത്രി എം.എം.മണിയുടെ സ്ത്രീ വിരുദ്ധപരാമര്‍ശത്തിനെതിരായ ബഹിഷ്‌കരണം തുടരുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ അറിയിച്ചു. മന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം തുടരും. ജനകീയ പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതിനാല്‍ സഭ ബഹിഷ്‌കരിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് Read More …

ഇന്ത്യ തിരിച്ചടി തുടങ്ങി,നിരവധി പാക്കിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ തരിപ്പണമാക്കി സേന

ശ്രീനഗര്‍: രണ്ട് ഇന്ത്യന്‍ ധീര ജവാന്മാരുടെ തലയറുത്ത പാക് സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ഇന്ത്യന്‍ ധീര ജവാന്‍മാര്‍ തുടങ്ങി. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ജമ്മുവിലെ കൃഷ്ണഗാട്ടി ഏരിയയിലെ കിര്‍പണ്‍, പിംബിള്‍ പോസ്റ്റുകള്‍ സൈന്യം തകര്‍ത്തത്. അതിര്‍ത്തി Read More …

അവധി നീട്ടി ജേക്കബ് തോമസ്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂടി അവധി നീട്ടി. അവധിയിലായിരുന്ന ജേക്കബ് തോമസിന്റെ അവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് പുതിയ അവധി അപേക്ഷ ജേക്കബ് തോമസ് സര്‍ക്കിറിന്  കൈമാറുകയായിരുന്നു.   കോടതിയുടെ നിരന്തര വിമര്‍ശനത്തെ തുടര്‍ന്നാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ടി.പി.സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിയമിക്കേണ്ട സാഹചര്യത്തില്‍ നിലവിലെ Read More …

ചീഫ്‌സെക്രട്ടറി നടപടി തുടങ്ങി

തിരുവനന്തപുരം : ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമനം നടപ്പാക്കാന്‍ ചീഫ്‌സെക്രട്ടറി നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സുപ്രീംകോടതി വിധി അന്തിമമാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണെന്നും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍കുമാറിന്റെ പുനര്‍ നിയമനം വൈകുന്നതിനെതിരെ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അതേസമയം, വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ Read More …

ഇനി വിഐപികളില്ല ഇപിഐ മാത്രം

ന്യൂഡല്‍ഹി: വിഐപി ചിന്താഗതികളെ ഉപേക്ഷിക്കണമെന്നും പുതിയ ഇന്ത്യയില്‍ വിഐപി അല്ല ശരിയെന്നും ഇപിഐ (എവരി പേഴ്‌സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) ആണ് ശരിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിഐപി എന്ന ചിന്താഗതി മാറ്റാനാണ് പൊതു സമൂഹത്തിലേക്കിറങ്ങുന്ന മന്ത്രിമാരടക്കമുള്ളവരുടെ വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ എടുത്തു മാറ്റിയത്. ലൈറ്റുകള്‍ മാറ്റിയതു Read More …

മണിക്ക് ഹസന്റെ മറുപടി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളില്‍ സ്ത്രീപീഡകരുണ്ടെന്ന മന്ത്രി എം.എം.മണിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാര്‍ട്ടിയാണ് സിപിഎം എന്ന് പറഞ്ഞു. എന്നിട്ടാണ് കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്നത്.   ഉത്സവപ്പറമ്പില്‍ പോക്കറ്റടിച്ചിട്ട് കള്ളന്‍ എന്ന് വിളിച്ചുപറയുന്ന ആളെപ്പലെയാണ് മണിയെന്നും ഹസന്‍ പരിഹസിച്ചു. എം.എം.മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ഗൂഢാലോചയുണ്ടെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

വീണ്ടും രാഷ്ട്രപതി സ്ഥാനത്തേക്കില്ല

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരിക്കല്‍കൂടി മല്‍സരിക്കാന്‍ താനില്ലെന്ന് വ്യക്തമാക്കി പ്രണബ് മുഖര്‍ജി. പ്രതിപക്ഷ കക്ഷികളെ അദ്ദേഹം നിലപാട് അറിയിച്ചതായാണ് സൂചന. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഇല്ലെന്ന് ഹമീദ് അന്‍സാരിയും സൂചന നല്‍കിയിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് നിലപാട് വ്യക്തമാക്കി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രംഗത്തെത്തിയിരിക്കുന്നത്.