സത്യപ്രതിജ്ഞ ശനിയാഴ്ച

തിരുവനന്തപുരം: എ.കെ ശശീന്ദ്രന് പകരം തോമസ് ചാണ്ടി എന്‍.സി.പിയുടെ മന്ത്രിയാകും. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് കുട്ടനാട് എം.എല്‍.എ ആയിരുന്ന തോമസ് ചാണ്ടിക്ക് നറുക്ക് വീണത്. മന്ത്രി സ്ഥാനത്തേക്ക് തിരികെ വരുന്നതില്‍ നിന്നും എ.കെ ശശീന്ദ്രന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ചാണ്ടിയെ പരിഗണിച്ചത്. എന്‍.സി.പി നേതൃത്വവും എല്‍.ഡി.എഫ് നേതാക്കളും തമ്മില്‍ വെള്ളിയാഴ്ച രാവിലെ Read More …

പ്രൊഫസര്‍ ലുക്കുള്ള നളിനി നെറ്റോ

തിരുവനന്തപുരം: കേരളത്തിന്റെ നാല്‍പ്പത്തിരണ്ടാമത് ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന നളിനി നെറ്റോ മനക്കരുത്തും വിവേകവും കൊണ്ട് ജീവിതത്തെ പ്രസാദാത്മകമായി കാണുന്ന തിളങ്ങുന്ന വ്യക്തിത്വം. ‘ഒരു ദിവസം നിര്‍വഹിക്കേണ്ട ചുമതലകളെല്ലാം സന്തോഷത്തോടെ പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ ആ ദിവസം എനിക്കു നല്ലതായി അനുഭവപ്പെടും. തൊട്ടുമുമ്പു കഴിഞ്ഞുപോയ നല്ല ദിവസത്തിന്റെ ഊര്‍ജ്ജത്തിലാണ് അടുത്തതിന്റെ തുടക്കം. അതുകൊണ്ട് ഒരു ദിവസവും ചീത്തയായി അനുഭവപ്പെടുന്നുമില്ല.’ ഒരും Read More …

ഇളയരാജക്കെതിരെ മാക്ട ഫെഡറേഷന്‍

കൊച്ചി: റോയല്‍റ്റി വിവാദത്തില്‍ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷന്‍ രംഗത്ത്. ചലച്ചിത്ര ഗാനങ്ങള്‍ സംഗീത സംവിധായകന്റെ സ്വന്തമല്ലെന്നും പാട്ടൊരുക്കാന്‍ മുതല്‍ മുടക്കുന്ന നിര്‍മാതാവിനും ചിത്രത്തിലെ പാട്ടുകള്‍ നിശ്ചയിക്കുന്ന സംവിധാകനും പാട്ടുകള്‍ക്ക് മേല്‍ അവകാശമുണ്ടെന്നും മാക്ട ഫെഡറേഷന്‍ ഭാരവാഹി കെജി വിജയകുമാര്‍ പറഞ്ഞു. റോയല്‍റ്റി അവകാശവുമായി മുന്നോട്ട് പോയാല്‍ ഇളയരാജയ്ക്ക് എതിരെ ശക്തമായ നിലപാട് Read More …

വൈദ്യുതി നിരക്ക് കൂട്ടുന്നു

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചന. വീട്ടാവശ്യത്തിനുള്ള വൈദ്യുതിയിലാണ് സര്‍ക്കാര്‍ വര്‍ധനവ് കൊണ്ടുവരുന്നത്. പുതിയ നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. യൂനിറ്റിന് 30 പൈസ കൂട്ടാനാണ് ആലോചന. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഇളവ് നല്‍കിയേക്കും. നൂറ് യൂനിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്ക് 80 രൂപവരെ ബില്ലില്‍ വര്‍ധനയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ യൂനിറ്റിന് 2.90 രൂപയാണ്. Read More …

സൗദിയിലെ പൊതുമാപ്പ്

റിയാദ്: റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പൊതുമാപ്പിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നെത്തിയത് 800 ഇന്ത്യന്‍ തൊഴിലാളികള്‍. ഇതില്‍ 15 പേര്‍ മാത്രമാണ് കേരളത്തില്‍ നിന്നുളളത്. വിപുലമായ സൗകര്യങ്ങളാണ് എംബസിയില്‍ ഒരുക്കിയിട്ടുളളത്. ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. രാവിലെ ആറു മുതല്‍ തന്നെ ഇന്ത്യന്‍ Read More …

കൊട്ടിയൂര്‍ പീഡനക്കേസ്: പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി

കണ്ണൂര്‍ : കൊട്ടിയൂര്‍ പീഡനക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പോലീസില്‍ കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ കീഴടങ്ങിയത്. ആറാം പ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഏഴാം പ്രതി ഇരിട്ടി കല്ലു മുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനിറ്റ എന്നിവരാണ് രാവിലെ 6.45 ന് Read More …

മോട്ടോര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

തിരുവന്തപുരം: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കില്‍ സ്വകാര്യബസുകള്‍, ടെമ്‌ബോ, ട്രക്കര്‍, ജീപ്പ്, ലോറി, ഓട്ടോറിക്ഷ, ടാക്‌സി, തുടങ്ങിയവയെല്ലാം പണിമുടക്കില്‍ സഹകരിക്കുന്നുണ്ട്. Read More …

പണം തട്ടുന്ന സംഘം അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ഫോണ്‍വഴി പരിചയപ്പെടുന്നവരെ വിജനമായ സ്ഥലത്തെത്തിച്ച് സ്ത്രീയോടൊപ്പം വിവസ്ത്രരാക്കി ചിത്രമെടുത്ത് പണംതട്ടുന്ന ഏഴംഗസംഘം പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍. ചെറുകര സ്വദേശികളായ ഒറ്റേത്ത് ഷമീര്‍(24), പയംകുളത്ത് സുധീഷ്(35), കോട്ടത്തൊടി അബ്ദുള്‍ വാഹിദ്(29), നാലകത്ത് മുഹമ്മദ് നൗഷാദ്(38), തച്ചര്‍പള്ളിയാലില്‍ യാസിര്‍(24), പട്ടുക്കുത്ത് മുഹമ്മദ് ഷബീബ്(20), മലപ്പുറം സ്വദേശി പിച്ചന്‍മഠത്തില്‍ റയ(26) എന്നിവരെയാണ് പെരിന്തല്‍മണ്ണയിലും പരിസരങ്ങളില്‍നിന്നുമായി അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: Read More …