വര്‍ഗീയവത്കരിക്കുന്നു; ജലീലിന്റേത് മതം മറയാക്കിയുള്ള ഇരവാദം: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ മതത്തെ മറയാക്കിയുള്ള ഇരവാദമാണ് ഉയര്‍ത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജലീലിന് അന്വേഷണ ഏജന്‍സികള്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ഖുറാനെ അവഹേളിക്കുന്നത് ജലീലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രശ്‌നത്തെ വര്‍ഗീവത്കരിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. ഖുറാന്‍ വിതരണം ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയില്ല. ജലീലിനെ സിപിഎം ഒരു മതത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാണിക്കുകയാണ്. Read More …
