ശബരിമലയില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഡി.ജി.പി, സുരക്ഷ തേടി സ്ത്രീകളാരും സമീപിച്ചിട്ടില്ലെന്നും പൊലീസ്

പത്തനംതിട്ട:ചിത്തിര ആട്ടവിശേഷത്തോട് അനുബന്ധിച്ച്‌ ശബരിമല നടതുറക്കുമ്ബോള്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മാദ്ധ്യമങ്ങളെ കടത്തിവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ മാദ്ധ്യമങ്ങളെ പ്രതിഷേധക്കാര്‍ ആക്രമിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മാദ്ധ്യമങ്ങളുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷ കണക്കിലെടുക്കേണ്ടതുണ്ട്. മാദ്ധ്യമ സ്വാതന്ത്ര്യത്തെ പൊലീസ് ഒരിക്കലും തടയില്ല. ഇന്ന് Read More …

ശബരിമല വിഷയം; എന്‍എസ്‌എസുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന് കടകംപള്ളി

തിരുവനന്തപുരം: എന്‍എസ്‌എസിന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ ചര്‍ച്ചയ്ക്കു തയ്യാറെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് എപ്പോഴും തയ്യാറെന്നും മന്ത്രി അറിയിച്ചു. അതേസമയം, ശബരിമല കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്‍മാറിയിരുന്നു. എന്നാല്‍ പിന്മാറാന്‍ ഉള്ള കാരണം വ്യക്തമല്ല. കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായിരുന്നു. കെ.കെ Read More …

ബന്ധു നിയമന ആരോപണം; കെടി ജലീലിനെതിരെ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമന ആരോപണത്തില്‍ കെടി ജലീലിനെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സംശയമുണ്ടാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബന്ധുനിയമന ആരോപണം സംബന്ധിച്ച്‌ മന്ത്രി കെ ടി ജലീല്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് കുറ്റസമ്മതമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും വ്യക്തമാക്കിയിരുന്നു. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന Read More …

ബന്ധു നിയമനം; കെ ടി ജലീല്‍ പുറത്തേയ്ക്ക്? കേസ് വന്നാല്‍ കൈവിടുമെന്ന് പാര്‍ട്ടി.

ബന്ധു നിയമന വിവാദത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന ഇ.പി ജയരാജനെ കൈവിട്ട സി.പി.എം നേതൃത്വം, വിജിലന്‍സ് കേസ് വന്നാല്‍ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കും. പിതൃസഹോദരീ പുത്രന് വഴിവിട്ട് നിയമനം നല്‍കിയെന്നാണ് ജലീലിനെതിരായ ആരോപണം. ഭാര്യാ സഹോദരിയുടെ മകന്‍ സുധീര്‍ നമ്ബ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ Read More …

100 മീറ്രര്‍ ഉയരത്തില്‍ ‘ശ്രീരാമ പ്രതിമ’ പണിയും : യോഗി ആദിത്യനാഥ്

വാരണാസി: ദീപാപലിയോടനുബന്ധിച്ച്‌ യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കുമെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. സരയൂ നദിക്കരയില്‍ നിന്ന് 36മീറ്റര്‍ മാറിയാണ് പ്രതിമ സ്ഥാപിക്കുക.100 മീറ്റര്‍ ഉയരം വരുന്ന പ്രതിമയ്ക്ക് 330കോടിരൂപ ചിലവ് വരും. കൂടാതെ അയോദ്ധ്യ പുനര്‍ നിര്‍മ്മാണത്തിനായി 300 കോടിയുടെ പദ്ധതികളും യോഗി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒക്ടോബര്‍ 31ന് ഗോരഖ്പൂരില്‍ Read More …

പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി തന്നെയെന്ന് സര്‍വേ ഫലം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കെ പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി തന്നെയാണെന്ന് സര്‍വേ ഫലം. ന്യൂസ് പോര്‍ട്ടലായ ഡെയ്ലി ഹണ്ട് നടത്തിയ ഓണ്‍ലെെന്‍ സര്‍വേയില്‍ 63 ശതമാനം പേരും മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നല്ലൊരു ഭാവിക്കായി മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. രാജ്യത്തിനും അകത്തും Read More …

അരയും തലയും മുറുക്കി പൊലീസ്, നിലയ്‌ക്കല്‍ മുതല്‍ കടുത്ത പരിശോധന: ശബരിമല വീണ്ടും ശ്രദ്ധാ കേന്ദ്രമാകുന്നു

ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്ന തിങ്കളാഴ്ച മുതല്‍ ശബരിമലയെ നാല് മേഖലകളായി തിരിച്ച്‌ പൊലീസ് വലയത്തിലാക്കും. ആദ്യഘട്ടമായി 1200 പൊലീസുകാരെ ഇന്നു വിന്യസിക്കും. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ അയ്യപ്പഭക്തരെ നിലയ്ക്കലില്‍ പരിശോധിച്ച ശേഷമേ പമ്ബയിലേക്കും സന്നിധാനത്തേക്കും വിടൂ. വടശേരിക്കര, നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നീ മേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ദക്ഷിണ മേഖലാ എ.ഡി.ജി.പിയുടെ Read More …

പൊലീസിനെ ജാതി-മത പേര് പറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷത ആപത്തായി കാണുന്നവര്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെ ജാതിമത പേര് പറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇത്തരം ശ്രമങ്ങളെ ഒറ്റപ്പെടുത്തണമെന്നും പൊലീസില്‍ ഒറ്റ ജാതിയും മതവുമാണുള്ളതെന്നും അത് പൊലീസ് തന്നെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.