സംസ്​ഥാനത്ത്​ 11 പേര്‍ക്ക് കൂടി​ കോവിഡ്

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബുധനാഴ്​ച​ 11 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ഏഴ്​, കോഴിക്കോട്​ രണ്ട്​, കോട്ടയം, മലപ്പുറം എന്നിവിടങ്ങളില്‍ ഒന്ന്​ വീതവുമാണ്​ സ്​ഥിരീകരിച്ചത്​. പാലക്കാട്ടുള്ള ഒരാള്‍ രോഗമുക്​തി നേടി.

സ്പ്രിംക്ലറില്‍ മന്ത്രിമാര്‍ക്ക് വ്യത്യസ്ത അഭിപ്രായമെന്ന് എംകെ മുനീര്‍ എംഎല്‍എ

കോഴിക്കോട്: സ്പ്രിംക്ലര്‍ ഇടപാടില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണെന്ന് എംകെ മുനീര്‍ എംഎല്‍എ. കരാര്‍ ഒപ്പിട്ടതോടെ ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന മൗലിക അവകാശ സംരക്ഷണം സര്‍ക്കാര്‍ ലംഘിച്ചെന്നു അദ്ദേഹം ആരോപിച്ചു . സ്പ്രിംക്ലറില്‍ സിപിഐ മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണം. തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മാന്യത ഇല്ലാത്തവരായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണുന്നത്. പിണറായി Read More …

ഡാറ്റ ശേഖരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം:സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ ഡാറ്റ ശേഖരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇത് മുഖ്യമന്ത്രിയില്‍ നിന്നും ഐ.ടി സെക്രട്ടറിയില്‍ നിന്നും ഇൗടാക്കി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ഹൈക്കോടതി കരാര്‍ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം ചോദിച്ചിരുന്നു.

സ്പ്രി​ങ്ക്ള​ര്‍ ഇടപാട്: വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണമെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: സ്പ്രി​ങ്ക്ള​ര്‍ ഇടപാടില്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം വേണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍. 2014 മു​ത​ല്‍ ഇ ​ഹെ​ല്‍​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു കോ​ടി​യോ​ളം പേ​രു​ടെ ഡാ​റ്റ ആ​രോ​ഗ്യ വ​കു​പ്പി​ലു​ണ്ടെന്നും ഇത് സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ്പ്രി​ങ്ക്ള​റു​മാ​യു​ള്ള ക​രാ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. സംസ്ഥാനത്തിലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക​ന്‍ കമ്ബനിയായ സ്പ്രി​ങ്ക്ള​ര്‍ Read More …

കോവിഡ് 19 വ്യാപനത്തെക്കുറിച്ച്‌ അവസാനവാക്ക് പറയാറായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് അവസാനവാക്ക് പറയാറായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പരിശോധനകളുടെ എണ്ണം നിലവില്‍ കൂട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു . വിദേശത്ത് നിന്നെത്തിയ ഹൈ റിസ്‌ക് ഉള്ളവരെയെല്ലാം പരിശോധിച്ചുവരികയാണ് . നിലിവില്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തവരെല്ലാം നിരീക്ഷണത്തില്‍ കഴിയുന്നവരാണ് . ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ മന്ത്രി അവസാന Read More …

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 2 തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനിലായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചുവെന്നാണ് വിവരം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മാല്‍ഹുറ സാന്‍പോറ ഗ്രാമത്തില്‍ തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞ ഒരുമാസത്തില്‍ തെക്കന്‍ കാശ്മീരിലെ വിവിധയിടങ്ങളില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ Read More …

വ്യവസ്ഥകളോടെ കടകള്‍ തുറക്കാന്‍ അനുമതി

വയനാട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ച സാഹചര്യത്തില്‍ അവശ്യ സേവനങ്ങളായ ഭക്ഷണം, കൃഷി,എന്നിവയ്ക്ക് പുറമേ കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ വില്‍പ്പന സ്ഥാപനങ്ങള്‍ക്കും വ്യവസ്ഥകളോടെ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. സിമന്റ്,കമ്ബി,പൈപ്പ് എന്നിവയുടെ ഷോപ്പുകള്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 5 വരെ തുറന്നു പ്രവര്‍ത്തിക്കും. ഹാര്‍ഡ് Read More …

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; തമിഴ്‌നാട്ടില്‍ നിന്ന് എത്തിയവരിലും കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 426 ആയി ഉയര്‍ന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളണത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ 10 പേര്‍ക്കും പാലക്കാട് നാല് പേര്‍ക്കും, കാസര്‍കോട് മൂന്ന് പേര്‍ക്കും മലപ്പുറം കൊല്ലം എന്നിവിടങ്ങളില്‍ ഒരാള്‍ക്കു വീതവുമാണ് Read More …