ന്യൂനപക്ഷ വിധവാ ഭവന സഹായ വിതരണം

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ  ‘ന്യൂനപക്ഷ വിധവ ഭവനനിര്‍മാണ’ പദ്ധതി പ്രകാരം 2015-16 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നഗരകാര്യ – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു.  പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. ന്യൂനപക്ഷ Read More …

കാട്ടുപന്നികളുടെ ആക്രമണം തടയാന്‍ നടപടി

മലപ്പുറം: വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തടയുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. കാര്‍ഷിക വിളകള്‍ മാത്രമല്ല മനുഷ്യരെയും കാട്ടുപന്നികള്‍ അക്രമിച്ച സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ. യോഗത്തില്‍ ചൂണ്ടിക്കാട്ടി. ലൈസന്‍സുള്ള തോക്കുപയോഗിച്ച് ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവെക്കുന്നതിന് അനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും Read More …

ജാമ്യമില്ല : അറസ്റ്റ് ഉടന്‍

കണ്ണൂര്‍: ആര്‍ എസ്സ് എസ്സ്  നേതാവായിരുന്ന കതിരൂര്‍ മനോജ് വധക്കേസ്സില്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി മൂന്നാം തവണയും തളളി . കേസ്സില്‍ ഇരുപത്തിഅഞ്ചാം പ്രതിയായാണ് ജയരാജിനെ സിബി ഐ പ്രതിചേര്‍ത്തിട്ടുള്ളത്. യു എ പി എ നിയമപ്രകാരമാണ് ഇദ്ദേഹത്തിന്റെ പേരില്‍ കേസ്സ് എടുത്തിട്ടുളളതെന്നതിനാല്‍ Read More …

ടി.എന്‍.ജി. ഇനി ഓര്‍മ്മച്ചിത്രം

തിരുവനന്തപുരം: മലയാള മാധ്യമ പ്രവര്‍ത്തനത്തിന് നവീനവും വേറിട്ടുമായ ദിശാബോധം നല്‍കിയ ടി.എന്‍.ജി എന്ന ടി.എന്‍ ഗോപകുമാര്‍ ഇനി ഓര്‍മ്മ.ഏഷ്യാനെറ്റിലെ കണ്ണാടിയിലൂടെ മലയാളിക്ക് സുപരിചിതനായ അദ്ദേഹം തിര വനന്തപുരത്തെ സ്വകാര്യ അശുപത്രിയിലാണ് നിര്യാതനായത്.ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്ററായിരുന്നു. മൂന്നു പതിറ്റാണ്ടു മുമ്പ് മാതൃഭൂമിയിലൂടെ പത്രപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം പിന്നിട് മലയാള ത്തില്‍ ടെലിവിഷന്‍ ജേണലിസത്തിന്റെ തുടക്കക്കാരില്‍ ഒരാളായി.നേരത്തെ Read More …

കേരളയാത്രയെ സ്വീകരിക്കാന്‍ മലപ്പുറം ഒരുങ്ങി

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ ട്രഷററും നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര  നാളെ  മലപ്പുറം ജില്ലയിലെത്തും. 31, ഫെബ്രവരി 1,2 തീയതികളില്‍ ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. 31 ന് രാവിലെ 9 മണിക്ക് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍  മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ യാത്രയെ Read More …

റാന്നിക്ക് മുന്‍ഗണന: മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ട: സംസ്ഥാനത്ത് പുതിയ ഡിവൈ.എസ്.പി ഓഫീസുകള്‍ അനുവദിക്കുമ്പോള്‍ ശബരിമലയുടെ സാന്നിധ്യം പരിഗണിച്ച് റാന്നിക്ക് മുന്‍ഗണന നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റാന്നി ജനമൈത്രി പോലീസ് ഓഫീസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര സി.ഐ ഓഫീസ് നവീകരിക്കും. റാന്നി ട്രാഫിക് പോലീസ് യൂണിറ്റ് സ്ഥാപിക്കുന്നത് പരിഗണിക്കും. ക്രമസമാധാന പരിപാലനത്തിലും കുറ്റവാളികളെ കണ്ടെത്തി ശിക്ഷവാങ്ങി Read More …

കാട്ടിലെ കയ്പന്‍ പടവലത്തെ കാക്കാന്‍ നാട്ടില്‍ ഗവേഷണം

മലപ്പുറം:  വംശനാശ ഭീഷണി നേരിടുന്ന ഔഷധ മുല്യമുള്ള കയ്പന്‍ പടവലത്തെ നാളത്തെ തലമുറയ്ക്കായി കാത്തുവയ്ക്കാന്‍ കോട്ടക്കല്‍ ആയുര്‍ വൈദ്യശാല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷക സംഘം മുന്നോട്ടുവയ്ക്കുന്നത് പോളി ഹൗസ് കൃഷി രീതി. പ്രമേഹം, കരള്‍ രോഗ വിമുക്തി, രക്ത ശുദ്ധീകരണം എന്നിവയ്ക്കായി ആയുര്‍വേദവും അലോപ്പതിയും കാലങ്ങളായി ഉപയോഗിക്കുന്ന ‘ട്രൈക്കോ സാന്തസ് കുക്കുമെറീന’ എന്ന Read More …

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഒരുക്കങ്ങള്‍ വിലയിരുത്തി

മലപ്പുറം: കോഴിക്കോട് ആഗോള ആയുര്‍വേദ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനും യാത്രയയ്ക്കുന്നതിനുമുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഫെബ്രുവരി രണ്ടിന് രാവിലെ 11.30 ന് കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ വഴിയാണ് കോഴിക്കോട്ടേക്ക് പോകുക. ഉച്ചയ്ക്ക് 1.35 ന് കരിപ്പൂര്‍ വഴി തിരിച്ചുപോകും. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനും Read More …