സ്വന്തം കാലില്‍ നില്‍ക്കാന്‍ രാജ്യത്തെ ശക്തമാക്കും, സ്വാശ്രയ ഇന്ത്യയെ കെട്ടിപടുക്കാനുള്ള പാക്കേജുമായി ധനമന്ത്രി

ന്യൂഡല്‍ഹി: സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവരുമായി വിശദ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സ്വാശ്രയ ഭാരതത്തെ കെട്ടിപടുക്കാനാണ് ഈ സാമ്ബത്തിക പാക്കേജ്.ദീര്‍ഘ വീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്‌തിരുന്നു. സമൂഹം സമഗ്ര വികസനം നേടുന്നതിന് വേണ്ടിയുള്ള പാക്കേജാണിത്. പ്രധാനമന്ത്രി മുന്നോട്ട് വച്ചത് രാജ്യത്തിന് Read More …

ജയിലിലടക്കപ്പെട്ട പൗരത്വ സമര പോരാളികള്‍ക്ക് നിയമസഹായവുമായി മുസ്‌ലിം ലീഗ്

മലപ്പുറം: ഭരണകൂട ഭീകരതയുടെ ഇരകളായി ജയിലിലടക്കപ്പെട്ട ആക്റ്റിവിസ്റ്റുകള്‍ക്ക് നിയമ പോരാട്ടത്തില്‍ പിന്തുണ നല്‍കാന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു. യുഎപിഎ, എന്‍എസ്‌എ തുടങ്ങിയ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കപ്പെട്ട ജാമിഅ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാക്കളായ സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാവ് ഷിഫാഉര്‍റഹ്മാ, സീലംപൂരില്‍ ഷഹീന്‍ ബാഗ് മോഡല്‍ സമരത്തിനു നേതൃത്വം Read More …

ഭര്‍ത്തൃവീട്ടില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതി അറസ്റ്റില്‍

തൃശ്ശൂര്‍: ഭര്‍ത്തൃവീട്ടില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതി അറസ്റ്റില്‍. എരുമപ്പെട്ടി പോലീസാനു എയ്യാല്‍ സ്വദേശിയായ മുപ്പത്തൊന്നുകാരിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് യുവതിയെ വീട്ടില്‍നിന്ന് കാണാതായത്. വൈകീട്ടോടെ യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു . തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച യുവതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.ജുവനൈല്‍ ജസ്റ്റിസ് Read More …

ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യട്രെയിന്‍ പുറപ്പെട്ടു

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ആരംഭിച്ചശേഷം ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യ പാസഞ്ചര്‍ ട്രെയിന്‍ പുറപ്പെട്ടു. ബുധനാഴ്ച രാവിലെ 11.25 നാണ് ട്രെയിന്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച ട്രെയിന്‍ രാവിലെ അഞ്ചരമണിയോടെ തിരുവന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിച്ചേരും. തിരുവനന്തപുരത്തിന് പുറമേ കോഴിക്കോട്ടും, എറണാകുളത്തും മാത്രമാണ് ട്രെയിനിന് കേരളത്തില്‍ സ്റ്റോപ്പുള്ളത്. ചികില്‍സയ്ക്കായി വന്ന് ലോക്ക് ഡൗണ്‍ Read More …

സംസ്ഥാനത്ത് പുതുക്കിയ മദ്യവിലകള്‍ നിലവില്‍ വന്നു . വിവിധ ബ്രാന്‍ഡുകളുടെ പഴയ വിലയും പുതിയ വിലയും യഥാക്രം : വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ മദ്യവിലകള്‍ നിലവില്‍ വന്നു .വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് പുതുക്കിയ മദ്യവില പ്രസിദ്ധീകരിച്ചത്. മദ്യം ബാറുകളില്‍ നിന്ന് പാഴ്‌സലായി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വെര്‍ച്വല്‍ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നല്‍കി. വിവിധ ബ്രാന്‍ഡുകളുടെ പഴയ Read More …

വിമാനയാത്രാ നിരക്കുകള്‍ 50 ശതമാനം വര്‍ധിക്കും

ദുബായ്: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുന്നതോടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാത്രാവിമാനങ്ങളുടെ നിരക്കുകളില്‍ 50 ശതമാനത്തിന്റെ വര്‍ധനവുണ്ടായേക്കുമെന്ന് സൂചനകള്‍.അന്താരാഷ്ട്ര് എയര്‍ട്രാസ്‌പോര്‍ട്ട് സംഘടനയായ അയാട്ടയാണ് ഇത്തരത്തിലുള്ള സൂചനകള്‍ നല്‍കുന്നത്.ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഈ നിരക്ക് വര്‍ധനവിന് സാധ്യതയുണ്ടെന്നും അയാട്ട വക്താക്കള്‍ പറയുന്നു.നിയന്ത്രണങ്ങള്‍ മാറി വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതോടെ കൊറോണക്കെതിരായ മുന്‍കരുതലുകള്‍ തുടരേണ്ടി വരും. സാമൂഹികാകലം പാലിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ Read More …

‘ഈ പോരാട്ടത്തില്‍ നാം തോല്‍ക്കില്ല, മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ്’: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ നാം തോല്‍ക്കില്ലെന്നും മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗമെന്നും പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു വൈറസ് ലോകത്തെയാകെ മുട്ടുകുത്തിച്ചിരിക്കുകയാണ്. മനുഷ്യരാശിയിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്. പ്രധാനമന്ത്രി പറഞ്ഞു.

പ്രതിസന്ധിയിലും പൊതുവികസനം തടസ്സമില്ലാതെ; ദേശീയ പാത വികസനത്തിന് തുടക്കമാകുന്നു

തിരുവനന്തപുരം: കേരളത്തിന് പ്രതിസന്ധി കാലമാണെങ്കിലും സംസ്ഥാനത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമായ ദേശീയപാത വികസനത്തിന് തുടക്കമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമായി തലപ്പാടി-ചെങ്കള റീച്ചിന്റെ പ്രവര്‍ത്തനത്തിന് അനുമതിയായെന്നും പദ്ധതിക്ക് സ്റ്റാന്റിങ് ഫിനാന്‍സ് കമ്മിറ്റി അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു.ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത വികസനത്തിനായി സഹായകരമായ Read More …