Category: Featured
എന്‍ഡോസള്‍ഫാന്‍ കടബാധ്യത എഴുതിത്തള്ളാനുള്ള തുക അനുവദിച്ചു
കാസര്‍ഗോഡ് :കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ആരോഗ്യ, സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവ്. 455 പേരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ 4.39 കോടി രൂപ അനുവദിച്ചതായി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് തുക അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ Read More …
ഫുജൈറ ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
യുഎഇ: ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മത് അല്‍ ശര്‍ഖിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഫുജൈറ ഭരണാധികാരിയുടെ കൊട്ടാരത്തില്‍ ഊഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിക്കും സംഘത്തിനും ലഭിച്ചത്. കേരളവുമായി തങ്ങള്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്ന് ശൈഖ് ഹമദ് ബിന്‍ മുഹമ്മത് അല്‍ ശര്‍ഖി പറഞ്ഞു. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, എം എ Read More …
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പന്ത്രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു
ശ്രീനഗര്‍: കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ പന്ത്രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. 44 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ശ്രീനഗര്‍ ജമ്മു ഹൈവേയിലെ അവന്തിപ്പൊരയിലാണ് ആക്രമണം നടന്നത്. ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇല്ല എന്ന് ബിജെപി ദേശീയ നേതൃത്വത്തെ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. എന്‍ഡിഎ കണ്‍വീനറായതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശെരിയല്ല എന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി . തുഷാറിന്‍റെ പിന്മാറ്റത്തിന് കാരണം എസ്‌എന്‍ഡിപിയുടെ താത്പര്യക്കുറവാണ് എന്നാണ് നിലനില്‍ക്കുന്ന സൂചന. എസ്‌എന്‍ഡിപിക്കു രാഷ്ട്രീയമില്ലത്ത സാഹചര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ചു നേതാക്കള്‍ മത്സരിക്കുന്നതിനോട് താല്പര്യമില്ല Read More …
പിണറായി സര്‍ക്കാരിന് കുമ്മനം രാജശേഖരന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്
വയനാട്: പിണറായി സര്‍ക്കാരിന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്.പ്രളയ കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ ഭവന പദ്ധതിയുടെയും കാരിത്താസ് ഇന്ത്യ സമഗ്ര പ്രളയ പുനരധിവാസ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കല്‍പ്പറ്റ എ.പി.ജെ. അബ്ദുല്‍കലാം Read More …
രാജേന്ദ്രനെ തള്ളി കോടിയേരി; നടപടിയുണ്ടാകും
തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ പരസ്യമായി അധിക്ഷേപിച്ച എസ്.രാജേന്ദ്രന് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപക്വമായ സമീപനമാണ് രാജേന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായത്. പാര്‍ട്ടി തലത്തില്‍ ഇക്കാര്യം പരിശോധിച്ച് എംഎല്‍എയ്ക്കെതിരേ നടപടിയുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. നേരത്തെ സബ്കളക്ടറെ അപമാനിച്ച സംഭവം വിവാദമായതോടെ രാജേന്ദ്രന് ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. തന്നെയും Read More …
യുവതി സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല: സര്‍ക്കാര്‍
ന്യുഡല്‍ഹി : ശബരിമലയില്‍ യുവതി സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. പത്തു വയസുകാരിയും ബ്രഹ്മചര്യത്തെ ഇല്ലാത്താക്കുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുനപരിശോധന ഹരജിയില്‍ എഴുതി നല്‍കിയ വാദത്തിലായിരുന്നു സര്‍ക്കാര്‍ നിലപാട്. ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്നും യുവതി പ്രവേശന വിലക്ക് ശബരിമലയില്‍ ക്ഷേത്രത്തിന്റെ അവിഭാജ്യമായ ആചരമില്ലെന്നും Read More …
