ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കി

ദുബായ് : ദുബായിലെ ഷവര്‍മ കടകള്‍ക്ക് ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. മുനിസിപ്പാലിറ്റിയുടെ 29 വ്യവസ്ഥകള്‍ പാലിക്കാത്ത 141 ഷവര്‍മ കടകളിലെ വില്‍പന തടഞ്ഞാണ് ശക്തമായ താക്കീത് നല്‍കിയത്.   ഇറച്ചി, പച്ചക്കറി, ഇല വര്‍ഗങ്ങള്‍ തുടങ്ങിയ വിവിധ ചേരുവകള്‍ ചേര്‍ത്താണ് ഷവര്‍മയുടെ പാചകം. ഇവ ഓരോന്നും പ്രത്യകം സൂക്ഷിക്കണമെന്നാണ് നിയമം. ഷവര്‍മ വിതരണം ചെയ്യുന്ന Read More …

ഇന്ത്യയെ വിഭജിക്കാന്‍ ഗൂഡാലോചന നടന്നു

മുംബൈ: ബാബരി മസ്ജിദിനു പിന്നാലെ സംഘപരിവാര്‍ ജിന്ന ഹൗസിനു നേര്‍ക്കു തിരിയുന്നു. മുംബൈയിലെ ജിന്ന ഹൗസ് ഇടിച്ചു നിരത്തണമെന്ന വാദവുമായി ബിജെപി എംഎല്‍എ രംഗത്തെത്തി. മംഗള്‍ പ്രഭാത് ലോധ എന്ന ബിജെപി നേതാവാണ് ജിന്ന ഹൗസ് പൊളിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇന്ത്യ വിഭജനത്തിന്റെ അടയാളമാണ് ജിന്ന ഹൗസ് എന്നാണ് ഇയാളുടെ വാദം. പാകിസ്താന്റെ സ്ഥാപകന്‍ മുഹമ്മദ് Read More …

മന്ത്രിയുടെ വീട്ടില്‍ തീവ്രവാദി ആക്രമണം

ശ്രീനഗര്‍: കശ്മീരിലെ പിഡിപി നേതാവും മന്ത്രിയുമായ ഫറൂഖ് അന്ത്രാബിയുടെ വീട്ടില്‍ തീവ്രവാദി ആക്രമണം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പടഗമ്‌ബോറ ഗ്രാമത്തില്‍ പോലിസുകാരനെ ആക്രമിക്കുവാന്‍ ശ്രമിച്ച തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഞായാറാഴ്ച്ച വൈകുന്നേരത്തോടെ നടന്ന ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമകാരികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളുമായി കടന്ന് കളയുകയും ചെയ്തു.   ജമ്മൂ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ Read More …

വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കുന്നു

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തെ തോല്‍പ്പിക്കണമെന്ന ലക്ഷ്യത്തോടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നുവെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.   ആര്‍എസ്എസ് , എസ്ഡിപിഐ, ജമാഅത്തെ ഇസ് ലാമി കൂട്ടുകെട്ട് മലപ്പുറത്ത് ഉണ്ടാക്കിയെടുക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

പി കെ കുഞ്ഞാലികുട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ഒരുകോളം ഒഴിച്ചിട്ടെന്നു കാണിച്ച് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി.  സൂക്ഷ്മ പരിശോധനാസമയത്ത് പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ബി ജെ പി രംഗത്തെത്തിയത് ബഹളത്തിനിടയാക്കി. പിഴവ് ചൂണ്ടിക്കാണിച്ചാണ് റിട്ടേണിങ് ഓഫിസര്‍ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചത്. Read More …

മലപ്പുറത്ത് ഇടത് വലത് മുന്നണിക്ക് അപരന്‍മാര്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ഏഴ് പേരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. രാവിലെ 11 മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടറുടെ ചേംബറില്‍ വെച്ചായിരുന്നു നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ എന്നിവര്‍ സൂക്ഷ്മ പരിശോധനയ്ക്ക് എത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒരു കോളം Read More …

പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി

റിയാദ്: സൗദി അറേബ്യയില്‍ മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്നു മാസക്കാലത്തെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താന്‍ സൗദിയിലെ ഇന്ത്യന്‍ എംബസി നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തില്‍, സൗദി വിദേശകാര്യ സഹമന്ത്രി തമീം മാജിദ് അല്‍ ദോസരിയുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ സഹമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൊതുമാപ്പുമായി Read More …

പതിന്നാലുകാരന്‍ തൂങ്ങിമരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്

കൊല്ലം: കുണ്ടറയില്‍ പതിന്നാലുകാരന്‍ തൂങ്ങിമരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. മരിച്ച കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി. കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്റെ മകനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കുടുംബത്തെ ശല്യം ചെയ്തിരുന്നുവെന്ന് അയല്‍ക്കാരും മൊഴി നല്‍കി. അന്വേഷണത്തില്‍ കുണ്ടറ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.