മോദിയുടെ ട്വിറ്റര്‍ അകൗണ്ട് ഹാക്ക് ചെയ്തു

ന്യുദല്‍ഹി: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അകൗണ്ടില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി. ക്രിപിറ്റോകറന്‍സ് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദിയുടെ അകൗണ്ടിലൂടെ വന്നതോടെയാണ് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയ കാര്യം അറിഞ്ഞത്. അകൗണ്ട് ഹാക്ക് അജ്ഞാതര്‍ ഹാക്ക് ചെയ്തതായി ട്വിറ്റര്‍ അധികൃതര്‍ സ്ഥിരീകരിച്ചു. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസില്‍ ജോ-ജോ തര്‍ക്കം മുറുകുന്നു

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ജോസ്-ജോസഫ് വിഭാഗങ്ങളുടെ തര്‍ക്കം മുറുകുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പു ചിഹ്്‌നമായ രണ്ടിലയുടെ അവകാശം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ജോസ് വിഭാഗത്തിന് നല്‍കിയതിന് പിന്നാലെ പാര്‍ട്ടി ചെയര്‍മാന്റെ ചുമതലകള്‍ തനിക്കാണെന്ന അവകാശ വാദവുമായി പി.ജെ.ജോസഫ് രംഗത്തെത്തി.പാര്‍ട്ടി ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് ജോസഫിന്റെ അവകാശവാദം.കേരള കോണ്‍ഗ്രസ് ചെയര്‍മാനായിരുന്ന കെ.എം.മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് അനുദിനം Read More …

സായി ശ്വേതക്ക് ശ്രീജിത്ത് പെരുമാന നല്‍കിയ മറുപടി

കോഴിക്കോട്: തങ്കുപ്പൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥപറഞ്ഞ് സോഷ്യല്‍മീഡയയില്‍ താരമായ സായി ശ്വേതക്ക് മറുപടിയുമായി ശ്രീജിത്ത് പെരുമാന രംഗത്തെത്തി. തന്നെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചെന്ന സായി ശ്വേതയുടെ പോസ്റ്റിനെതിരെയാണ് ആരോപണ വിധേയനായ ശ്രീജിത്ത് മറുപടിയുമായി രംഗത്തെത്തിയത്. സായിയെ സിനിമയില്‍ അഭിനയിക്കാന്‍ ശ്രീജിത്ത് ക്ഷണിച്ചതായും എന്നാല്‍ ക്ഷണം നിരസിച്ചതിന്റെ പേരില്‍ സായിയെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചതായുമുള്ള തര്‍ക്കങ്ങളാണ് പോസ്റ്റിനാധാരം.അടുത്ത സുഹൃത്ത് നിര്‍മിക്കുന്ന സിനിമയുടെ Read More …

പ്രണബ് മൂഖര്‍ജി അന്തരിച്ചു

ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മൂഖര്‍ജി അന്തരിച്ചു. 84 വയസായിരുന്നു. വൈകീട്ട് അഞ്ചരയോടെ ദല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയിലായിരുന്നു നിര്യാണം.തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അഞ്ചു പതിറ്റാണ്ടിലേറെ ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന അദ്ദേഹം കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ധനകാര്യം,വിദേശകാര്യം,പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായിരുന്നു.

പോപ്പുലര്‍ ഫിനാന്‍സിന് പിഴച്ചതെവിടെ?

കൊച്ചി: തെക്കന്‍ കേരളത്തിലെ പ്രമുഖ പണമിടപാടു സ്ഥാപനമായ പോപ്പുലര്‍ ഫിനാന്‍സ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത് പരമ്പരാഗത വ്യാപമേഖലയില്‍ നിന്നുള്ള വ്യതിചലനം മൂലമാണെന്ന് നിഗമനം. ഫൈനാന്‍സിംഗ് മേഖലയില്‍ പതിറ്റാണ്ടുകളുടെ വിജയ പാരമ്പര്യമുള്ള സ്ഥാപനത്തിന്റെ പണം മറ്റുമേഖലകളിലെ ബിസിനസിനായി ഉപയോഗിച്ചാണ് തകര്‍ച്ചക്ക് പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്.നിക്ഷേപ തട്ടിപ്പു കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് എം.ഡി തോമസ് ഡാനിയല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ Read More …

സമസ്ത ക്ഷേമ നിധി ഫണ്ട് ശേഖരണം തുടങ്ങി

മലപ്പുറം- സമസ്ത ജില്ലാ ജംഇയ്യതുല്‍ ഉലമക്ക് കീഴില്‍ ഖാസി, ഖത്വീബ്, മുദര്‍രിസ് എന്നിവരെ രോഗം, മകളുടെ വിവാഹം, വീട് നിര്‍മാണം വിഷയങ്ങളില്‍ സഹായിക്കുന്നതിനായി സംവിധാനിച്ച ക്ഷേമനിധിയുടെ ഫണ്ട് ശേഖരണം ആരംഭിച്ചു. മലപ്പുറം ജില്ലാ തല ഉദ്ഘാടനം കിഴേടത്ത് ഇബ്റാഹീം ഹാജി തിരൂരില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത Read More …

ചെന്നിത്തല പാണക്കാട് എത്തിയതിന് പിന്നില്‍

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ യു.ഡി.എഫിന്റെ കെട്ടുറപ്പു സംബന്ധിച്ച ആശങ്കകള്‍ പങ്കവെക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാണക്കാട് എത്തി ലീഗ് നേതാക്കളെ കണ്ടു. യു.ഡി.എഫിന് കെട്ടുറപ്പു കുറയുന്ന സാഹചര്യത്തിലാണ് മുന്നണിയെ ശക്തിപ്പെടുത്താന്‍ ചെന്നിത്തല മുസ്്‌ലിംലീഗിന്റെ സഹായം തേടിയത്. ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി, സംസ്ഥാന ജനറല്‍ Read More …

മറന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍…

മറന്നു പോയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും പഠിക്കുന്ന സമയത്തു തന്നെ കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഉറപ്പിച്ചു നിര്‍ത്താനും ലളിതമായ വിദ്യ. പത്തു സെക്കന്റിനുള്ളില്‍ മറവിയെ തിരിച്ചു പിടിക്കാന്‍ ഉപകരിക്കുന്നതാണ് ഈ വിദ്യയെന്ന് അമേരിക്കയില്‍ നടന്ന പഠനം തെളിയിക്കുന്നു.മനുഷ്യന്റെ തലച്ചോറിലെ ഇരുവശങ്ങളുമാണ് ഓര്‍മ്മയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വലതു തലച്ചോര്‍ ശരീരത്തിന്റെ ഇടതുഭാഗത്തെയും ഇടതു തലച്ചോര്‍ വലതുഭാഗത്തെയുമാണ് നിയന്ത്രിക്കുന്നത്. നാം Read More …