പ്ര​തീ​ക്ഷി​ച്ച സീ​റ്റു​ക​ളി​ല്‍ ജ​യി​ക്കാ​നാ​യി​ല്ല: കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​ന​വി​ധി​യെ ത​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ക സീ​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ പ്ര​തി​പ​ക്ഷ​മാ​യി തു​ട​ര്‍​ന്നും മു​മ്ബോ​ട്ട് പോ​കും. എ​ന്നാ​ല്‍ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും മു​സ്‌​ലിം വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ ധ്രു​വീ​ക​ര​ണ​ത്തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. എ​ന്‍​ഡി​എ പ്ര​തീ​ക്ഷി​ച്ച സീ​റ്റു​ക​ളി​ല്‍ ജ​യി​ക്കാ​നാ​യി​ല്ല എ​ന്ന കാ​ര്യം അം​ഗീ​ക​രി​ക്കു​ന്നു. ഞ​ങ്ങ​ള്‍​ക്ക് വി​ജ​യ​സാ​ധ്യ​ത​യു​ള്ള Read More …

അപ്രതീക്ഷിത പരാജയം , പരാജയകാരണങ്ങള്‍ യുഡിഎഫ് വിലയിരുത്തുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനവിധി മാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപ്രതീക്ഷിത പരാജയമാണ് സംഭവിച്ചതെന്നും പരാജയകാരണങ്ങള്‍ യുഡിഎഫ് വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണോയെന്ന് ആലോചിച്ച്‌ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ അഴിമതിയും കൊള്ളയും ഞങ്ങളെടുത്ത് പറഞ്ഞിരുന്നു. അത് ഇല്ലാതാകുന്നില്ല. പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി. ഓരോ മണ്ഡലങ്ങളിലെയും തോല്‍വി അടക്കം പരിശോധിക്കും.വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും Read More …

ച​രി​ത്രം തി​രു​ത്തി കെ.​കെ. ശൈ​ല​ജ; മ​ട്ട​ന്നൂ​രി​ല്‍ വി​ജ​യം റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ക്കു​റി മ​ട്ട​ന്നൂ​രി​ല്‍ പി​റ​ന്ന​തു ച​രി​ത്രം. ആ​രോ​ഗ്യ മ​ന്ത്രി​യും മ​ട്ട​ന്നൂ​രി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ കെ.​കെ. ശൈ​ല​ജ നേ​ടി​യ​ത് സം​സ്ഥാ​ന നി​യ​മ​സ​ഭാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ഭൂ​രി​പ​ക്ഷം. ശൈ​ല​ജ 96,129 വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ തൊ​ട്ട​ടു​ത്ത എ​തി​രാ​ളി​യാ​യ യു​ഡി​എ​ഫി​ലെ ഇ​ല്ലി​ക്ക​ല്‍ ആ​ഗ​സ്തി​യെ 60, 963 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ര്‍​എ​സ്പി സ്ഥാ​നാ​ര്‍​ഥി​യാ​യ ആ​ഗ​സ്തി​ക്ക് 35,166 വോ​ട്ട് നേ​ടാ​നെ ക​ഴി​ഞ്ഞു​ള്ളു.2006ലെ Read More …

നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്ക് തോല്‍വി

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക്​ തോല്‍വി. തൃണമൂല്‍ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട്​ 1957 വോട്ടിനാണ്​ പരാജയം ഏറ്റുവാങ്ങിയത്​. സുവേന്ദുവിന്‍റെ സിറ്റിങ്​ മണ്ഡലമാണ്​ നന്ദിഗ്രാം. ആദ്യഘട്ടം വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ 1497 വോട്ടിന് മമത പിന്നിലായിരുന്നു . മമതയും സുവേന്ദു അധികാരിയും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത് . 15-)0 റൗണ്ട് അവസാനിക്കുന്നതുവരെ മമത Read More …

​തുട​ര്‍ ഭ​ര​ണം ല​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ട്, ച​രി​ത്ര​വി​ജ​യ​മാ​ണെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ച ഭ​ര​ണ​തു​ട​ര്‍​ച്ച വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. തു​ട​ര്‍ ഭ​ര​ണം ല​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്. അ​തു​കൊ​ണ്ട് ഇ​ത് ച​രി​ത്ര​വി​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​വ​ജ​ന​സ്പ​ര്‍​ശി​യാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും. ഒ​രു പു​തു​കേ​ര​ളം ര​ചി​ക്കാ​ന്‍ ഇ​ട​തു​മു​ന്ന​ണി​ക്ക് ല​ഭി​ച്ച അ​വ​സ​ര​മാ​ണ് ഇ​ത്.​വി​ജ​യം ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​ങ്ങ​ളോ​ട് കൂ​ടു​ത​ല്‍ വി​ന​യാ​ന്വി​ത​രാ​യി ഇ​ട​പെ​ടു​ക​യും അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി Read More …

കൊവിഡ് വ്യാപനം കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ; ആരോഗ്യമന്ത്രി

കേരളത്തില്‍ കൊവിഡ് വ്യാപനം ഉള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിന് വാക്‌സിന്‍ കിട്ടാത്ത സാഹചര്യം ഗൗരവമുള്ളതാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗം ചെറുക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ Read More …

തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം വീടുകളില്‍ സുരക്ഷിതരായി ഇരിക്കണം: സാദിഖാലി ശിഹാബ് തങ്ങള്‍

മലപ്പുറം: കാത്തിരുന്ന ഫലം നാളെ വരികയാണ്. നമ്മുടെ സംസ്ഥാനം ലോകോത്തരമായി വളരണം, അതിന്നുവേണ്ടി ജനങ്ങള്‍ എഴുതിയ വിധിയാണ് നാളെ പുറത്തുവരുന്നത്. സന്തോഷത്തിന്റെ ദിവസമാണ്. പക്ഷേ നമ്മുടെ സഹോദരങ്ങളായ ആയിരങ്ങള്‍ പ്രാണവായുവിന് വേണ്ടി കേഴുകയാണ്. മഹാമാരിയുടെ തടവറയിലാണ്. പ്രാര്‍ത്ഥനാപൂര്‍വ്വം ആ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം .അതുകൊണ്ട് നാളെ ആഹ്ലാദം വേണ്ട സംതൃപ്തി മതിയെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ Read More …

സത്യപ്രതിജ്ഞക്ക് പൊതുഭരണവിഭാഗത്തോട് നിര്‍ദ്ദേശിച്ചെന്ന വാര്‍ത്ത ഭാവനാ സമ്ബന്നരുടെ സൃഷ്ടിയെന്നു മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സത്യപ്രതിജ്ഞക്ക് പൊതുഭരണവിഭാഗത്തോട് നിര്‍ദ്ദേശിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആ വാര്‍ത്ത ഭാവനാ സമ്ബന്നരുടെ സൃഷ്ടിയെന്നു മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളുടെ ഇടയില്‍ ധാരാളം ഭാവനാ സമ്ബന്നരുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. നേരത്തെയും അങ്ങനെയുള്ള ആളുകള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല എന്നതാണ് വസ്തുത. അങ്ങനെയുള്ള കാര്യങ്ങള്‍ സാധാരണ നിലയില്‍ ആലോചിക്കേണ്ട ചില രീതികളുണ്ട്, അത് Read More …