തീര്‍ത്ഥാടകര്‍ക്ക് എന്തൊക്കെ സൗകര്യം ചെയ്തുവെന്ന് ഹൈക്കോടതി; കെ എസ് ആര്‍ ടി സിയുടെ വിശദീകരണം ആവശ്യപ്പെട്ടു

കൊച്ചി: ശബരിമല തീര്‍ത്ഥാടകാരില്‍ നിന്നും അമിതമായി ചാര്‍ജ് ചുമത്തിയെന്നാരോപിച്ച്‌ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കെ എസ് ആര്‍ ടി സി തീര്‍ത്ഥാടകര്‍ക്കായി എന്തൊക്കെ സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്ന് ചോദ്യം ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പമ്ബ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു Read More …

വൈകിവന്ന വിവേകമാണെങ്കിലും അനുമതി റദ്ദാക്കിയത് ഉചിതമായ തീരുമാനം; ബ്രൂവറി ഡിസ്റ്റിലറി വിഷയത്തില്‍ വി എം സുധീരന്‍

തിരുവനന്തപുരം:  വൈകിവന്ന വിവേകമാണെങ്കിലും ബ്രൂവറി ഡിസ്റ്റിലറി അനുമതി റദ്ദാക്കിയത് ഉചിതമായ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ദുര്‍ബലമായ വാദമുഖങ്ങള്‍ നിരത്തി ഇക്കാര്യത്തിലെ ഉത്തരവുകളെ ന്യായീകരിക്കാന്‍ വിഫലശ്രമങ്ങള്‍ നടത്തിയെങ്കിലും അതുമായി മുന്നോട്ടുപോകാനാകില്ലെന്ന് വന്നപ്പോഴാണ് ഈ പിന്‍വാങ്ങലിന് മുഖ്യമന്ത്രി നിര്‍ബന്ധിതനായതെന്നും അദ്ദേഹം പറഞ്ഞു. വിവാദമായതോടെ തെറ്റുതിരുത്തിയ ഈ നടപടി ഏതുകാര്യത്തിലും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരിനൊരു പാഠമാകേണ്ടതാണ്. ജനങ്ങളെ മദ്യം Read More …

വടകരയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; ഇന്നലെ രാത്രിയും വീടുകള്‍ക്ക് നേരെ അക്രമം

കോഴിക്കോട്: സിപിഐഎം അക്രമത്തില്‍ പ്രതിഷേധിച്ച്‌ വടകരയില്‍ ബിജെപി നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. അതേസമയം ഇന്നലെ രാത്രിയും ഇവിടെ വീടുകള്‍ക്ക് നേരെ അക്രമം നടന്നിരുന്നു. സിപിഐഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പിപി ചന്ദ്രശേഖരന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. ബോംബേറില്‍ വീടിന് കേടുപാടുകള്‍ Read More …

ബ്രൂവറി അനുമതി സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: ബ്രൂവറികള്‍ക്കും ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്ക് നല്‍കിയ അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. നിലവിലെ വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്നും ഭാവിയില്‍ ബ്രൂവറികള്‍ക്കും ബ്ലെന്‍ഡിംഗുകള്‍ക്കും അനുമതി നല്‍കില്ല എന്ന് അര്‍ഥമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനുമതി റദ്ദാക്കിയെങ്കിലും ബ്രൂവറികളും ബ്ലെന്‍ഡിംഗ് യൂണിറ്റും അനുവദിച്ചതില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. എക്സൈസ് Read More …

നാടിന്റെ ഒത്തൊരുമ തകര്‍ക്കുവാന്‍ ശ്രമിക്കുന്നു; തുറന്നടിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയകാലത്ത് നാടിന്റെ ഒത്തൊരുമ തകര്‍ക്കുവാന്‍ ശ്രമിക്കുന്നുവെന്നും കേരളം മുന്നേറിയത് സാമൂഹിക പരിഷ്‌ക്കരണത്തിലൂടെയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആചാരങ്ങളില്‍ ഇടപെടേണ്ടെന്ന് ആയിരുന്നു ആദ്യകാലങ്ങളിലെ വിചാരമെന്നും അത് മാറി ഇടപെടണമെന്ന തീരുമാനം ദേശീയ പ്രസ്ഥാനങ്ങള്‍ എടുത്തുവെന്നും അതിന്റെ ഫലമാണ് വൈക്കം സത്യാഗ്രഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് യുഡിഫ് എന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കൊപ്പമാണ് യുഡിഫ് നില കൊള്ളുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ശബരിമലയിലെ വിശ്വാസങ്ങള്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ വഴി സംരക്ഷിക്കുമെന്നും ഒരു സംഘര്‍ ഷഭൂമിയായി ശബരിമലയെ മാറ്റാന്‍ താല്പര്യമില്ല എന്നും ചെന്നിത്തല വ്യക്തമാക്കി . എന്നാല്‍ ബിജെപി അവസവാദമായാണ് നിലപാടുകള്‍ വ്യക്തമാക്കുന്നത് എന്നും രമേശ് ചെന്നിത്തല Read More …

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആദ്യ പുനപരിശോധനാ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ആദ്യത്തെ പുനപരിശോധന ഹര്‍‌ജി സമര്‍പ്പിച്ചു. ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മയാണ് ഹര്‍ജി നല്‍കിയത്. മറ്റ് ഹൈന്ദവ സംഘടനകളും ഇന്ന് ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം.

ലോക്സഭാ തിരഞ്ഞെടുപ്പ്: മോദി മത്സരിക്കുന്നത് ഒ‍ഡിഷയില്‍ നിന്ന്!! പുരിയില്‍ മോദിയെ കാത്തിരിക്കുന്നത്

ഭുവനേശ്വര്‍: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ നടക്കവേ മോദിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ചര്‍ച്ചകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെ പുരിയില്‍ നിന്ന് മത്സരിക്കണമെന്നാണ് സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. സംസ്ഥാനത്തെ പുരിയില്‍ നിന്ന് മോദി മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ രംഗത്തെത്തിയത് ബിജെപിയുടെ ഒഡിഷ യൂണിറ്റിലെ പാര്‍ട്ടി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. ബിജെപി ഒഡിഷ സ്റ്റേറ്റ് പ്രസിഡന്റ് ബസന്ത് പാണ്ഡെ Read More …