പുല്‍വാമ ഭീകരാക്രമണം : നിലപാടിലുറച്ച്‌ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച വേണമെന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ അടരാടിയ ധീര സൈനികരെ കൊന്നൊടുക്കിയവരുമായി ചര്‍ച്ച വേണമെന്ന സി.പി.എം സംസ്ഥാന Read More …

പുല്‍വാമ അക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നില്ല, പക്ഷെ യാഥാര്‍ത്ഥ്യം മനസ്സിലാക്കണം-കാനം രാജേന്ദ്രന്‍

പുല്‍വാമയില്‍ ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ രാഷ്ടീയവതകരിക്കില്ലെന്നും പക്ഷെ യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നും സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യത്തെ സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെടുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.അഭിപ്രായ സര്‍വെകളെ അസ്ഥാനത്താക്കി എല്‍ഡിഎഫ് സംസ്ഥാനത്ത് മികച്ച വിജയം നേടുമെന്നും കാനം കാസര്‍ഗോട്ട് പറഞ്ഞു. ബി ജെ പി സര്‍ക്കാരിനെ പുറത്താക്കൂ, Read More …

ജനകീയ വിഷയങ്ങളിലാണ് ശ്രദ്ധ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രജനീകാന്ത്

ചെന്നൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. രജനീകാന്ത് മത്സരരംഗത്തുണ്ടാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് മത്സരിക്കാനില്ലെന്ന് അറിയിച്ച്‌ രജനീകാന്ത് എത്തിയിരിക്കുന്നത്. ഒരു പാര്‍ട്ടിയെയും പിന്തുണക്കാനില്ലെന്നും സംസ്ഥാനത്തെ പ്രധാന ജനകീയ വിഷയങ്ങളിലാണ് താനിപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രജനി മക്കള്‍ മന്‍ട്രം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇത്തവണ മത്സരിക്കാനില്ല. ഒരു പാര്‍ട്ടിയും പ്രചാരണത്തിനായി Read More …

ലോക കേരള സഭയ്ക്കു നേരെയുണ്ടായ പാരകള്‍ക്കു തടയിട്ടത് എം.എം യൂസഫലി -മുഖ്യമന്ത്രി പിണറായി വിജയന്‍

ദുബായ്: ലോക കേരള സഭയ്ക്കു നേരെയുണ്ടായ ചില പാരകള്‍ക്കു തടയിട്ടത് കേരളത്തിന്റെ അംബാസഡര്‍ കൂടിയായ എം.എം യൂസഫലിയുടെ ശ്രമഫലമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയുടെ സമാപന യോഗത്തില്‍ പ്രസംഗിക്കുമ്ബോഴാണ് യൂസഫലിയെ അദ്ദേഹം പ്രശംസിച്ചത്.എത്ര നന്നായി സംഘടിപ്പിച്ചിട്ടും ചിലര്‍ ഇതിനു പാര വയ്ക്കുന്ന പരിപാടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു .

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച വിജയം, സാഹചര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാണെന്നതിന് തെളിവാണെന്ന് കോടിയേരി

തിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരും നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ അപ്രസക്തമെന്ന് തെളിയിക്കുന്നതാണ് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു ഫലമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷം നടന്നിട്ടുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചെങ്ങന്നൂരില്‍ ചരിതൃം സൃഷ്ടിച്ച തെരഞ്ഞെടുപ്പ് ഫലവും നമ്മള്‍ കണ്ടതാണെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്‍ഡിഎഫിന് ഒരു ലക്ഷത്തിലധികം Read More …

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി​യും ശി​വ​സേ​ന​യും സ​ഖ്യ​ത്തി​ലേ​ക്ക്

മും​ബൈ: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി​യും ശി​വ​സേ​ന​യും സ​ഖ്യ​ത്തി​ലേ​ക്ക്. ഇ​രു പാ​ര്‍​ട്ടി​ക​ളും പ​കു​തി സീ​റ്റു​ക​ളി​ല്‍ വീ​തം മ​ത്സ​രി​ക്കാ​ന്‍ ധാ​ര​ണ​യി​ലായതായാണ് റിപ്പോര്‍ട്ട്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​അ​ടു​ത്താ​ഴ്ച്ച ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തും. ആ​കെ​യു​ള്ള 48 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി 25 സീ​റ്റു​ക​ളി​ലും ശി​വ​സേ​ന 23 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​ന്‍ ധാ​ര​ണ​യി​ലായതായാണ് സൂ​ച​ന. Read More …

ഭീകരാക്രമണം; കുറഞ്ഞപക്ഷം 72 മണിക്കൂര്‍ ദുഃഖാചരണമെങ്കിലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മമത

കൊല്‍ക്കത്ത: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉത്തരം പറയണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആക്രമണം രഹസ്യാന്വേഷണ വീഴ്ചയാണെന്നും മമത വ്യക്തമാക്കി. സര്‍ക്കാര്‍ എന്ത് കൊണ്ടാണ് രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിക്കാത്തതെന്നും, രാഷ്ട്രീയ നേതാക്കള്‍ മരിച്ചാലോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാലോ ദുഃഖമാചരിക്കില്ലേയെന്നും അവര്‍ ചോദിച്ചു. ദേശീയ ബഹുമതിയുടെ ഭാഗമായി കുറഞ്ഞപക്ഷം ജീവത്യാഗം ചെയ്ത സൈനികര്‍ക്കായി Read More …

വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ മാര്‍ച്ചില്‍ മുന്‍കൂര്‍ നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍തുക മാര്‍ച്ച്‌ മാസത്തില്‍ മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ 2018 മുതല്‍ ഏപ്രില്‍ 2019 വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനും മാര്‍ച്ച്‌ മൂന്നാം വാരത്തോടെ ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഇതിനൊപ്പമാണ് വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നത്. സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ 100 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് Read More …