ജപ്പാന്‍ പ്രധാനമന്ത്രി സ്ഥാമൊഴിയുന്നു

ടോക്കിയോ: ആരോഗ്യ പ്രശ്്‌നങ്ങളെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബോ സ്ഥാനമൊഴിയുന്നു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തെ അദ്ദേഹം രാജിക്കാര്യം അറിയിച്ചു. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതുവരെ അദ്ദേഹം പദവിയില്‍ തുടരും.ഏറെ കാലമായി ആരോഗ്യപ്രശ്്‌നങ്ങളുള്ള ആബെക്ക് ചികില്‍സക്കായി ഇടക്കിടെ ഔദ്യോഗിക പദവികളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്നുണ്ട്. അധികാരത്തിലെത്തി ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം രാജി വെച്ചിരുന്നു. Read More …

പോപ്പുലര്‍ ഫിനാന്‍സ് കമ്പനി ഉടമയുടെ മക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടിയ പോപ്പുലര്‍ ഫിനാന്‍സ് കമ്പനി ഉടയുടെ രണ്ട് മക്കള്‍ ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായി. കമ്പനിയുടെ സി.ഇ.ഒ ആയ റിനു മറിയം തോമസ്, ഡയരക്ടര്‍ ബോര്‍ഡ് അംഗം റിയ മറിയം തോമസ് എന്നിവരാണ് പിടിയിലായത്.ഇവര്‍ ആസ്‌ത്രേലിയയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു. ഇരുവര്‍ക്കുമെതിരെ നേരത്തെ അന്വേഷണ ഏജന്‍സി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.2000 Read More …

ദേശീയ നേതൃത്വത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം

ന്യൂദില്ലി: ദേശീയ നേതൃത്വത്തില്‍ മാറ്റമുണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നതോടെ കോണ്‍ഗ്രസില്‍ കലാപക്കൊടികളുയരുന്നു. പാര്‍ട്ടിക്ക് പുതിയ നേതൃത്വം വേണമെന്ന ചില നേതാക്കളുടെ ആവശ്യത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ് കോണ്‍ഗ്രസിനുള്ളില്‍ അസ്വസ്ഥത പടര്‍ത്തുന്നത്. പുതിയ നേതൃത്വം വരണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ ശശിതരൂരിനെതിരെ കൊടിക്കുന്നില്‍ സുരേഷ് പരസ്യമായി രംഗത്തെത്തി. ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ടിസ്റ്റാണെന്ന് പരിഹസിച്ചാണ് സുരേഷ് വിമര്‍ശനമുയര്‍ത്തിയത്.ശശിതരൂര്‍ വിശ്വപൗരനാണെങ്കിലും പാര്‍ട്ടിക്കുള്ളില്‍ Read More …

പരീക്ഷാ ഹാളില്‍ ക്ലോക്ക് ഘടിപ്പിക്കാനാകില്ലെന്ന് പി.എസ്.സി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളില്‍ ക്ലോക്ക് ഘടിപ്പിക്കാന്‍ കഴിയില്ലെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍. വലിയ സാമ്പത്തിക ബാധ്യത വരുന്ന കാര്യമായതിനാല്‍ ഇക്കാര്യം നടപ്പാക്കാനാവില്ലെന്ന് പി.എസ്.സി സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പരീക്ഷാകേന്ദ്രങ്ങളില്‍ ക്ലോക്കുകള്‍ വേണമെന്ന മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് ഫാറൂഖ് സബാഹുദ്ദീന്റെ പരാതിയിലാണ് പി.എസ്.സി നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തില്‍ Read More …

യുപിയില്‍ പട്ടിണി മൂലം അഞ്ചുവയസുകാരിയുടെ മരണം; യോഗി സര്‍ക്കാരിനോട് റിപോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പട്ടിണിയും രോഗവും മൂലം അഞ്ചുവയസുകാരി മരണപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച്‌ നാലാഴ്ചയ്ക്കകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. കുടുംബത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ദുരിതാശ്വാസ, പുനരധിവാസ നടപടികള്‍ എന്തൊക്കെയാണെന്നും അറിയിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും Read More …

ഏത് അന്വേഷണത്തെയും സധൈര്യം നേരിടും- മന്ത്രി ജലീല്‍

തിരുവനന്തപുരം: മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും മന്ത്രി കെ.ടി.ജലീല്‍. യു.എ.ഇയില്‍ നിന്ന് ലഭിച്ച ഖുര്‍ആനുകള്‍ മലപ്പുറത്തുണ്ടെന്നും തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.എല്ലാ വര്‍ഷങ്ങളിലും യു.എ.ഇ എംബസികളും കോണ്‍സുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനിനോടനുബന്ധിച്ച് സ്വയമേവ ചെയ്ത് വരാറുള്ള ഉപചാരങ്ങള്‍ കൊവിഡ് പശ്ചാതലത്തില്‍ ഈ വര്‍ഷം Read More …

രാജ്യം ആഘോഷത്തിന്റെ നിറവില്‍

ന്യുദല്‍ഹി: ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മധുരസ്്മരണകളുമായി ഇന്ത്യക്കാര്‍ ഇന്ന് എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. മഹാത്്മാഗാന്ധിജിയുടെ നേതൃത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിലൂടെ രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക ദിനത്തില്‍ രാജ്യമെമ്പാടും വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപിതാവിന്റെ രാജ്ഘട്ടിലെ സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് അദ്ദേഹം ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. Read More …

കരിപ്പൂര്‍ വിമാന അപകടം: ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി

കൊച്ചി: കരിപ്പൂര്‍ വിമാന അപകടം സംബന്ധിച്ച് കേരള ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളം സുരക്ഷ ഉറപ്പാക്കുന്നതുവരെ അടച്ചിടണമെന്നാവശ്യപ്പെട്ടാണ് ഹരജി. മംഗലാപുരത്തെ അഭിഭാഷകനായ യശ്വന്ത് ഷേണായിയാണ് കോടതിയെ സമീപിച്ചത്. അപകടത്തെ കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇ്ന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന രഹസ്യാന്വേഷണത്തിന് പുറമെ കോടതിയുടെ കീഴില്‍ ഒരു തുറന്ന അന്വേഷണവും നടത്തണമെന്നും Read More …