Category: Featured
റഫാല്‍ കേസ്; പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയുന്നത് മാറ്റി
ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റിവെച്ചു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്നിട്ടുള്ള രേഖകള്‍ കേസില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നതിലാണ് കോടതിയുടെ തീരുമാനം വരിക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചിരിക്കുന്നത്. റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് Read More …
ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് ലാഭം പ്രതീക്ഷിച്ചാണെന്ന് കരുതുന്നില്ല: കുമ്മനം രാജശേഖരന്‍
പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ട് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണെന്ന് കരുതുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. ടോം വടക്കന്റെ ചുവടുമാറ്റം പ്രതിപക്ഷ നിരയിലുള്ള വിള്ളല്‍ വ്യക്തമാക്കുന്നതാണെന്നും കുമ്മനം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കള്‍ ഇനിയും എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ വെച്ചാണ് പാര്‍ട്ടിമാറ്റ പ്രഖ്യാപനം ടോം വടക്കന്‍ നടത്തിയത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ Read More …
നളിനി നെറ്റൊ രാജി വച്ചത് അഭിപ്രായവ്യാത്യാസം മൂലമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നളിനി നെറ്റോ രാജി വച്ചത് അഭിപ്രായ വ്യത്യാസം മൂലമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. അവരുടെ സഹോദരന് പ്രൈവറ്റ് സെക്രട്ട റിയായി ചുമതല നല്‍കി. ഇതുസംബന്ധിച്ച പേപ്പറില്‍ ഇന്നലെ ഒപ്പു വച്ചു. സഹോദരന്‍ സ്ഥാനമേല്‍ക്കുന്നതിനാല്‍ തുടരുന്നത് ഔചിത്യമല്ലാത്തതിനാലാണ് നളിനി നെറ്റോയുടെ രാജിയെും പിണറായി വിജയന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് Read More …
വോട്ടുപിടുത്തത്തിന് ആക്കം കൂട്ടാന്‍ ബൂത്തുകമ്മിറ്റിക്ക് പവര്‍ബാങ്കും
മൊബൈലില്‍ ചാര്‍ജ് തീര്‍ന്നുപോയെന്നു പറഞ്ഞ് തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് ഒരു കുറവും വരുത്തണ്ട. വോട്ടുപിടിത്തതിന് ഊര്‍ജ്ജം പകരാന്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് ഒരോ ബൂത്തു കമ്മിറ്റിക്കും എം.പിയുടെ വക സൗജന്യ പവര്‍ ബാങ്ക്. തിരുവന്തപുരം ലോക് സഭാമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ശശിതരൂര്‍ എം.പിയാണ് തിരുവനന്തപുരത്തിന്റെ സ്വന്തം തരൂര്‍ എന്ന വാചകത്തോടെ ചിത്രം ആലേഖനം ചെയ്ത പവര്‍ Read More …
ശബരിമല അക്രമം: 1097 കേസുകളില്‍ എല്ലാ ബി.ജെ.പി നേതാക്കളെയും പ്രതികളാക്കാന്‍ പൊലീസ് , തിരഞ്ഞെടുപ്പ് സമയത്ത് നിയമനടപടികളില്‍ കുരുങ്ങി നേതാക്കള്‍
യുവതികളുടെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ടു നടത്തിയ ഹര്‍ത്താലിലെ അക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 1097 കേസുകളിലും നേതാക്കളെയെല്ലാം പ്രതികളാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി. ശശികല, ശബരിമല കര്‍മ്മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍, വൈസ് പ്രസിഡന്റുമാരായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ.ടി.പി. സെന്‍കുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്‍, ബി.ജെ.പി Read More …
ഇമ്രാന്‍ഖാന്‍ മികച്ച ഭരണാധികാരിയെങ്കില്‍ മസൂദിനെ കൈമാറണം; വെല്ലുവിളിച്ച് സുഷമ
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പറയുന്ന ഭീകരവിരുദ്ധ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ വിട്ടുതരണമെന്ന ആവശ്യമുന്നയിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇമ്രാന്‍ ഖാന്‍ മികച്ച ഭരണാധികാരിയാണെങ്കില്‍ മസൂദിനെ കൈമാറുകയാണ് വേണ്ടതെന്നും ഭീകരത ഇല്ലാത്ത അന്തരീക്ഷത്തില്‍ മാത്രമാണ് പാക്കിസ്ഥാനുമായി ചര്‍ച്ച സാധ്യമാവുകയുള്ളുവെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകര്‍ക്കുന്നതിനു പിന്നില്‍ Read More …
ശുഭാപ്തി വിശ്വാസമുണ്ടെന്ന് പി.ജെ. ജോസഫ്
കേരളാ കോണ്‍ഗ്രസ്-എമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫ് തങ്ങളുടെ നിലപാട് അംഗീകരിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് പി.ജെ. ജോസഫ്. തങ്ങള്‍ക്കുകൂടി ഉതകുന്നനിലയില് പോസിറ്റീവായ ഒരു അന്തിമഫലമായിരിക്കും ഇക്കാര്യത്തില്‍ ഉണ്ടാകുക. യുഡിഎഫുമായു പല വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും തൊടുപുഴയില്‍ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
