Category: Featured
മൗനംവെടിഞ്ഞ് ബിജെപി; ബാലപീഡനത്തിനു വധശിക്ഷ വേണമെന്നു മനേകാ ഗാന്ധി
ന്യൂഡല്‍ഹി: ഉന്നാവോ, കത്വ പീഡനങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ മൗനംവെടിഞ്ഞ് ബിജെപി നേതൃത്വം. കത്വ പീഡനത്തില്‍ താന്‍ ആഴത്തില്‍ വേദനിക്കുന്നതായും ശക്തമായ നടപടി ആവശ്യമാണെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു. കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്കുന്ന തരത്തില്‍ നിയമത്തില്‍ പൊളിച്ചെഴുത്തു വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കത്വയിലെയും സമീപകാലത്തു കുട്ടികള്‍ക്കെതിരേ പീഡനങ്ങള്‍ നടന്ന സംഭവങ്ങളിലും ഞാന്‍ ആഴത്തില്‍ Read More …
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി. ബല്‍റാം? കേരളത്തില്‍ നിന്ന് നാലുപേര്‍ പരിഗണനയില്‍
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി ബല്‍റാം ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് നാലു പേര്‍ പരിഗണനയില്‍. ബല്‍റാമിനെ കൂടാതെ റോജി എം ജോണ്‍, ഹൈബി ഈഡന്‍, ഷാഫി പറമ്ബില്‍ എന്നിവരാണുള്ളത്. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപതോളം പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ച നാലു പേരോടും Read More …
നാടിന്റെ വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നത് മാതൃകാപരം: മുഖ്യമന്ത്രി
നാടിന്റെ വികസനത്തിന് വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നത് മാതൃകപരമായ പ്രവര്‍ത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് നാലുപേര്‍ ചേര്‍ന്ന് ഒരു ഏക്കര്‍ ഭൂമി സൗജന്യമായി വിട്ടുകൊടുത്തത് സംസ്ഥാനത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ഥലം ഏറ്റെടുത്ത് Read More …
തിരൂരില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാന്‍ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹനദാസ് നിര്‍ദേശം നല്‍കി. കേരള പോലീസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വിവരാവകാശ രേഖയിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. Read More …
മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നടത്താന്‍ മാനേജ്‌മെന്റുകള്‍ക്കല്ലെ അവകാശം: സുപ്രിം കോടതി
ദില്ലി: മാനേജ്‌മെന്റ് ക്വാട്ടയില്‍ ഉള്ള സീറ്റുകളില്‍ പ്രവേശനം നടത്താന്‍ മാനേജ്‌മെന്റുകള്‍ക്കല്ലേ അധികാരമെന്ന് സുപ്രിം കോടതി. മലബാര്‍ മെഡിക്കല്‍ കോളെജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വാദത്തിനിടെയാണ് സുപ്രിം കോടതിയുടെ ചോദ്യം. ഹര്‍ജിയില്‍ നാളെയും വാദം തുടരും. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടില്ല എന്നത് മാത്രമാണോ സര്‍ക്കാരിന്റെ കേസെന്നും കോടതി ആരാഞ്ഞു. എന്നാല്‍ സ്‌പോട്ട് Read More …
