പാറമടകള്‍ക്ക് അനുമതി നല്‍കും മുമ്പ് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം: വി.എസ്
തിരുവനന്തപുരം: തുറമുഖ പദ്ധതികള്‍ക്കായാലും മറ്റേതെങ്കിലും വികസന പദ്ധതികള്‍ക്കായാലും പുതിയ പാറമടകള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്ബ് അതിന്റെ ശാസ്ത്രീയതയും സുരക്ഷിതത്വവും ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ റവന്യുമന്ത്രിക്ക് കത്ത് നല്‍കി. പ്രകൃതിയുടെയും പശ്ചിമഘട്ടത്തിന്റെയും സംരക്ഷണത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ഇക്കഴിഞ്ഞ പ്രളയകാലം. വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അതിര്‍വരമ്ബുകള്‍ നിര്‍ണയിക്കാനുള്ള ചരിത്രപരമായ കടമ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി Read More …
