Category: Featured
വിഎസിനു മറുപടിയുമായി എംഎം മണി
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ വിഎസ് അച്യുതാനന്ദനെതിരെ വൈദ്യുതി മന്ത്രി എംഎം മണി. ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് എംഎം മണി പറഞ്ഞു. ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് അച്യുതാനന്ദന്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നു. വിഎസ് പറയുന്നതിനെല്ലാം മറുപടി പറയാതിരിക്കുന്നതാണ് അന്തസ്. ഉമ്മന്‍ചാണ്ടിക്കുള്ള മര്യാദ പോലും വി എസിനില്ലെന്നും മണി പറഞ്ഞു.പാര്‍ട്ടി വിലക്കുള്ളതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും എംഎം മണി Read More …
ജി.എസ്ടി ബില്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഏകീകൃത ചരക്കു സേവന നികുതി(ജി.എസ്.ടി) ബില്ല് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി സഭയുടെ പരിഗണനക്കായി സമര്‍പ്പിച്ചു. ഏകീകൃത നികുതി സംവിധാനമാണ് ജി.എസ്.ടി. സേവന നികുതികള്‍, വാറ്റ്, എക്‌സൈസ് നികുതി എന്നിവ ജി.എസ്.ടി വന്നാല്‍ ഉണ്ടാകില്ലെന്ന് ബില്ലിനെ കുറിച്ച് അരുണ്‍ ജെയ്റ്റ്‌ലി വിവരിച്ചു. ജി.എസ്.ടിയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ രൂപീകരിക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും തുല്യ പ്രാധാന്യം ജി.എസ്.ടി Read More …
രാഷ്ട്രപതിയാകാന്‍ ഇല്ല
മുംബൈ : രാഷ്ട്രപതിയാകാന്‍ താനില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇത്തരം വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കരുതെന്നും വിട്ടുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകാന്‍ പറ്റിയ സ്ഥാനാര്‍ഥിയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഭാഗവത് നിലപാട് അറിയിച്ചത്. മോഹന്‍ ഭഗവതിന്റെ പേരും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി കേള്‍ക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന Read More …
അഞ്ഞുറോളം ഇറച്ചിക്കടകള്‍ പൂട്ടിച്ചു
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ശിവസേന പ്രവര്‍ത്തകര്‍ 500 ഇറച്ചിക്കടകള്‍ ബലം പ്രയോഗിച്ചു പൂട്ടിച്ചു. കെഎഫ്‌സിയുടെ ഔട്ട് ലെറ്റുകള്‍ ഉള്‍പ്പെടെയാണ് പൂട്ടിയത്. കടകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടു നൂറോളം പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച കടകളില്‍ എത്തി നോട്ടീസ് നല്‍കിയിരുന്നു. ഇതിനുശേഷം ബുധനാഴ്ച രാവിലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലമായി കടകള്‍ പൂട്ടിച്ചത്. നവരാത്രിയോടു അനുബന്ധിച്ചു ഇറച്ചി കടകള്‍ പൂട്ടണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. Read More …
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തു
മലപ്പുറം രാജിവച്ച മന്ത്രി എ കെ ശശീന്ദ്രന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ അപകീര്‍ത്തികരമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ചത് ഈ പെണ്‍കുട്ടിയാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. സംഭവത്തില്‍ വനിതാകമ്മിഷനും Read More …
മോദി വീണ്ടും അമേരിക്കയിലേക്ക്
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വര്‍ഷം അവസാനം അമേരിക്ക സന്ദര്‍ശിക്കും.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മോദിയെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വൈറ്റ്ഹൗസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.സന്ദര്‍ശനത്തിന്റെ തിയതി കൃത്യമായി ലഭിച്ചിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ബി.ജെ.പിയെ അനുമോദിച്ച് കൊണ്ട് ട്രംപ് മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഒബാമയുടെ ഭരണസമയത്ത് മോദി Read More …
പ്രശ്‌നമുണ്ടാക്കുന്നത് വ്യാജമദ്യലോബി
തിരുവനന്തപുരം : ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലകള്‍ക്ക് ലൈസന്‍സ് പുതുക്കിക്കൊടുക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രി ജി.സുധാകരന്‍. ഇങ്ങനെയുള്ള തദ്ദേശസ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ പറ്റില്ലെന്ന് സുധാകരന്‍ പറഞ്ഞു. പലയിടത്തും മദ്യവില്‍പനശാലകള്‍ക്കെതിരെ പ്രശ്‌നമുണ്ടാക്കുന്നത് വ്യാജമദ്യലോബിയാണെന്നും അദ്ദേഹം ആരോപിച്ചു. ജനകീയപ്രക്ഷോഭം ഭയന്ന് സിപിഎം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പടെ മദ്യവില്‍പനശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പിന്റെ Read More …
