ബ്രൂവറി വിഷയം; എക്‌സൈസ് വകുപ്പിന്റെ പേരില്‍ ഇറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ അന്വേഷണം

തിരുവനന്തപുരം: ബ്രൂവറി വിഷയം സംബന്ധിച്ച്‌ എക്‌സൈസ് വകുപ്പിന്റെ പേരില്‍ ഇറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ അന്വേഷണം. അന്വേഷണം ആവശ്യപ്പെട്ട് അഡീ.ചീഫ് സെക്രട്ടറി ആശാ തോമസ് കത്ത് നല്‍കിയിരുന്നു. ആഭ്യന്തര സെക്രട്ടറിയ്ക്കാണ് ആശാ തോമസ് കത്ത് നല്‍കിയത്. വകുപ്പ് തല അന്വേഷണത്തിന് ഡെപ്യൂട്ടി ക്രെട്ടറിയെ ചുമതലപ്പെടുത്തി.

ശബരിമല വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഐ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്നാല്‍, ആരൊക്കെ ശ്രമിച്ചാലും ഇത് വൈകാരിക പ്രശ്നമാക്കി മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നു പറഞ്ഞ കാനം മലയാളികളുടെ മതനിരപേക്ഷ മനസിനെ തകര്‍ക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ഭീഷണിയ്ക്ക് വഴങ്ങില്ല; ഇന്ത്യ-റഷ്യ സൈനിക ബന്ധം ശക്തിപ്പെടുന്നു

ന്യൂഡല്‍ഹി: 1962ലെ ഇന്ത്യ-ചൈന യുദ്ധം നടന്നതിന്റെ പശ്ചാത്തലത്തില്‍ സോവിയറ്റ് യൂണിയന്‍ ഇന്ത്യയ്ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നില്ല. എന്നാല്‍, അമേരിക്കയാണ് അന്ന് ജവഹര്‍ലാല്‍ നെഹ്‌റുവുമായി ഇക്കാര്യത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്തിയത്. ആ സംഭവമൊഴിച്ചാല്‍ മോസ്‌ക്കോ എല്ലായിപ്പോഴും ഡല്‍ഹിയ്ക്ക് വേണ്ടി സൈനിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. സാങ്കേതിക രംഗത്തും വലിയ സംഭാവനകള്‍ റഷ്യയും നല്‍കുന്നുണ്ട്. 1961ല്‍ മിഗ്-21 എയര്‍ക്രാഫ്റ്റ് ഇന്ത്യയ്ക്ക് Read More …

മുകേഷിനെകൊണ്ട് എം.എല്‍.എ സ്ഥാനം രാജി വയ്പ്പിക്കാന്‍ സി.പി.എം തയ്യാറാവണമെന്ന് ബിന്ദു കൃഷ്ണ

മീ ടു കാമ്ബയിനില്‍ പെട്ട മുകേഷ്, എം.എല്‍.എ സ്ഥാനം രാജിവച്ചൊഴിയണമെന്ന് കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. അദ്ദേഹം അതിന് മടിക്കുന്നെങ്കില്‍ രാജി ചോദിച്ച്‌ വാങ്ങാന്‍ സി.പി.എം തയ്യാറാവണം. മുകേഷിനെതിരെ പുറത്ത് വന്ന വാര്‍ത്തകളേക്കാള്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നതെന്നും, വളരെ മോശമായ വാക്കുകളാണ് എം.എല്‍.എ പ്രയോഗിക്കുന്നതെന്നും ബിന്ദു കൃഷ്ണ ആരോപിക്കുന്നു. സി.പി.എമ്മിന്റെ Read More …

ശബരിമല കയറുന്ന യുവതികളെ തടയുമെന്ന് ഹിന്ദു സംഘടനകള്‍

കോഴിക്കോട്: ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന മുന്നറിയിപ്പുമായി ഫെഡറേഷന്‍ ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെയാണ് പരസ്യമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്. തുലാമാസ പൂജയ്ക്കായി ശബരിമല തുറക്കാനിരിക്കെയാണ് പത്തിനും 50 വയസിനുമിടയില്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന മുന്നറിയിപ്പുമായി ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ രംഗത്തെത്തിയത്. സ്ത്രീകള്‍ ശബരിമല കയറുകയാണെങ്കില്‍ പമ്ബയില്‍ വെച്ചാകും തടയുകയെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല ആചാരാനുഷ്ഠാന Read More …

മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണം; പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുത്; പൊതുതാല്‍പ്പര്യഹര്‍ജി ഹൈക്കോടതിയില്‍

മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നും പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി. അഖില ഭാരത ഹിന്ദുമഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹര്‍ജിക്കാരന്‍ . മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കില്ലെന്നും മുസ്സീം സ്ത്രീകള്‍ക്ക്പ്രവേശനം നിഷേധിക്കുന്നത് തുല്യതക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റേയുംലംഘനമാണന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടന്നിരിക്കെ Read More …

മുകേഷിനെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കും : എ.കെ ബാലന്‍

കൊച്ചി: മുകേഷിനെതിരായ ലൈംഗികാരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അതേസമയം ലൈംഗികാരോപണം ഉന്നയിച്ച ടെസ് ജോസഫിനെ പരിചയമില്ലെന്ന് മുകേഷ് പറഞ്ഞിരുന്നു. ആ പെണ്‍കുട്ടിയെ പരിചയവുമില്ല, ഓര്‍മയുമില്ല. ആരെയും ആര്‍ക്കും തേജോവധം ചെയ്യാവുന്ന അവസ്ഥയെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ Read More …

വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍; ശബരിമല സംരക്ഷ യാത്രയില്‍ ബിഡിജെഎസ് പങ്കെടുക്കും

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. സുപ്രിം കോടതി വിധിക്കെതിരെ നടക്കുന്ന ശബരിമല സംരക്ഷ യാത്രയില്‍ ബിഡിജെഎസ് പങ്കെടുക്കും എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചത്. എന്നാല്‍ വിധിക്കെതിരെ നടക്കുന്നത് സവര്‍ണസമരമാണ് എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ വിമര്‍ശിച്ചത്. കൂടാതെ ശബരിമല വിധിക്കെതിരായ Read More …