മന്ത്രി ഇ.പി.ജയരാജനും കോവിഡ്

കണ്ണൂര്‍: സംസ്ഥാനത്ത് രണ്ടാമത്തെ മന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. വ്യവസായമന്ത്രി ഇ.പി.ജയരാജനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ധനമന്ത്രി തോമസ് ഐസകിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം അന്യസംസ്ഥാനങ്ങളിലും

പത്തനംതിട്ട: രണ്ടായിരം കോടി രൂപയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ആന്ധ്രയിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. കമ്പനി ഉടമകള്‍ക്ക് ആ സംസ്ഥാനങ്ങളിലുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ചാണ് അന്വഷണം പുരോഗമിക്കുന്നത്.നിക്ഷേപകര്‍ക്ക് പണം തിരിച്ചു ലഭിക്കുന്നതിന് ഇനിയം കാലതാമസമുണ്ടാകുമെന്നാണ് സൂചനകള്‍. കമ്പനിയുടെ ആസ്തികളുടെ കണക്കാണ് പോലീസ് ശേഖരിക്കുന്നത്. സ്വത്തിനൊപ്പം ബാധ്യതകളും കണക്കാക്കുന്നുണ്ട്.കമ്പനിയിലേക്ക് നിക്ഷേപങ്ങള്‍ സ്വീകരിച്ച രീതി നിക്ഷേപകര്‍ക്ക് ഗുണകരമായതല്ലെന്നാണ് Read More …

കാസര്‍കോട് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്മുസ്‌ലിം ലീഗിന് പൊല്ലാപ്പാകുന്നു

മലപ്പുറം- മുസ്‌ലിം ലീഗ് എം.എല്‍.എ എം.സി.ഖമറുദ്ദീന്‍ ഉള്‍പ്പെട്ട കാസര്‍കോട്ടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് മുസ്്‌ലിം ലീഗിന് പൊല്ലാപ്പാകുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരാനിരിക്കെ ലീഗിന് കടുത്ത രാഷ്ട്രീയ വെല്ലുവിളിയായി ഈ കേസ് മാറുകയാണ്. കാസര്‍കോട്ടെ ഫാഷന്‍ ജ്വല്ലറിയുമായി ബന്ധപ്പെട്ട വിവാദം ഒരു വര്‍ഷത്തോളമായി നീറിപുകയുകയായിരുന്നു. എന്നാല്‍ പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകര്‍ Read More …

കോവിഡ് ബാധിച്ച യുവതിയെ അംബുലന്‍സില്‍ വച്ച് ലൈംഗികമായി പീഢിപ്പിച്ചു

പത്തനംതിട്ട: കോവിഡ് ബാധിച്ച് ചികില്‍സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനെ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ ലൈംഗികമായി പീഢിപ്പിച്ചു. ആറന്‍മുളയിലാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കരീക്കല്‍ നൗഫലിനെതിരെ പന്തളം പോലീസ് കേസെടുത്തു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കോവിഡ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിയെയും മറ്റൊരു യുവതിയെയും ആംബുലന്‍സില്‍ ചികില്‍സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവതിയെ ആറന്‍മുള ഗവ. ആശുപത്രിയില്‍ Read More …

രാമക്ഷേത്ര നിര്‍മാണം ഈ മാസം തുടങ്ങും

അയോധ്യ: രാമക്ഷേത്ര നിര്‍മാണ് ഈ മാസം ആരംഭിക്കാനുള്ള നടപടികളുമായി ശ്രീരാമജന്മഭൂമി തീര്‍ഥ് ക്ഷേത്രം ഭാരവാഹികള്‍. ഈ മാസം 17 ശേഷം നിര്‍മണം തുടങ്ങുമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു.സ്വകാര്യ നിര്‍മാണ കമ്പനിയായ ലാര്‍സന്‍ ആന്റ് ടൂര്‍ബോ കമ്പനിക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ഫീസ് വാ്ങ്ങാതെയാണ് കമ്പനി സേവനം നല്‍കുന്നത്.12000 കല്‍ തൂണിലാണ് നിര്‍മാണം. ഹൈദരാബാദില്‍ Read More …

‘കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല’ എസ്.വൈ.എസ് പ്രക്ഷോഭം തുടങ്ങി

മലപ്പുറം- ‘കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല ‘ എന്ന മുദ്രാവാക്യവുമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമായി. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് സംസ്ഥാന നേതാക്കള്‍ നടത്തിയ നില്‍പ്പ് സമരത്തോടെയാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമായത്. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി.പി സൈതലവി ചെങ്ങര ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് Read More …

പുലിവേഷത്തില്‍ പാര്‍വ്വതിയെ കാണുമ്പോള്‍

തൃശൂര്‍: കാണാന്‍ ആളുകുറവായിരുന്നെങ്കിലും പാര്‍വ്വതിയുടെ പുലിവേഷം ഹിറ്റായി. എറണാകുളം സ്വദേശിനിയും മോഡലും നടിയുമായ പാര്‍വതിയാണ് ഇത്തവണയും ഓണത്തോടനുബന്ധിച്ച് തൃശൂരില്‍ പുലിവേഷം കെട്ടിയത്. കൂര്‍ക്കഞ്ചേരിയിലെ സാറാ മേയ്ക്ക് ഓവര്‍ എന്ന സ്ഥാപനത്തിന്റെ ഉടമ സാറാ സബിതയുടെ നേതൃത്വത്തിലായിരുന്നു ഒറ്റപ്പെണ്‍പുലിയായി പാര്‍വതി തേക്കിന്‍കാട്ടില്‍ ചുവടുവെച്ചത്.ആള്‍ത്തിരക്കുണ്ടാകുമെന്നതിനാല്‍ പെണ്‍പുലിയേയും സംഘത്തേയും സ്വരാജ് റൗണ്ടിലേക്കിറക്കാന്‍ പോലീസ് അനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ പതിനഞ്ചു മിനുറ്റോളം Read More …

മലപ്പുറം ജില്ലയില്‍ ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കി

മലപ്പുറം: കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ കണ്ടെയെന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. ജില്ലയില്‍ ഞായാറാഴ്ചകളില്‍ നിലനിന്നിരുന്ന സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒഴിവാക്കി. രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന സമയത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കി. വ്യാപാര സ്ഥാപനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ Read More …