‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്’, ഗുരുവായൂരെത്തിയ പിണറായി വിജയന്റെ ചോദ്യം ചെയര്‍മാന്‍ മോഹന്‍ദാസിനോടായിരുന്നു

‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്’. ഈ ചോദ്യം ഗുരുവായൂര്‍ നടയില്‍ നിന്നാണ്. ഇതാരാപ്പാ ഈ ചോദ്യം ചോദിക്കുന്നതെന്നാണ് മനസില്‍ വന്നതെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നായിരിക്കും ഉത്തരം. ഗുരുവായൂര്‍ ക്ഷേത്രത്തിനുസമീപം ടെമ്ബിള്‍ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാനായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെത്തിയത്. റക്കല്ലിടലിനുശേഷമുള്ള സമ്മേളനച്ചടങ്ങ് ഗുരൂവായൂര്‍ ക്ഷേത്രനടയ്ക്കരികിലുള്ള മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നടന്നത്. ശ്രീവത്സം Read More …

സ്ഥാനാര്‍ഥികളുടെ മാനദണ്ഡം വിജയസാധ്യതയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളോ സ്ത്രീകളോ ആരായാലും വിജയസാധ്യത കണക്കിലെടുത്ത് പേരുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കും. അതിന് ശേഷമെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തൂവെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്നറിയിച്ച്‌ കെ.സുരേന്ദ്രനും ബി.ഗോപാലകൃഷ്ണനും

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചയിലാണ് കേരളത്തിലെ പ്രമുഖ പാര്‍ട്ടികള്‍ എല്ലാം. പ്രാദേശിക നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത്. പക്ഷേ ഉപ തിരഞ്ഞെടുപ്പില്‍ ഇറങ്ങി ഭാഗ്യം പരീക്ഷിക്കാന്‍ പ്രമുഖ ബി.ജെ.പി നേതാക്കളാരും തയ്യാറാവുന്നില്ല എന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രനും ബി. ഗോപാലകൃഷ്ണനും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. Read More …

തീവ്രവാദികള്‍ക്ക് സാമ്ബത്തിക സഹായവും ആയുധങ്ങളും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം- യു.എന്നില്‍ മോദി

ന്യൂയോര്‍ക്ക്: ആന്താരാഷ്ട്ര വേദികളില്‍ പാകിസ്താനെ പിന്തുണയ്ക്കുന്നതിന് ചൈനയെ പരോക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദികള്‍ക്ക് ഒരിക്കലും പണവും ആയുധവും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന തീവ്രവാദവുമായി ബന്ധപ്പെട്ട ലോക നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളെ ലോകം ഒരുമിച്ച്‌ നേരിടുന്നതുപോലെ തീവ്രവാദത്തെയും ഒരുമിച്ച്‌ എതിര്‍ക്കാന്‍ തയ്യാറാവണമെന്ന് Read More …

‘ഭാഷയെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണ്,രാജ്യത്ത് വേണ്ടത് മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസം’; ഉപരാഷ്ട്രപതി

മലപ്പുറം: ഭാഷയെ ചൊല്ലിയുള്ള വിവാദം ഇപ്പോള്‍ അനാവശ്യമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് രാജ്യത്ത് വേണ്ടതെന്നും എല്ലാവരും പരമാവതി ഭാഷ പഠിക്കുന്നത് നല്ലതാണ് എന്നാല്‍ ഒരു ഭാഷയും എതിര്‍ക്കേണ്ടതല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മലപ്പുറത്ത് വൈദ്യരത്‌നം പിഎസ് വാര്യരുടെ 150-ാം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് നമ്മുക്ക് Read More …

പാലാരിവട്ടം അഴിമതി: പാലം പൊളിക്കേണ്ടി വരുമെന്നത് വസ്‌തുത,​ അന്വേഷണം തടയാന്‍ താല്‍പര്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം ഫ്‌ളൈഓവര്‍ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം തടയാന്‍ താല്‍പര്യമില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതിയും പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയുമായിരുന്ന ടി.ഒ സൂരജ് ഉള്‍പ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. പാലം പൊളിക്കേണ്ടി വരുമെന്നത് വസ്‌തുതയാണെന്ന് പറഞ്ഞ കോടതി കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി Read More …

പ്രതിപക്ഷ നേതാവിന്റേത് ആരോപണവ്യവസായം,​​ ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി​

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനു നേരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി. ട്രാന്‍സ്‍ഗ്രിഡ് പദ്ധതിയില്‍ അഴിമതിയാരോപിച്ചായിരുന്നു പ്രതിപക്ഷനേതാവ് ചോദ്യങ്ങളുന്നയിച്ചത്. എല്ലാവരെയും അഴിമതിക്കാരെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപക്ഷനേതാവ് ആരോപണവ്യവസായം തുടങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ചോദ്യങ്ങളില്‍ പ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറിച്ച്‌, അത് ജനമനസുകളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള Read More …

ആരോപണ വ്യവസായമാണ്; ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റ് നിരക്ക് നിശ്ചയിച്ച കെഎസ്‌ഇബിയുടെ രീതിയോട് യോജിപ്പുണ്ടോ നടപടികള്‍ ഒരു ഉദ്യോഗസ്ഥനെ മാത്രം ഏല്‍പിച്ചത് പരിശോധിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ചെന്നിത്തല മുഖ്യമന്ത്രിയോട് ചോദിച്ചത്. Read More …