Category: Featured
കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കുടുതല്‍ ചര്‍ച്ചകള്‍ നടത്തും: ചെന്നിത്തല
തിരുവനന്തപുരം: ലോക്സഭാ സീറ്റ് വിഷയത്തിലുടക്കി പിളര്‍പ്പിന്റെ വക്കിലെത്തിയ കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റ് ഘടകക്ഷികളുമായും ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് നിര്‍ദേശിക്കുമെന്നും തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് യുഡിഎഫ് ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അല്പംകൂടി കാത്തിരിക്കാനായിരുന്നു ചെന്നിത്തലക്കൊപ്പമുണ്ടായിരുന്ന എഐസിസി Read More …
കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ കുറ്റപ്പെടുത്തരുതെന്ന് പി.ജെ ജോസഫ്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ കുറ്റപ്പെടുത്തരുതെന്ന് പി.ജെ ജോസഫ്.തനിക്ക് സീറ്റ് നിഷേധിച്ച കെഎം മാണിയുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാണെന്നും മാണിയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം കോട്ടയം കേരളാ കോണ്‍ഗ്രസിനുള്ള സീറ്റാണെന്നും അവിടെ പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്നും ജോസ് കെ മാണി പറഞ്ഞു.തോമസ് ചാഴിക്കാടനാണ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം Read More …
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി
ദില്ലി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി. വാദം പറയാന്‍ കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഏപ്രില്‍ മൂന്നിന് പരിഗണിക്കണമെന്ന ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ അഭ്യര്‍ത്ഥന ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് Read More …
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കെ സുധാകരനെ ഏറ്റെടുത്ത് പ്രവര്‍ത്തകര്‍
കണ്ണൂരില്‍ താന്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ച് കെ സുധാകരന്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സുധാകരന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലേങ്കിലും തത്വത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുന്നതെന്ന് വ്യക്തമാക്കിയ സുധാകരന്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റെ പാതയിലാണ്. കേരളത്തില്‍ Read More …
സര്‍ക്കാര്‍ തീരുമാനം മറികടന്ന് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചാല്‍ നടപടിയെടുക്കുമെന്ന് കടകംപള്ളി
തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനം മറികടന്ന് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നബാര്‍ഡുമായി കര്‍ഷകരുടെ പ്രശ്നങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു. മൊറട്ടോറിയം കാലാവധി നിലനില്‍ക്കേ ജപ്തി ഭീഷണിയുമായി കോഴിക്കോട് ജില്ല സഹകരണ ബാങ്ക് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ച വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. Read More …
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കണമെങ്കില്‍ ഗസറ്റില്‍ പരസ്യം നല്‍കണമെന്ന് കോടതി
കൊച്ചി : മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയില്‍ ഇക്കാര്യം ഗസറ്റില്‍ പരസ്യം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി പിന്‍വലിക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോയെന്നറിയുന്നതിനാണിത്. ഇതിനായി സമയം അനുവദിച്ച് ഹര്‍ജി ഏപ്രില്‍ നാലിലേക്ക് മാറ്റി. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിനോട് Read More …
തെറ്റായ നയങ്ങളുടെ ഇരകള്‍ ജനങ്ങളാണ്; മോദിസര്‍ക്കാരിനെതിരെ സോണിയഗാന്ധി
ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഇരകള്‍ ജനങ്ങളാണെന്നും എന്നാല്‍, മോദി സ്വയം ഇരപരിവേഷം കെട്ടുയാമെന്നും സോണിയ ഗാന്ധി പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കുന്നതിനാണ് മോദിസര്‍ക്കാര്‍ ശ്രമിച്ചതെന്നും യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ട് സോണിയ വ്യക്തമാക്കി. Read More …
