‘പൗരത്വ നിയമത്തില്‍ സിപിഎമ്മുമായി ഇനി യോജിച്ച സമരത്തിനില്ല’; നിലപാട് തിരുത്തി ചെന്നിത്തല
പൗരത്വ നിയമത്തിനെതിരെ സിപിഎമ്മുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിനെതിരെയുള്ള സമരം ഒരു സന്ദേശമായിരുന്നു. എന്നാല്‍ പിന്നീട് ആ സ്ഥിതി മാറിയെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ സമയത്തും യോജിച്ച് സമരം ചെയ്യാനാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ യോജിച്ച പ്രക്ഷോഭം വേണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസാണ്. Read More …
